പ​ല​പ്പോ​ഴും താ​മ​സി​ച്ചു ചി​കി​ത്സ തേ​ടു​ന്ന​താ​ണ് ന്യൂ​മോ​ണി​യ മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ എ​ത്ര​യും നേ​ര​ത്തെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

അണുബാധ

അ​ണു​ബാ​ധ കാ​ര​ണം ഏ​റ്റ​വു​മ​ധി​കം പേ​രെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന രോ​ഗ​മാ​ണ് ന്യൂ​മോ​ണി​യ. കൂ​ട്ടി​ക​ളേ​യും പ്രാ​യ​മാ​യ​വ​രേ​യു​മാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ന്യൂ​മോ​ണി​യ ത​ട​യാ​നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്നു വ​രു​ന്ന​ത്.

കു​ട്ടി​ക​ളി​ലെ ന്യൂ​മോ​കോ​ക്ക​ല്‍

ന്യൂ​മോ​ണി​യ ത​ട​യാ​ന്‍ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍​ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ന​ല്‍​കി വ​രു​ന്നു. ഇ​പ്പോ​ള്‍ ഈ ​വാ​ക്‌​സി​ന്‍ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്താ​ണ് ന്യൂ​മോ​ണി​യ?

അ​ണു​ബാ​ധ നി​മി​ത്തം ശ്വാ​സ​കോ​ശ​ത്തി​ല്‍ നീ​ര്‍​ക്കെ​ട്ടു​ണ്ടാ​കു​ക​യും അ​ത് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ന്യൂ​മോ​ണി​യ. ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തെ​യോ ഗു​രു​ത​ര​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യോ ന്യൂ​മോ​ണി​യ പ്ര​ത്യ​ക്ഷ​പ്പെ​ടാം. വി​വി​ധ ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മാ​ണു​ക്ക​ളാ​ണ് ന്യൂ​മോ​ണി​യ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

ആ​ര്‍​ക്കൊ​ക്ക?

ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും ന്യൂ​മോ​ണി​യ വ​രാ​മെ​ങ്കി​ലും 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും സി.​ഒ.​പി.​ഡി, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രേ​യും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രേ​യു​മാ​ണ് കൂ​ടു​ത​ലും ബാ​ധി​ക്കു​ന്ന​ത്.

പ്ര​ധാ​ന കാ​ര​ണം


ന്യൂ​മോ​ണി​യ വ​രു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ് വാ​യു മ​ലി​നീ​ക​ര​ണം. 5 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ല്‍ ജ​ന​ന​സ​മ​യ​ത്തെ ഭാ​ര​ക്കു​റ​വും, മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​വും ന്യൂ​മോ​ണി​യയ്ക്കും അ​തു മൂ​ല​മു​ള്ള മ​ര​ണ​ത്തി​നും സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

ശ്വാ​സോ​ച്ഛ്വാ​സ​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ട്, നെ​ഞ്ചു​വേ​ദ​ന, ക​ഫ​ത്തോ​ടു​കൂ​ടി​യ ചു​മ, പ​നി, വി​യ​ര്‍​ക്ക​ല്‍, വി​റ​യ​ല്‍, ക്ഷീ​ണ​വും സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​യ്മ​യും (പ്ര​ത്യേ​കി​ച്ച് പ്രാ​യ​മാ​യ​വ​രി​ല്‍) എ​ന്നി​വ​യാ​ണ് ന്യൂ​മോ​ണി​യ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

നിങ്ങളുടെ കുഞ്ഞിന് ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിലെത്തി വൈദ്യസഹായം തേടുക...
1. വേഗതയേറിയ ബുദ്ധിമുട്ടുള്ള ശ്വാസം
2. ക്ഷീണം, ആശയക്കുഴപ്പം
3.ശ്വാസമെടുക്കുന്പോൾ നെഞ്ച് ഉള്ളിലേക്കു വലിയുക
4.ചുണ്ടും നാക്കും നീലനിറമാവുക

ശ്വാ​സ​കോ​ശ​ത്തെ മാ​ത്ര​മ​ല്ല...

ന്യൂ​മോ​ണി​യ ശ്വാ​സ​കോ​ശ​ത്തെ മാ​ത്ര​മ​ല്ല ബാ​ധി​ക്കു​ന്ന​ത്. അ​ത് ര​ക്ത​ത്തി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​കാ​നും ശ്വ​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ശ്വാ​സ​കോ​ശാ​വ​ര​ണ​ത്തി​ലെ നീ​ര്‍​ക്കെ​ട്ടി​നും ഹൃ​ദ്രോ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ര​ണം സം​ഭ​വി​ച്ചേ​ക്കാം. അ​തി​നാ​ല്‍ ത​ന്നെ ആ​രം​ഭ​ത്തി​ലെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത്ത് സർവീസസ്.