പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്പോ​ൾ...
Wednesday, December 19, 2018 2:25 PM IST
മ​ഞ്ഞു​കാ​ലം വ​രു​ന്പോ​ൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​ത് സാ​ധാ​ര​ണ​ം. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വ​ര​ണ്ടുപൊ​ട്ടു​ന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ ആ​ഴ​ത്തി​ൽ വി​ണ്ടുപൊ​ട്ടു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്ര​മ​ല്ല ഈ ​രോ​ഗ​മു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ 20% ആ​ളുകൾക്കും ഈ ​പ്ര​ശ്നമുണ്ടെ​ന്നു 2012 ൽ ​ന​ട​ത്തി​യ ഒ​രു സ​ർ​വ്വേ വ്യ​ക്ത​മാ​ക്കു​ന്നു. അ​വ​ർ മി​ക്ക​വ​രും ഷൂ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി​ട്ടും ഇ​താ​ണു സ്ഥി​തി.

കാ​ര​ണ​ങ്ങ​ൾ പലത്

ഈ​ർ​പ്പം കു​റ​യു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കാ​ര​ണം. മ​ഞ്ഞുകാ​ല​ത്ത് ഇ​താ​ണു സം​ഭ​വി​ക്കു​ന്ന​ത്. സോ​റി​യാ​സി​സ് പോ​ലെ ത്വ​ക്കി​നെ വ​ര​ണ്ട​താ​ക്കു​ന്ന ചി​ല രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, എ​ക്സി​മ എ​ന്നി​വ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​തി​നും അ​തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ അ​ക​ത്തു ക​യ​റി ഗു​രു​ത​രാ​വ​സ്ഥ​ക​ളി​ലെ​ത്തി​ക്കുന്നതിനും ഇടയാക്കുന്നു.

ദീ​ർ​ഘ​നേ​രം നി​ന്നു ചെയ്യേണ്ട ജോ​ലി​ക​ളും, വൃ​ക്ക ത​ക​രാ​ർ, ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക, വി​റ്റ​മി​ൻ എ,​ഡി, ​പൊ​ട്ടാ​സ്യം ഇ​വ​യുടെ കു​റ​വ്, അ​നു​യോ​ജ്യ​മ​ല്ലാ​ത്ത പാ​ദ​ര​ക്ഷ​ക​ൾ, പാ​ര​ന്പ​ര്യം, വൃത്തിക്കു​റ​വ് എ​ന്നി​വ​യും രോ​ഗ​കാ​ര​ണ​മാ​കാം.

ഫംഗ​സ് രോ​ഗ​ബാ​ധ, ഹൈ​പ്പോ​തൈ​റോ​യി​ഡി​സം, ജു​വ​നൈ​ൽ പ്ലാ​ന്‍റാ​ർ ഡെ​ർ​മി​റ്റോ​സി​സ്, പാ​മ്‌ലോ​ പ്ലാ​ന്‍റാ​ർ കെ​ര​റ്റോ​മ്മ, അ​മി​ത​വ​ണ്ണം ഇ​വ​യൊ​ക്കെ സ​മാ​ന​മാ​യ രി​തി​യി​ൽ കാ​ല​ടി വി​ണ്ടുകീ​റ​ലി​നു കാ​ര​ണ​മാ​കാ​മെ​ന്ന​തി​നാ​ൽ നാ​ട​ൻ ചി​കി​ൽ​സ​ക​ൾ എ​പ്പോ​ഴും ശ​ശ്വ​ത ഫ​ലം ന​ല്ക​ണ​മെ​ന്നി​ല്ല. കാ​ര​ണ​മ​റി​ഞ്ഞു ചി​കി​ൽ​സി​ച്ചാ​ൽ മാ​ത്ര​മേ ഈ ​അ​വ​സ്ഥ ശ​ാശ്വ​ത​മാ​യി മാ​റ്റാ​ൻ സാ​ധി​ക്കൂ.

താ​ത്കാ​ലി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ

* ക​ട്ടി​യാ​യി​രി​ക്കു​ന്ന കാ​ല​ടി ഭാ​ഗ​ങ്ങ​ൾ ഉ​ര​ച്ചു ക​ള​യു​ക.
*ചൂ​ടുവെ​ള്ളം കൊ​ണ്ടു സ്ഥിര​മാ​യി കാ​ലു​ക​ഴു​ക​രു​ത്.അ​ത് വ​ര​ൾ​ച്ച കൂ​ട്ടും
* സോ​പ്പി​ന്‍റെ അ​മി​തോ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക.
* ക​റ്റാ​ർവാ​ഴ അ​ട​ങ്ങി​യ ലേ​പ​നങ്ങ​ൾ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.
* രാ​വി​ലെ ത​ന്നെ ബാ​മു​ക​ൾ, വൈ​റ്റ് പാ​ര​ഫി​ൻ, ഗ്ലി​സ​റി​ൻ ഇ​വ​യി​ലേ​തെ​ങ്കി​ലും പു​ര​ട്ടു​ക. മ​ഞ്ഞു​വെ​ള്ളം കാ​ലി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ത​ക​രാ​റു​ക​ൾ കൂ​ട്ടും
* ഉ​പ്പൂ​റ്റി ഉ​ര​ച്ച് ക​ള​യു​ന്ന​തി​നു മു​ന്പ് കാ​ൽ കു​റ​ച്ചു നേ​രം കു​തി​ർ​ത്ത് വ​യ്ക്ക​ണം. ആ ​വെ​ള്ള​ത്തി​ൽ അ​രക്ക​പ്പ് എ​പ്സം സാ​ൾട്ട് വേ​ണ​മെ​ങ്കി​ൽ ചേ​ർ​ക്കാം. (ഇം​ഗ്ള​ണ്ടി​ലെ എ​പ്സം എ​ന്ന സ്ഥലത്തു​ള്ള ല​വ​ണ​ജ​ല​ത്തി​ൽ നി​ന്നെ​ടു​ക്കു​ന്ന മ​ഗ്നീ​ഷ്യ​വും സ​ൾ​ഫേ​റ്റു​മ​ട​ങ്ങി​യ ഒ​രു രാ​സ​വ​സ്തു​വാ​ണ് എ​പ്സം സാ​ൾട്ട്).എ​ന്നാ​ൽ എ​ല്ലാ വി​ണ്ടു​കീ​റലും കാ​ൽ തോ​ലി​ന്‍റെ ക​ട്ടി കൂ​ടു​ന്ന​തു കൊ​ണ്ട​ല്ല എ​ന്നതു മ​റ​ക്ക​രു​ത്.
* തേ​ൻ ഈ ​രോ​ഗ​ത്തി​നു ഒ​രു ന​ല്ല മ​രു​ന്നാ​ണ്. അ​ത് അ​ണു​നാ​ശ​കം കൂ​ടി​യാ​ണ്. എ​ന്നാ​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ക​രു​ത​ൽ വേ​ണം.
* വെ​ളി​ച്ചെ​ണ്ണ​യും ഗുണപ്രദം. അത് അ​ണു​നാ​ശ​ക​വും ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തെ കാ​ക്കു​ന്നതിനു സഹായകവുമാണ്. ചിലതരം ബ്രാൻഡഡ് വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ധാ​രാ​ള​മു​ണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാൽ ജ​ാഗ്ര​ത വേ​ണം. പര​ന്പ​ര​ാഗ​ത രീ​തി​യി​ൽ തേ​ങ്ങാ​പ്പാ​ൽ കു​റു​ക്കി​യുണ്ടാ​ക്കു​ന്ന ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ​യാ​ണു ബെ​സ്റ്റ്.


ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ

അ​ഞ്ചു തേ​ങ്ങ​യെ​ടു​ത്ത് ന​ന്നാ​യി ചി​ര​കി​ വെ​ള്ളം ചേ​ർ​ക്കാ​തെ പാ​ലു പി​ഴി​ഞ്ഞെ​ടു​ക്കു​ക. ആ ​പാ​ൽ ഓ​ട്ടു​രു​ളി​യി​ൽ വി​റ​ക​ടു​പ്പി​ൽ വ​ച്ച് 2-3 മ​ണി​ക്കൂ​ർ ഇ​ള​ക്കി​യാ​ൽ ഉൗ​റി​വ​രു​ന്ന എ​ണ്ണ​യാ​ണി​ത്.
ഇ​തി​ൽ ജ​ലാം​ശം തീ​രെ​യു​ണ്ടാ​കി​ല്ല എ​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ കേ​ടാ​വു​ക​യി​ല്ല. സാ​ധാ​ര​ണ വെ​ളി​ച്ചെ​ണ്ണ​ പോ​ലെ ദേ​ഹ​ത്തു നി​ന്നു വേ​ഗ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​കി​ല്ല. ന​ല്ല സു​ഗ​ന്ധ​വു​മു​ണ്ടാ​കും.
(ചി​ല ബ്രാ​ൻഡുക​ളു​ടെ വെ​ളി​ച്ചണ്ണമ​ണം രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഓ​ർ​ക്ക​ണം. gamma-nonalactone (aldehyde C-18 ) ​എ​ന്ന രാ​സ​വ​സ്തു​ തേ​ങ്ങ​യു​ടെ മ​ണം മാ​ത്ര​മ​ല്ല രു​ചി​കൂ​ടി ന​ല്കാ​ൻ ക​ഴി​വു​ള്ളതാ​ണ്.)

* ചെ​രു​നാ​ര​ങ്ങാനീ​ര്, റോ​സ് വാ​ട്ട​ർ, ഏ​ത്ത​പ്പ​ഴം പ​ൾ​പ്പ് ,ഒ​ലീ​വ് ഒായിൽ, എ​ള്ളെ​ണ്ണ, അ​പ്പ​ക്കാ​രം, ആപ്പിൾ സി​ഡ​ർ വി​നാ​ഗി​രി, ഷി​യ ബ​ട്ട​ർ, റ്റീ ​ട്രീ ഓ​യി​ൽ തു​ട​ങ്ങി ധാ​രാ​ളം പ്ര​യോ​ഗ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്തു വ​രു​ന്നു​ണ്ട്.
നാ​ട​ൻ പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​റാ​ത്ത​തും വീ​ണ്ടും വീ​ണ്ടും വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ വി​ണ്ടുകീ​റ​ലു​ക​ളെ ഒ​രു പാ​ദ​സം​ര​ക്ഷ​ണ വി​ദ​ഗ്ധനെ (podiatrist) ക​ണ്ട് രോ​ഗ​കാ​ര​ണം നി​ർ​ണ​യി​ക്കേ​ണ്ട​താ​ണ്.

ഹോ​മി​യോ​പ്പ​തിയിൽ

ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ​യി​ൽ രോ​ഗ​ത്തി​ന്‍റെ കാ​ര്യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണു ചി​കി​ൽ​സി​ക്കു​ന്ന​ത്. ഉ​ള്ളി​ൽ ക​ഴി​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ കൂ​ടാ​തെ പു​റ​മെ പു​ര​ട്ടാ​നു​ള്ള ലേ​പ​ന​ങ്ങ​ളും ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ട്. പെ​ട്രോ​ളി​യം ഓ​യി​ന്‍റ്മെ​ന്‍റ്, ഗ്രാ​ഫൈ​റ്റി​സ് ഓ​യിന്‍റ്മെ​ന്‍റ്, ക​ലെ​ൻ​ഡു​ല ഓ​യി​ന്‍റ്മെ​ന്‍റ് ഇ​വ​യാ​ണു സാ​ധാ​ര​ണ ന​ല്കാ​റു​ള്ള ഹോ​മി​യോ​പ്പ​തി ഓ​യിന്‍റ്മെന്‍റുക​ൾ.
ഓ​രോ രോ​ഗി​യു​ടെ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ളും വ്യ​ത്യ​സ്തമാ​ക​യാ​ൽ രോ​ഗി​യെ അ​റി​ഞ്ഞു ചി​കി​ൽ​സി​ക്കു​ന്ന ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ വിണ്ടുകീറൽ പൂ​ർ​ണമാ​യി മാ​റ്റാ​ൻ സാ​ധി​ക്കും

എ​ല്ലാ​രോ​ഗി​ക​ൾ​ക്കും ഒ​രേ മ​രു​ന്നു ഫ​ലി​ച്ചെ​ന്നു വ​രി​ക​യി​ല്ല.ഹോ​മി​യോ​പ്പ​തി മ​രു​ന്നു ക​ഴി​ച്ച് രോ​ഗം മാ​റി​യാ​ൽ വീ​ണ്ടും ത​ണു​പ്പു​കാ​ല​ത്ത് വി​ണ്ടുകീ​റ​ൽ വ​രി​ല്ല എ​ന്ന ഗു​ണ​വു​മു​ണ്ട്.അ​ംഗീ​കൃ​ത ചി​കി​ൽ​സാ​യോ​ഗ്യ​ത​യും നൈ​പു​ണ്യ​വു​മു​ള്ള ഒ​രു ഹോ​മി​യോ​പ്പ​തി ഡോ​ക്ടറെ ക​ണ്ടു ചി​കി​ൽ​സി​ക്കു​ക.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ക​ണ്ണൂ​ർ .
മൊ​ബൈ​ൽ 9447689239 :
[email protected]