ബൊലേറോ മാക്സ് പിക്കപ് അവതരിപ്പിച്ച് മഹീന്ദ്ര
Thursday, August 11, 2022 3:04 PM IST
കൊച്ചി: മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള് നിറവേറ്റുന്നതിനു ഭാവിയിലേക്കുള്ള പിക്കപ്പുകളുടെ പുതിയ ബ്രാന്ഡായ ബൊലേറോ മാക്സ് പിക്കപ് പുറത്തിറക്കി.
ദൈര്ഘ്യമേറിയ റൂട്ടുകളില് ഡ്രൈവര്ക്കു കൂടുതല് സൗകര്യം നല്കുന്ന സെഗ്മെന്റ് ലീഡിംഗ് കംഫര്ട്ട്-സേഫ്റ്റി ഫീച്ചറുകള് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യയുമായാണു പുതിയ പിക്കപ്പ് എത്തുന്നത്.