ചേതക് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ബുക്കിംഗ് തുടങ്ങി
ചേതക് ഇലക്‌ട്രിക് സ്‌കൂട്ടര്‍ ബുക്കിംഗ് തുടങ്ങി
കൊ​​ച്ചി: ബ​​ജാ​​ജ് ഓ​​ട്ടോ​​യു​​ടെ പു​​തി​​യ ചേ​​ത​​ക് ഇ​​ല​​ക്‌ട്രി​​ക് സ്‌​​കൂ​​ട്ട​​റി​​നു​​ള്ള ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു. ചേ​​ത​​ക് ഡോ​​ട്ട് കോം ​​എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍ലൈ​​നാ​​യി 2,000 രൂ​​പ​​യ​​ട​​ച്ച് ബു​​ക്ക് ചെ​​യ്യാം.

എ​​റ​​ണാ​​കു​​ള​​ത്ത് കെ​​ടി​​എം വൈ​​റ്റി​​ല​​യി​​ലും കോ​​ഴി​​ക്കോ​​ട് കെ​​ടി​​എം വെ​​സ്റ്റ്ഹി​​ല്ലി​​ലും പ്ര​​ദ​​ര്‍ശ​​ന​​ത്തി​​നും ടെ​​സ്റ്റ് ഡ്രൈ​​വി​​നും ല​​ഭ്യ​​മാ​​ണ്. ഇ​​ന്‍ഡി​​ഗോ മെ​​റ്റാ​​ലി​​ക്, വെ​​ലു​​റ്റോ റോ​​സോ, ബ്രൂ​​ക്ക്‌​​ലി​​ന്‍ ബ്ലാ​​ക്ക്, ഹേ​​സ​​ല്‍ന​​ട്ട് എ​​ന്നീ നാ​​ല് നി​​റ​​ങ്ങ​​ളി​​ല്‍ ചേ​​ത​​ക് ല​​ഭ്യ​​മാ​​ണ്. 1,49,350 രൂ​​പ മു​​ത​​ലാ​​ണ് എ​​ക്‌​​സ്-​​ഷോ​​റൂം വി​​ല.


അ​​ഞ്ചു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ പൂ​​ര്‍ണ​​മാ​​യി ചാ​​ര്‍ജ് ചെ​​യ്യാ​​നാ​​കും. 60 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ 25 ശ​​ത​​മാ​​നം വ​​രെ ചാ​​ര്‍ജ് ചെ​​യ്യാം. ഒ​​രി​​ക്ക​​ല്‍ പൂ​​ര്‍ണ​​മാ​​യി ചാ​​ര്‍ജ് ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ല്‍ ഇ​​ത് ഇ​​ക്കോ​​മോ​​ഡി​​ല്‍ 90 കി​​ലോ​​മീ​​റ്റ​​ര്‍ വ​​രെ ഓ​​ടും.