പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്പോൾ അറിയേണ്ടത്...
Monday, December 27, 2021 6:58 PM IST
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​റ്റീ​വ്സ്, ഫ്ളേ​വ​റിം​ഗ് ഏ​ജ​ന്‍റ്സ്്, ക​ള​റു​ക​ൾ എ​ന്നി​ങ്ങ​നെ പ​ല​പേ​രു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും. ഐ​സ്ക്രീം, ​ജെ​ല്ലു​ക​ൾ, ജാം, ​പു​ഡ്ഡിം​ഗ്, സോ​സ്, സൂ​പ്പ് മി​ക്സ്....​എ​ന്നി​ങ്ങ​നെ​യു​ള്ള റെ​ഡി​മെ​യ്ഡ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ൽ പ്രി​സ​ർ​വേ​റ്റീ​വ്സും ക​ള​റു​ക​ളും കൂ​ടാ​തെ മ​റ്റു​പ​ല​ത​രം രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഫുഡ് അഡിറ്റീവ്സ്

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത്(സംസ്കരിച്ച്) ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച്
ഉ​പ​യോ​ഗി​ക്ക​ു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നി​യ​മ​ത്തിന്‍റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് ഏ​ക​ദേ​ശം 2500 ഫു​ഡ് അ​ഡി​റ്റീ​വ്സ് നാം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എന്നാൽ അ​വ അനുവദനീയമായ അളവിലും അധികമായി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

മികച്ചതാണോ‍?

പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം മി​ക​ച്ച​താ​ണെ​ന്നു പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ ശീ​ല​മാ​ക്ക​രു​ത്. ഗോ​ത​ന്പ് വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം.

മു​ള​കും ഉ​ണ​ങ്ങി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും വാ​ങ്ങി വൃ​ത്തി​യാ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി അധികൃതരും നിർദേശിക്കുന്നു.

കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?


ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ൽ ഫ്രീ ​ഫ്രം എം​എ​സ്ജി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. (എം​എ​സ്ജി എ​ന്നാ​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് - അ​ജി​നോ​മോട്ടോ.) അ​ങ്ങ​നെ എ​ഴു​തി​യിട്ടുണ്ടാ​കു​മെ​ങ്കി​ലും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​റി​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് അ​ട​ങ്ങി​യിട്ടുണ്ട്. അ​താ​യ​ത് ഭ​ക്ഷ​ണത്തിന്‍റെ സ്വാ​ദു കൂട്ടാനും ചി​ല സ്വാ​ദിന്‍റെ തീ​വ്ര​ത കൂട്ടാ​നും ചി​ല​തിന്‍റെ കു​റ​യ്ക്കാ​നും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​ർ സ​ഹാ​യ​കം. വാ​സ്ത​വ​ത്തി​ൽ നാ​വി​ലു​ള്ള രു​ചി​മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് എം​എ​സ്ജി ചെ​യ്യു​ന്ന​ത്. ​ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് എം​എ​സ്ജി അ​ട​ങ്ങി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം.

E 310, ​E 100.. ഇതൊക്കെ എന്താണ്?

പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ക​വ​റി​ൽ ഇ ​ചേ​ർ​ന്ന ചി​ല ന​ന്പ​റു​ക​ൾ ചേ​ർ​ത്തിട്ടുണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ ന​ന്പ​റാ​ണ​ത്. ലോ​ക​മെ​ന്പാ​ടും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഡ്. E 310, ​E 100 എ​ന്നി​ങ്ങ​നെ. ക​ള​ർ​കോ​ഡാ​ണ​ത്. അ​നു​വ​ദ​നീ​യ​മാ​യ ക​ള​റി​നെ സൂ​ചി​പ്പി​ക്കു​ന്നു. ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ക​ള​ർ​കോ​ഡു​ക​ളു​ടെ ലി​സ്റ്റ് ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി വെ​ബ്സൈ​റ്റി​ലുണ്ട്.

പ​ച്ച, ഇ​ളം മ​ഞ്ഞ തു​ട​ങ്ങി മൂ​ന്നു നാ​ലു ക​ള​ർ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചിട്ടുള്ളത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ൽ ചേ​ർ​ക്കാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി. മെ​റ്റാ​നി​ൻ യെ​ലോ അ​നു​വ​ദ​നീ​യ​മ​ല്ല.

(തുടരും)

ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്