നഷ്‌ടം മരിച്ചപ്പോൾ
Thursday, December 21, 2023 1:38 PM IST
പകലും പാതിരാവും
പ്രതീക്ഷയോടെ
ചില്ലുജാലകത്തിന്‍റെ തിരമാലയിൽ
നോക്കിനിൽപ്പാണ്.
ഒരു പുഞ്ചിരി
തരുമെന്ന് കരുതി
ഒരു നോട്ടമെറിഞ്ഞു
തരുമെന്ന് കരുതി
ഭിക്ഷയ്ക്കായി കൈകൾ
കൂപ്പികേണു.
ഒരു മൂളലോടെ
കടന്നു പോയപ്പോൾ
ഇടനെഞ്ചിന്‍റെ താളം
നിന്നു പോയപ്പോൾ
മൗനമായിരുന്നു ചുറ്റും
കവചമായത്.
എവിടെയോ
കണ്ടയോർമയുടെ
മങ്ങിയ കടലാസുതുണ്ടുകളിൽ
എഴുതാതെപോയ
അക്ഷരങ്ങളാണവ.
സൗഹൃദപുലരിയും
രക്തബന്ധസന്ധ്യകളും
പ്രണയരാവുകളും
ഇടവേളകളിൽ നിഴലുകൾ
നൽകി മറഞ്ഞു.
അവിടെ മരിച്ചത്തൂവലുകളും
തളർന്ന മൺക്കട്ടയും
ഒരേ മുഖത്തോടെ
ഒരേ ദിശയിൽ
നോക്കിയിരിപ്പാണ്.
നിഥിൻകുമാർ ജെ. പത്തനാപുരം
7994766150