പ്രസവശേഷവും മുടികൊഴിച്ചിൽ
Thursday, August 10, 2017 3:47 AM IST
ഗർഭിണികൾക്കും പ്രസവശേഷവും മുടികൊഴിച്ചിൽ ഉണ്ടാകുമോ? എന്താണ് ഇതിനു കാരണം?
ആനി തോമസ്, കുന്പളങ്ങി

പ്രസവശേഷം മൂന്നുമാസം കഴിഞ്ഞ് സാധാരണ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഗർഭിണിയായിരിക്കുന്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ സഹായത്തോടെ വളരുന്ന മുടി പ്രസവശേഷം ആ ഹോർമോണുകളുടെ തോത് കുറയുന്നതോടെ കൊഴിഞ്ഞുപോകാറുണ്ട്. ഇതിന് ടീലൊജെൻ എഫ്ളുവിയം എന്നു പറയുന്നു. ഇത് ആറു മുതൽ ഒൻപതു മാസങ്ങൾ വരെ നീണ്ടുനിൽക്കും. അതിനുശേഷം മുടിയുടെ വളർച്ച സാധാരണ നിലയിൽ ആകും.