വ​ണ്ട​ർ വാ​റ​ന്‍റി സൗ​ക​ര്യം ഹ്യു​ണ്ടാ​യി ഔറയ്ക്കും
വ​ണ്ട​ർ വാ​റ​ന്‍റി സൗ​ക​ര്യം ഹ്യു​ണ്ടാ​യി ഔറയ്ക്കും
Wednesday, February 19, 2020 5:09 PM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വ​​​ണ്ട​​​ർ വാ​​​റ​​​ന്‍റി സൗ​​​ക​​​ര്യം കൂ​​​ടു​​​ത​​​ൽ ഹു​​​ണ്ടാ​​​യി കാ​​​റു​​​ക​​​ളി​​​ലേ​​​ക്ക്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ഐ 10 ​​​നി​​​യോ​​​സ് മോ​​​ഡ​​​ലി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വ​​​ണ്ട​​​ർ വാ​​​റ​​​ന്‍റി ഇ​​​പ്പോ​​​ൾ ഹു​​​ണ്ടാ​​​യി ഔറ മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കും ല​​​ഭി​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സാ​​​ധാ​​​ര​​​ണ​​നി​​​ല​​​യി​​​ൽ ന​​​ൽ​​​കി​​​വ​​​രു​​​ന്ന മൂ​​​ന്നു വ​​​ർ​​​ഷ വാ​​​റ​​​ന്‍റി​​​ക്കു പു​​​റ​​​മേ നാ​​​ലു വ​​​ർ​​​ഷം, അ​​​ഞ്ചു വ​​​ർ​​​ഷം എ​​​ന്നീ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​കൂടി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണു വ​​​ണ്ട​​​ർ വാ​​​റ​​​ന്‍റി.


മൂ​​​ന്നു വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സാ​​​ധാ​​​ര​​​ണ​​​യാ​​​യി കാ​​​റു​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കാ​​​റു​​​ള്ള വാ​​​റ​​​ന്‍റി. വ​​​ണ്ട​​​ർ വാ​​​റ​​​ന്‍റി സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി നാ​​​ല് വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ 50,000 കി​​​ലോ​​​മീ​​​റ്റ​​​ർ, അ​​​ഞ്ചു വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ 40,000 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള വാ​​​റ​​​ന്‍റി ഓ​​​ഫ്ഷ​​​നു​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

കു​​​റ​​​വ് കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണ് വ​​​ണ്ട​​​ർ വാ​​​റ​​​ന്‍റി.