കാൽമുട്ടിലെ ലിഗമെന്‍റ് പ​രി​ക്കു​ക​ള്‍​ക്ക് തു​ന്നി ചേ​ര്‍​ക്ക​ല്‍ സാ​ധ്യ​മ​ല്ലാ​തെ വരുന്പോൾ
പേ​ശി​ക​ളു​ടെ നാ​രു​ക​ളാ​ണ് (tendon) ലി​ഗ​മെ​ന്‍റ് പു​ന​ര്‍നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മെ​നി​സ്‌​ക​സി​നു​ണ്ടാ​കു​ന്ന പ​രി​ക്കി​ന്‍റെ സ്ഥാ​നം, ആ​ഴം, പാ​റ്റേ​ണ്‍, കാ​ലാ​വ​ധി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​വും ചി​കി​ത്സ നി​ര്‍​ണ​യി​ക്കു​ക. മെ​നി​സ്‌​ക​സ് പ​രി​ക്ക് തു​ന്നി​ച്ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള​താ​ണെ​ങ്കി​ല്‍ വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​യ കീ​റി​യ ഭാ​ഗം ഭേ​ദ​പ്പെ​ട്ട രീ​തി​യി​ല്‍ രൂ​പ​പ്പെ​ടു​ത്തി എ​ടു​ക്കു​ന്ന​താ​ണ് ചി​കി​ത്സ (Meniscal Balancing).

ആ​ര്‍​ത്രോ​സ്‌​കോ​പ്പി

ചെ​റി​യ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ നേ​ര്‍​ത്ത കാ​മ​റ പ്ര​വേ​ശി​പ്പി​ച്ച് സ​ന്ധി​യു​ടെ ഉ​ള്‍​ഭാ​ഗം സ്‌​ക്രീ​നി​ല്‍ ക​ണ്ട് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി (കീ ​ഹോ​ള്‍ സ​ര്‍​ജ​റി). മ​റ്റു സു​ഷി​ര​ങ്ങ​ളി​ലൂ​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും നൂ​ലും ഗ്രാ​ഫ്റ്റും പ്ര​വേ​ശി​പ്പി​ക്കാം. തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യി​ല്‍, എ​ത്തി​പ്പെ​ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള സ​ന്ധി​യു​ടെ ഉ​ള്‍ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നും ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വേ​ശി​പ്പി​ക്കാ​നും ആ​ര്‍​ത്രോ​സ്‌​കോ​പി​യിൽ സാധിക്കും. മു​റി​വു​ക​ളു​ടെ വ​ലി​പ്പം ചെ​റു​താ​യ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ള്ള വേ​ദ​ന​യും ബു​ദ്ധി​മു​ട്ടു​ം കു​റ​യും.


വ്യാ​യാ​മ​വും പ​രി​ക്കു​ക​ളും

സ​ന്ധി​ക​ളു​ടെ ചു​റ്റു​മു​ള്ള പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​ത് ക​ളി​ക​ള്‍​ക്കി​ട​യി​ൽ പ​രി​ക്കു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഒ​രു തെ​റാ​പ്പി​സ്റ്റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ള​വി​ലും രീ​തി​യി​ലും വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യും ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​വും വ്യാ​യാ​മ​ങ്ങ​ള്‍ നി​ര്‍​ദേശി​ക്കാ​റു​ണ്ട്.

പ​രി​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കാ​ല്‍​മു​ട്ടി​ലെ പേ​ശി​ക​ള്‍​ക്ക് ബ​ലം കൂ​ട്ടു​ക.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ക. ക​ളി​ക്കു​ന്ന​തി​നു​മു​മ്പ് വാം ​അ​പ്പ് ചെ​യ്യു​ക. ശ​രി​യാ​യ പാ​ദ സം​ര​ക്ഷ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. സ്‌​പോ​ര്‍​ട്‌​സ് പ​രി​ക്കു​ക​ള്‍ കൃ​ത്യ​മാ​യ സ​മ​യ​ത്ത് ചി​കി​ത്സി​ച്ചി​ല്ല​യെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ സ​ന്ധി​യി​ല്‍ തേ​യ്മാ​ന​മു​ണ്ടാ​ക്കാം.

ഒ​രു ലി​ഗ​മെ​ന്‍റിന്‍റെ പ​രി​ക്ക് പി​ന്നീ​ട് മ​റ്റ് ലി​ഗ​മെ​ന്‍റുക​ള്‍​ക്കും മെ​നി​സ്‌​ക​സി​നും പ​രി​ക്കു​ണ്ടാ​കു​ന്ന​തി​നും മു​ട്ടി​ന്‍റെ കു​ഴ തെ​റ്റു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാം. തു​ട​ക്ക​ത്തി​ലെ ത​ന്നെ ആ​ധു​നി​ക അ​റി​വും സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ച് രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും തേ​ടു​ന്ന​താ​ണ് ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം