എംജി കോമറ്റ് ഇവി കൊച്ചിയിൽ
Saturday, April 29, 2023 10:52 AM IST
കൊച്ചി: എംജി മോട്ടോഴ്സിന്റെ ചെറു വൈദ്യുത വാഹനമായ കോമറ്റ് ഇവി കൊച്ചിയില് അവതരിപ്പിച്ചു. കോസ്റ്റ്ലൈന് ഗാരേജസ് ഇന്ത്യ ഷോറൂമില് നടന്ന ചടങ്ങില് എംജി മോട്ടോര് ഇന്ത്യ റീജണല് മാനേജര് എസ്. ശിവരാമകൃഷ്ണന്, ഷോറൂം ഡയറക്ടര് ജിമ്മി ജോസ്, റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഗായകന് വൈഷ്ണവ് ഗിരീഷ് എന്നിവര് ചേര്ന്നു വാഹനം പുറത്തിറക്കി.
7,98,000 രൂപയാണ് എക്സ് ഷോറൂം വില. ഫുള് ചാര്ജില് 230 കിലോമീറ്റര് ഓടിക്കാനാകുന്ന വാഹനത്തിന് 17.3 കിലോവാട്ട് അവറാണ് ബാറ്ററിശേഷി. 42 പി.എസ്. പവറും 110 എന്എം ടോര്ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഓരോ ആയിരം കിലോമീറ്ററിനും 519 രൂപയാണ് ഇതിന്റെ ചാര്ജിംഗ് ചെലവ്. നഗരഗതാഗതം ലക്ഷ്യമിട്ടാണു ഇന്ത്യയില് എംജി കോമെറ്റ് ഇവി അവതരിപ്പിച്ചിരിക്കുന്നത്.