ബിഎസ് ആറ് എൻജിനുമായി ടാറ്റ അൾട്രോസ്
ബിഎസ് ആറ് എൻജിനുമായി ടാറ്റ അൾട്രോസ്
Friday, January 10, 2020 3:40 PM IST
മാരുതി ബലേനോ , ഹ്യുണ്ടായി ഐ20 എന്നീ മോഡലുക ളുമായി എതിരിടാൻ ടാറ്റയുടെ ആൾട്രോസ് വരുന്നു. പുണെയിലെ നിർമാണശാലയിൽ നിന്ന് ആദ്യ ആൾട്രോസ് പുറത്തിറങ്ങി. ബിഎസ് ആറ് എൻജിനുമായാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങുക. ടാറ്റ മോട്ടോഴ്സ് പുതുതായി വികസിപ്പിച്ച ആൽഫ പ്ലാറ്റ്ഫോണിൽ പുറത്തിറങ്ങുന്ന ആദ്യ മോഡലാണിത്. ഭാവിയിൽ ടാറ്റ പുറത്തിറക്കുന്ന പല മോഡലുകൾക്കും ഇതേ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തും.

ഈ വർഷം നടന്ന ജനീവ മോട്ടോർഷോയിൽ ടാറ്റ പ്രദർശിപ്പിച്ച 45 എക്സ് കണ്‍സപ്റ്റുമായി രൂപകൽപ്പനയിൽ കാര്യമായ മാറ്റമില്ല അൾട്രോസിന്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും വീതിയുള്ള മോഡലായിരിക്കും അൾട്രോസ്. 341 ലിറ്റർ എന്ന മികച്ച ബൂട്ട്സ്പേസും ഇതിനുണ്ട്.


1.2 ലിറ്റർ പെട്രോൾ , 1.2 ലിറ്റർ ടർബോ പെട്രോൾ , 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ എൻജിൻ വകഭേദങ്ങൾ അൾട്രോസിന് പ്രതീക്ഷിക്കാം. തുടക്കത്തിൽ അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സ് മാത്രമായിരിക്കും ലഭ്യമാവുക. അഞ്ച് ലക്ഷം രൂപയ്ക്കും എട്ട് ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും അൾട്രോസിന്‍റെ വിവിധ വകഭേദങ്ങളുടെ വില.