മോണകാട്ടിച്ചിരിയുടെ ഭംഗി നിലനിർത്താം!
Monday, August 10, 2020 2:49 PM IST
മോ​ണ കാ​ട്ടി​യു​ള്ള കു​ഞ്ഞി​ന്‍റെ ചി​രി എ​ത്ര മ​നോ​ഹ​ര​മാ​ണ്. പ​ല്ലു​ക​ൾ മു​ള​ച്ചു വ​രു​ന്പോ​ൾ പ​ല​പ്പോ​ഴും ഈ ​ഭം​ഗി കു​റെ​യൊ​ക്കെ ന​ഷ്ട​പ്പെ​ടും. ഇ​നി അ​തി​ൽ പോ​ടു​ക​ൾ കൂ​ടി ഉ​ണ്ടാ​യാ​ലോ? അ​ഭം​ഗി​യാ​യി മാ​റും. ന​ഴ്സിം​ഗ് ബോ​ട്ടി​ൽ കാ​രീ​സ് എ​ന്ന അ​വ​സ്ഥ ന​മ്മു​ടെ നാ​ട്ടി​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. അതി​നോ​ടൊ​പ്പം റാ​ന്പ​ന്‍റ് കാ​രീ​സ് കൂ​ടി ആ​കു​ന്പോ​ൾ വാ​യ്ക്കു​ള്ളി​ലെ മു​ഴു​വ​ൻ പ​ല്ലു​ക​ളും കേ​ടു​ള്ള​താകും. കു​ഞ്ഞു​ങ്ങ​ൾ​ക്ക് രാ​ത്രി​യി​ൽ പാ​ലു കൊ​ടു​ക്കു​ന്ന​തും അ​മി​ത​മാ​യ മ​ധു​ര​ത്തി​ന്‍റെ ഉ​പ​യോ​ഗ​വു​മാ​ണ് ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ. ഇതിനെ പ്ര​തി​രോ​ധി​ക്കാനുള്ള വഴികൾ.

1. ആ​റു മു​ത​ൽ ഏ​ഴ് മാ​സം പ്രാ​യ​മാ​കു​ന്പോ​ൾ ത​ന്നെ ദ​ന്തപ​രി​ശോ​ധ​ന ന​ട​ത്തി​ക്ക​ണം

2. പാ​ൽ കു​ടി​ച്ച​തി​നു ശേ​ഷം ന​ന​ഞ്ഞ വൃ​ത്തി​യു​ള്ള രോ​ഗാ​ണുവി​മു​ക്ത​മാ​യ ഗോ​സ് ഉ​പ​യോ​ഗി​ച്ച് മോ​ണ​യും പ​ല്ലും വൃ​ത്തി​യാ​ക്കു​ക.

3.പ​ല്ലു​ക​ൾ വ​ന്ന​തി​നു​ശേ​ഷം പോ​ട് വ​രാ​തി​രി​ക്കു​വാ​നു​ള്ള ഫ്ലൂ​റൈ​ഡ് ട്രീ​റ്റ്മെ​ൻ​റ് ന​ട​ത്തു​ക.

4. ചെ​റി​യ കു​ഴി​ക​ൾ പി​റ്റ് ആ​ൻ​ഡ് ഫീ​ഷ​ർ സീ​ല​ന്‍റ് ചെ​യ്തു പ​രി​ഹ​രി​ക്ക​ണം

5. പോ​ടു​ക​ൾ അ​ട​യ്ക്കുകയും ആ​ഴം കൂ​ടി​യ പോ​ടു​ക​ൾ പ​ൾ​പ്പ് തെ​റാ​പ്പി അ​ല്ലെ​ങ്കി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്തി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം.

6. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ പ​ല്ലു​ക​ൾ എ​ടു​ത്തു ക​ള​ഞ്ഞാ​ൽ സ്ഥി​ര ദ​ന്ത സ്ഥ​ലം സം​ര​ക്ഷി​ക്കാ​നാ​യി സ്പേ​യ്സ് മെയ്ൻടെയ്നർ
ഉ​പ​യോ​ഗി​ക്ക​ണം .

7. 6 -12 വയസു വരെയുള്ള സ​മ​യം പാ​ൽ​പ്പ​ല്ലു​കളും ​സ്ഥി​ര​ദ​ന്ത​ങ്ങ​ളും സ​മ്മി​ശ്ര​മാ​യി വാ​യി​ൽ ഉ​ണ്ടാ​കു​ന്ന കാലമാണ്. ​ഈ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​ൽ പ​റി​ഞ്ഞു പോ​കേ​ണ്ട​ത് ഏ​താ​ണെ​ന്നും പു​തി​യ​താ​യി വ​ന്ന​ത് ഏ​താ​ണെ​നെ​ന്നും മ​ന​​സി​ലാ​ക്കാ​ൻ ഒ​രു ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ സാ​ധി​ക്കൂ.

മോ​ണ​രോ​ഗം

പല്ലുകളിൽ രൂപപ്പെടുന്ന പ്ലാ​ക്ക് എ​ന്ന അം​ശം ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം ഇ​ത് സു​താ​ര്യ​മാ​ണ്. ഇ​ത് രോ​ഗാ​ണു​ക്ക​ളു​ടെ ഒ​രു കോ​ള​നി​യാ​ണ്. എ​ന്നാ​ൽ, മ​ഞ്ഞ ക​ള​റി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന ക​ക്ക അ​ഥ​വാ ചെ​ത്ത​ൽ, ഇ​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​ത് ഇ​ള​ക്കി​യാ​ൽ ഇ​ള​കിപ്പോകു​ന്ന​താ​ണ്. ഇ​തു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ മോ​ണ ചു​വ​ന്നു ത​ടി​ച്ചു വീ​ക്കം വ​രി​ക​യും അ​തി​ൽ നി​ന്ന് ര​ക്തം വ​രി​ക​യും ചെ​യ്യു​ം.


അതു വേ​ദ​ന, ഭ​ക്ഷ​ണം ക​ഴി​ക്കാൻ ബു​ദ്ധി​മു​ട്ട്, വാ​യ്നാ​റ്റ​ം എന്നിവയ്ക്കു സാധ്യതയേറുന്നു. കൂ​ടു​ത​ൽ കാ​ലം ഇ​ത് നി​ല​നി​ന്നാ​ൽ മോ​ണ വ​ലി​യു​ക​യും പ​ല്ലി​ന് ഇ​ള​ക്കം വ​രി​ക​യും ചെ​യ്യു​ന്നു.കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പും ഫ്ളോ​സിം​ഗും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പ​രി​ശോ​ധ​ന​യും ഇ​തി​ന് പ​രി​ഹാ​ര​മാണ്.

വാ​യ്പ്പുണ്ണ്

വ​ള​രെ​യ​ധി​കം വേ​ദ​ന ഉ​ണ്ടാ​ക്കു​ന്ന ഒ​രവ​സ്ഥ​യാ​ണ് വാ​യ്ക്കു​ള്ളി​ലെ അ​ൾ​സ​ർ അ​ഥ​വാ വാ​യ്പ്പു​ണ്ണ്. മൂ​ന്നാ​ഴ്ച​യ്ക്കുമേൽ നി​ല​നി​ൽ​ക്കു​ന്ന വാ​യ്പ്പു​ണ്ണ് ഒ​രേ സ്ഥ​ല​ത്ത് ആ​ണെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ച്ചു കാ​ര​ണം ക​ണ്ടെത്തണം. പ​ല്ലു​ക​ൾ കൊ​ണ്ട് മു​റി​യു​ന്ന​ത്, പ​ല്ലു​തേ​ക്കു​ന്പോ​ൾ ബ്ര​ഷ് കൊ​ണ്ട് മു​റി​യു​ന്ന​ത്, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് ഉ​ണ്ടാ​വു​ന്ന മു​റി​വു​കൾ ഇതൊക്കെ സാധാരണം. അ​ല്ലാ​തെ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന അ​ൾ​സ​റു​ക​ൾ ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ ശ​ക്തി കു​റ​യു​ന്ന​തുകൊ​ണ്ടാണ്.

പെ​ട്ടെ​ന്നു​ള്ള കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, ദ​ഹ​ന​ക്കു​റ​വ്, അ​മി​ത​മാ​യ ഉ​ൽ​ക്ക​ണ്ഠ ഇ​വ​യൊ​ക്കെ വാ​യ്ക്ക​ക​ത്തെ അ​ൾ​സ​റി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. ഈ ​കാ​ര​ണ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നോ​ടൊ​പ്പം പ്രോ​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും വ​ള​രെ​യ​ധി​കം പ്ര​യോ​ജ​നം ചെ​യ്യും. ന​മ്മു​ടെ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന തൈ​രിൽ ​പ്രോ​ബ​യോ​ടി​ക് അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903