എന്‍റെ ഇന്ത്യ
Saturday, January 27, 2024 1:16 PM IST
റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക
റിപ്പബ്ലിക് ദിനം വീണ്ടും ആഗതമായി
ഭരണഘടന നിർമിച്ച് ഭാരതം
റിപ്പബ്ലിക്കായ നൽ സുദിനം
ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ
യഗ്നിച്ചനേകം നേതാക്കന്മാർ
യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും
അവരെ സ്മരിക്കണം ഈദിനത്തിൽ
മതേതരത്വത്തിൽ അധിഷ്ഠിതമായി
മനുഷ്യ നന്മക്കൂന്നൽ നല്കിയതാം
ഇന്ത്യയെ ഒന്നായി കണ്ട നേതാക്കന്മാർ
ഇന്ത്യക്കേകി ശ്രേഷ്ട നിയമാവലി
മതേതരത്വം കൈവിട്ടാൽ ഇന്ത്യ
മതഭ്രാന്തർ കൈക്കുള്ളിലാകും
മതമേതായാലും മനുഷ്യൻ ഒന്നാകണം
മനുഷ്യനു വഴി അതൊന്നുമാത്രം.
ആൻഡ്രൂസ് അഞ്ചേരി