എ​ല്ലാ വെ​ല്ലു​വി​ളി​ക​ളി​ല്‍ നി​ന്നും കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ സ്വ​ത​ന്ത്ര​മാ​യി കൈ​കാര്യം ​ചെ​യ്യാ​ന്‍ അ​വ​രെ പ​ഠി​പ്പി​ക്കു​ക എ​ന്നതാ​ണ് യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ണം. ( “Let your children learn and unlearn on their own, let them fall and stand up on their own.”എ​ന്ന​ത് എ​ല്ലാ മാ​താ​പി​താ​ക്ക​ളും ഓ​ര്‍​ക്കു​ക.)

മാ​താ​പി​താ​ക്ക​ള്‍ അ​മി​ത സം​ര​ക്ഷ​ണം ന​ല്‍​കി കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യും സ​ന്തോ​ഷ ത്തോ​ടെ​യും നി​ല​നി​ര്‍ ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​aരു​ടെ അ​മി​ത​മാ​യ ജാ​ഗ്ര​ത കു​ട്ടി​ക​ളു​ടെ ശ​രി​യാ​യ വ​ള​ര്‍​ച്ച​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു.

അ​മി​ത സം​ര​ക്ഷ​ണം ന​ല്‍​കാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍

1. ദീ​ര്‍​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ജ​നി​ച്ച കു​ട്ടി: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ല​ഭി​ച്ച കു​ട്ടി​യാ​ണെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ള്‍ പ​ല​പ്പോ​ഴും അ​മി​ത ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു.

2. ഒ​ണ്‍​ലി ചൈ​ല്‍​ഡ് സി​ന്‍​ഡ്രോം: ഒ​രേ​യൊ​രു കു​ട്ടി​യാ​ണ് ഉ​ള്ള​തെ​ങ്കി​ല്‍ അ​മി​ത​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​താ​പി​താ​ക്ക​ള്‍​ക്ക് തോ​ന്നി​യേ​ക്കാം.


3. സിം​ഗി​ള്‍ പാ​ര​ന്‍റിം​ഗ്: അ​മ്മ​യു​ടെ​യോ അ​ച്ഛ​ന്‍റെ​യോ മാ​ത്രം സം​ര​ക്ഷ​ണ​ത്തി​ല്‍ വ​ള​രു​ന്ന കു​ട്ടി​ക​ള്‍ ആ​ണെ​ങ്കി​ല്‍ അ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ര​ക്ഷി​താ​വ് അ​മി​ത സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാം.

4.അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യും കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​മ്പോ​ള്‍: പ​ഴ​യ ത​ല​മു​റ​യി​ലെ ആ​ള്‍​ക്കാ​രി​ല്‍ സം​ര​ക്ഷ​ണ സ​മീ​പ​നം കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ട്.

കു​ട്ടി​ക​ളു​ടെ ആ​ദ്യ അ​ധ്യാ​പ​ക​രെ​ന്ന നി​ല​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ രൂ​പ​വ​ത്ക​ര​ണ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു. അ​വ​രു​ടെ മാ​ര്‍​ഗ നി​ർ​ദേ​ശം നി​ര്‍​ണാ​യ​ക​മാ​ണ്.

എ​ന്നാ​ല്‍ അ​മി​ത​മാ​യി സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ഭാ​വി​യി​ല്‍ പ​ല പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കും.

വിവരങ്ങൾ: രശ്മി മോഹൻ എ.
ചെൽഡ് തെറാപ്പിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം