ഡോക്ടര്‍, വളരെ വിഷമത്തോടെയാണ് ഈ കത്ത് എഴുതുന്നത്. 35കാരനായ എന്റെ ഭര്‍ത്താവിന് പോണ്‍ വീഡിയോ കാണുന്ന ശീലമുണ്ട്. അതില്‍ കാണുന്ന പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു. പലതും അസാധ്യമായ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് പേടിയാണ്. പോണ്‍ വീഡിയോ കാണുന്നത് ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കുമോ?
ബിന്ദു, കോട്ടയം


തീര്‍ച്ചയായും വളരെ അപകടകരമായ ഒരവസ്ഥയാണിത്. താങ്കളുടെ ഭര്‍ത്താവിന് ഒരു കൗണ്‍സലിംഗ് അത്യാവശ്യമാണ്. ഇത് ഒരു തരം കുറ്റബോധമുണ്ടാക്കും. നേരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം കൂടും.

ഫൊര്‍പ്ലേയിലുള്ള താല്‍പര്യം കുറയും. ലൈംഗികത കൂടുതല്‍ ആക്രമണാത്മകമാകും. ലൈംഗികാധിപധ്യവും കൂടും. പങ്കാളിയോടുള്ള വൈകാരിക പ്രശ്‌നങ്ങളും കൂടുതലാകും.