വെസ്റ്റ് നൈൽ പനി ബാധിതരിൽ പ​ത്തി​ൽ എ​ട്ട് പേ​ർ​ക്കും യാ​തൊ​രു ല​ക്ഷ​ണ​വും ഉ​ണ്ടാ​കാ​റി​ല്ല. അ​ഞ്ചി​ൽ ഒ​രാ​ളി​ലേ പ​നി വ​രെ കാ​ണു​ക​യു​ള്ളു. പ​നി​യു​ടെ കൂ​ടെ ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന, സ​ന്ധി വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, ദേ​ഹ​ത്ത് ത​ടി​പ്പ് എ​ന്നി​വ കാ​ണാം. രോ​ഗം സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​ശ്ന​മൊ​ന്നു​മു​ണ്ടാ​ക്കാ​തെ മാ​റാം. എ​ന്നാ​ൽ ക്ഷീ​ണ​വും അ​വ​ശ​ത​യും ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും നീ​ണ്ടു​നി​ല്ക്കാം.

തലച്ചോറിനെ ബാധിച്ചാൽ

എ​ന്നാ​ൽ നൂ​റ്റ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ വ​രാം. അ​ങ്ങ​നെ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ ക​ഴു​ത്തി​നു വേ​ദ​ന​യും മ​യ​ക്ക​വും ബോ​ധ​ക്കേ​ടും അ​പ​സ്മാ​ര​വും കാ​ഴ്ചമ​ങ്ങ​ലും പേ​ശി​ക​ൾ​ക്ക് മ​ര​വി​പ്പും ബ​ല​ക്ഷ​യ​വും ഒ​ക്കെ വ​രാം. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ കു​റ​ഞ്ഞ കു​ട്ടി​ക​ളി​ലും വൃ​ദ്ധ​ജ​ന​ങ്ങ​ളി​ലും ഈ ​രോ​ഗം അ​പ​ക​ട​ക​ര​മാ​യേ​ക്കാം. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന​വ​രി​ൽ 10% പേ​രി​ൽ മ​ര​ണ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​താ​ണ് ഈ ​രോ​ഗ​ത്തെ ഭീ​ക​ര​നാ​ക്കു​ന്ന​ത്.

വെ​സ്റ്റ് നൈ​ൽ വൈ​റ​സ്

ജ​ാപ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് വൈ​റ​സിന്‍റെ കു​ടു​ംബ​ക്കാ​ര​നാ​യ വെ​സ്റ്റ് നൈ​ൽ വൈ​റ​സ് ആ​ണു രോ​ഗ​കാ​രി. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്. അ​നോ​ഫി​ല​സ്, ക്യൂ​ല​ക്സ് എ​ന്നീ ഇ​ന​ത്തി​ൽ പെ​ട്ട കൊ​തു​കു​ക​ൾ അ​ശു​ദ്ധ​ജ​ല​ത്തി​ലാ​ണു മു​ട്ട​യി​ടു​ന്ന​ത്.

പ​ല​പ്പോ​ഴും ന​മ്മ​ൾ ചി​ന്തി​ക്കു​ന്ന​ത് കൊ​തു​കു മ​നു​ഷ്യ​നെ മാ​ത്ര​മെ ക​ടി​ക്കു​ന്നു​ള്ളൂ എ​ന്ന​രീ​തി​യി​ലാ​ണ്. ന​മ്മ​ളെ ക​ടി​ക്കാ​തെ ന​മ്മ​ൾ ഓ​ടി​ച്ചും പു​ക​ച്ചും വി​ട്ടാ​ലും അ​വ​യ്ക്ക് ക​ന്നു​കാ​ലി​ക​ളുടെയും മ​റ്റു മൃഗ​ങ്ങ​ളു​ടെ​യും ചോ​ര​കു​ടി​ച്ചു ജീ​വി​ക്കാമെ​ന്ന കാ​ര്യം സൗ​ക​ര്യ​പൂ​ർ​വം മ​റ​ക്കാ​റു​ണ്ട്. അ​തോ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണു വെ​സ്റ്റ് നൈ​ൽ പ​നി. കാ​ര​ണം, ഈ ​പ​നി​യു​ടെ വൈ​റ​സ് പ​ക്ഷി​ക​ളി​ൽ നി​ന്നും മൃ​ഗ​ങ്ങ​ളി​ൽ നി​ന്നുമൊ​ക്കെ​യാ​ണു കൊ​തു​കി​നു കി​ട്ടു​ന്ന​ത്.


ചുമ, തുമ്മൽ - പകരുമോ?

വ​ള​രെ വി​ര​ള​മാ​യി ഈ ​രോ​ഗം ര​ക്ത​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ല​ബോ​റ​ട്ട​റി ജീ​വ​ന​ക്കാ​രെ പി​ടി​പെ​ടാ​റു​ണ്ട്. അ​മ്മ​യി​ൽ നി​ന്നു കു​ഞ്ഞി​ലേ​ക്ക് ഗ​ർ​ഭാ​വ​സ്ഥ​യി​ലും മു​ല​പ്പാ​ൽ കൊ​ടു​ക്കു​മ്പോ​ഴും വ്യാ​പി​ക്കാം.

എ​ന്നാ​ൽ, ചു​മ​യി​ലൂ​ടെ​യും തു​മ്മ​ലി​ലൂ​ടെ​യും സ്പ​ർ​ശ​ന​ത്തി​ലൂ​ടെ​യും പ​ക​രാ​റി​ല്ല. എ​ന്നി​രു​ന്നാ​ലും ച​ത്ത ജീ​വി​ക​ളെ​യോ പ​ക്ഷി​ക​ളെ​യോ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ൾ ക​യ്യു​റ​ക​ൾ ധ​രി​ക്കു​ക. കാ​ക്ക, കു​രു​വി പോ​ലെ ചി​ല പ​ക്ഷി​ക​ൾ ഈ ​രോ​ഗം ബാ​ധി​ച്ചു ചാ​വാ​റു​ണ്ട്. അ​തി​നാ​ൽ പ​ക്ഷി​ക​ൾ നി​ങ്ങ​ളു​ടെ ചു​റ്റു​പാ​ടി​ൽ ച​ത്തു കി​ട​ക്കു​ന്ന​തു ക​ണ്ടാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നേ​യും വെറ്ററിനറി വ​കു​പ്പി​നേ​യും അ​റി​യി​ക്കു​ക.

ചികിത്സ

ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ൽ മനുഷ്യർക്കുള്ള വാ​ക്സി​ൻ ഇല്ല. വേ​ദ​ന സം​ഹാ​രി​ക​ളും പ​നി കു​റ​യാ​നു​ള്ള മ​രു​ന്നു​ക​ളും ന​ല്കി ഒ​ബ്സ​ർ​വേ​ഷ​നി​ൽ വ​യ്ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

പ്രതിരോധശേഷി കൂട്ടാം

ഡ​ങ്കിപ്പ​നി, മ​ങ്കിപ്പ​നി, ചി​ക്കു​ൻ ഗു​നി​യ, പ​ക്ഷിപ്പ​നി, പ​ന്നിപ്പ​നി, എ​ലി​പ്പ​നി, വ​വ്വാ​ൽ പ​നി എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രി​ലു​ള്ള രോഗങ്ങളെയും ചു​റ്റു​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളേ​യും പേ​ടി​ച്ചുപേ​ടി​ച്ചു ജീ​വി​ക്കു​ക​യ​ല്ല, സ്വ​ന്തം ശ​രീ​ര​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​തി​രോ​ധ ശേ​ഷി​ കൂ​ട്ടു​ക എ​ന്ന​താ​ണു ശാ​ശ്വ​ത പ​രി​ഹാ​രം. കൊ​തു​കു ക​ടി​യേ​ല്ക്കാ​തെ പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്കു​ക.

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]