ഓഡി ക്ലബ് റിവാര്‍ഡ്സ് പ്രോഗ്രാം ശക്തിപ്പെടുത്തി ഓഡി ഇന്ത്യ
Saturday, December 17, 2022 10:15 AM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, ഓഡി ക്ലബ് റിവാര്‍ഡ്സ് പ്രോഗ്രാമിനു കീഴില്‍ 150 ലധികം പങ്കാളികളുമായി ഒന്നിക്കുന്നു.
അജിയോ ലക്സ്, ട്രൂഫിറ്റ് ആന്‍ഡ് ഹില്‍, ഒബ്റോയ് ഹോട്ടല്‍സ്, മോണ്ട് ബ്ലാങ്ക്, ലക്ഷ്വറി ചാര്‍ട്ടേഴ്സ് ബൈ അവിയോണ്‍ പ്രൈവ്, തുടങ്ങിയവരടക്കമുള്ള ബ്രാന്‍ഡുകളുമായാണ് പങ്കാളിത്തം.
ഓഡി ക്ലബ് റിവാര്‍ഡ്സ് നല്കുന്ന ക്യുറേറ്റഡ് അനുഭവങ്ങള്‍, സവിശേഷ ഹോളിഡേകള്‍, ആഡംബര ഷോപ്പിംഗ് തുടങ്ങിയ സമാനതകളില്ലാത്ത ആഡംബരം ഓഡി ഉപഭോക്താക്കള്‍ക്ക് ഇതോടെ ആസ്വദിക്കാം.