ഹ്യു​ണ്ടാ​യ് അ​ല്‍​കാ​സർ ബു​ക്കിം​ഗ് 11,000 ക​ടന്നു
ഹ്യു​ണ്ടാ​യ്  അ​ല്‍​കാ​സർ  ബു​ക്കിം​ഗ്  11,000 ക​ടന്നു
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ഴ്‌​​​സ് പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്രീ​​​മി​​​യം എ​​​സ്‌‌​​​യു​​​വി അ​​​ല്‍​കാ​​​സ​​ർ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി ഒ​​​രു ​മാ​​​സം തി​​​ക​​​യു​​​ന്ന​​​തി​​നു മു​​​മ്പു​​​ത​​​ന്നെ 11,000 ബു​​​ക്കിം​​​ഗ് ല​​​ഭി​​​ച്ച​​താ​​യി ക​​ന്പ​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​തു​​​വ​​​രെ 5,600 അ​​​ല്‍​കാ​​​സ​​​ര്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യി ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് സെ​​​യി​​​ല്‍​സ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ത​​​രു​​​ണ്‍ ഗാ​​​ര്‍​ഗ് പറഞ്ഞു.

ഹ്യു​​​ണ്ടാ​​​യ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പു​​​തി​​​യ ആ​​​റ്, ഏ​​​ഴ് സീ​​​റ്റ​​​ര്‍ എ​​​സ്‌​​​യു​​​വി ആ​​​യ അ​​​ല്‍​കാ​​​സ​​​ര്‍ ഒ​​​ട്ടേ​​​റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


157 ബി​​​എ​​​ച്ച്പി പ​​​വ​​​റും 191 എ​​​ന്‍​എം ടോ​​​ര്‍​ക്കു​​​മേ​​​കു​​​ന്ന 2.0 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​ന്‍, 113 ബി​​​എ​​​ച്ച്പി പ​​​വ​​​റും 250 എ​​​ന്‍​എം ടോ​​​ര്‍​ക്കു​​​മേ​​​കു​​​ന്ന 1.5 ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ എ​​​ന്‍​ജി​​​നു​​​മാ​​​ണു​​മാ​​ണു​​ള്ള​​ത്. കൂ​​​ടാ​​​തെ, 6 സ്പീ​​​ഡ് മാ​​​നു​​​വ​​​ല്‍ 6 സ്പീ​​​ഡ് ഓ​​​ട്ടോ​​​മാ​​​റ്റ് ട്രാ​​​ന്‍​സ്മി​​​ഷ​​​നു​​​ക​​​ളും ഈ ​​​മോ​​​ഡ​​​ല്‍ ന​​​ല്‍​കു​​​ന്നു.