കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു. ‘എന്ന് നിന്റെ മൊയ്തീന്റെ’ പേരിൽ ചെരുപ്പുകളും പൊതുവിപണിയിലെത്തി. ഈ ചെരുപ്പിന് യുവാക്കൾക്കിടയിൽ വൻ ഡിമാന്റാണുളളതെന്ന് ഫറോക്കിലെ കടയുടമ മനോജ് പറഞ്ഞു. കേരളത്തിൽ അനുദിനം ചർച്ചയായി കൊണ്ടിരിക്കുന്ന സിനിമയുടെ തരംഗം വ്യാപാരികൾ ചെരുപ്പിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.


ടെൻസോ കമ്പനിയാണ് മൊയ്തീന്റെ പേരിൽ ചെരുപ്പിറക്കിയത്. നഗരത്തിലെ ചെരുപ്പുകടകളിലെല്ലാം ഇത് സുലഭമാണ്. ചെരുപ്പിന് 320 രൂപയാണ് വില. നേരത്തെ ആറാം തമ്പുരാൻ സിനിമയുടെ പേരിലാണ് ചെരുപ്പിറങ്ങിയിരുന്നത്.അതിനുശേഷമാണ് ഇപ്പോൾ ഒരു സിനിമയുടെ പേരിൽ ചെരുപ്പുകൾ വിപണിയിലേക്കെത്തിയത്.