പ​ക​ർ​ച്ച​പ്പ​നി വ​ന്നാ​ൽ എ​ന്തു ചെ​യ്യ​ണം?
Thursday, July 7, 2022 5:09 PM IST
പ​നി വ​ന്നാ​ൽ എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തും പോ​ഷ​കം ഉ​ള്ള​തു​മാ​യ ആ​ഹാ​രം ശീ​ലി​ക്ക​ണം. പൊ​ടി​യ​രിക്കഞ്ഞി​യും ചെ​റു​പ​യ​റും ഉ​ത്ത​മം. ആ​വി​യി​ൽ പു​ഴു​ങ്ങി​യ ഭ​ക്ഷ​ണ​വും ന​ല്ല​ത്. പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഏ​റെ ന​ല്ല​ത്. ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തും മാം​സാ​ഹാ​ര​വും ഒ​ഴി​വാ​ക്കി സ​സ്യാ​ഹാ​രം ഉ​പ​യോ​ഗി​ക്ക​ണം.

വയറിളിക്കം കൂടിയുള്ളപ്പോൾ

വ​യ​റി​ള​ക്കം കൂ​ടി ഉ​ള്ള​പ്പോ​ൾ 50 ഗ്രാം ​മ​ല​ര് ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ തി​ള​പ്പി​ച്ച് തെ​ളി​യെ​ടു​ത്ത് പ​ഞ്ച​സാ​ര​യും ഉ​പ്പും ചേ​ർ​ത്ത് ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക.

ഔ​ഷ​ധ​ക്കാ​പ്പി

ഔ​ഷ​ധ​ക്കാ​പ്പി കു​ടി​ക്കു​ന്ന​ത് ഏ​തു​ത​രം പ​നി​യും ശ​മി​പ്പി​ക്കു​ന്ന​തി​ന് ന​ല്ല​ത്. തു​ള​സി​യി​ല, പ​നി​കൂ​ർ​ക്ക​യി​ല, ചു​ക്ക്, കു​രു​മു​ള​ക്, ക​രുപ്പ​ട്ടി എ​ന്നി​വ​യാ​ണ് പൊ​തു​വി​ൽ കാ​പ്പി ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ആ​ഹാ​ര​ങ്ങ​ളും ശീ​ല​ങ്ങ​ളും ക്ര​മീ​ക​രി​ക്ക​ണം.

പനി കുറഞ്ഞില്ലെങ്കിൽ....

പ​നി മൂ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക.

****************** *******************

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

* ചു​വ​രു​ക​ൾ ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക.
* തു​ണി​ക​ൾ ന​ന്നാ​യി ഉ​ണ​ക്കി ഉ​പ​യോ​ഗി​ക്കു​ക.
* ത​ണു​പ്പേ​ൽ​ക്കാ​ത്ത വി​ധ​മു​ള്ള വ​സ്ത്ര​ധാ​ര​ണം നി​ർ​ബ​ന്ധം; രാ​ത്രി​യി​ൽ പ്ര​ത്യേ​കി​ച്ചും.
* എ​യ​ർ​ക​ണ്ടീ​ഷ​ൻ, ഫാ​ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.
* ത​ണു​ത്ത​കാ​റ്റ് എ​ൽ​ക്കു​ന്ന വി​ധ​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​
വാ​ക്ക​ണം.
* കു​ടി​ക്കാ​നും കു​ളി​ക്കാ​നും ചൂ​ടു​വെ​ള്ള​മാ​ണ് ന​ല്ല​ത്. കു​ടി​ക്കാൻ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ക.
* പ​ക​ലു​റ​ക്കം ന​ല്ല​ത​ല്ല.
* കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ള്ള​വ​ർ എ​ലി​യു​ടെ വി​സ​ർ​ജ്യം
ക​ല​രാ​ൻ സാ​ധ്യ​ത​യു​ള്ള വെ​ള്ളം തൊ​ട​രു​ത്.
* കു​റു​ക്ക​ൻ,വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ൾ എ​ന്നി​വ​യും എ​ലി​പ്പ​നി പ​ക​ർ​ത്താ​ൻ കാ​ര​ണ​മാ​കും.
* മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ ചാ​ലു​ക​ളി​ൽ ഇ​റ​ങ്ങി ജോ​ലി ചെ​യ്യ​രു​ത്.
* വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​വ​യാ​യാ​ലും
പ​ട്ടി ,പൂ​ച്ച എ​ന്നി​വ​യെ​യും അ​ക​റ്റി നി​ർ​ത്ത​ണം.
* കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​വാ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മം ന​ട​ത്ത​ണം.
* മ​ധു​രം, പു​ളി, ഉ​പ്പ്, ത​ണു​പ്പ് എ​ന്നി​വ കു​റ​യ്ക്ക​ണം. ക​യ്പ്, എ​രി​വ്, ചൂ​ട് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.
* രാ​മ​ച്ചം, പ​തി​മു​ഖം, ന​റു​നീ​ണ്ടി ഇ​വ ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​മോ ക​രി​ക്കി​ൻ വെ​ള്ള​മോ മ​ഴ​ക്കാ​ല​ത്ത് കു​ടി​ക്കാ​ൻ ന​ല്ല​ത​ല്ല. ത​ണു​പ്പി​ച്ച​വ​യും ഒ​ഴി​വാ​ക്ക​ണം.
* ജീ​ര​കം, ചു​ക്ക്, അ​യ​മോ​ദ​കം ഇ​വ​യി​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​മോ ചൂ​ടു​വെ​ള്ള​മോ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​ണം.
* തേ​നും,ചു​ക്കു​കാ​പ്പി​യും ന​ല്ല​ത്. അ​ല്പം ശ്ര​ദ്ധി​ച്ചാ​ൽ മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​വാ​ക്കാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481