വാ​​ഹ​​ന വി​​ല്​​പ​​ന​​യി​​ൽ ചെ​​റി​​യ ഉ​​ണ​​ർ​​വ്
വാ​​ഹ​​ന  വി​​ല്​​പ​​ന​​യി​​ൽ  ചെ​​റി​​യ ഉ​​ണ​​ർ​​വ്
Saturday, November 2, 2019 4:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​പാ​​​വ​​​ലി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്സ​​​വ​​​ങ്ങ​​​ളും വ​​​ലി​​​യ ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും ഒ​​​ക്‌​ടോ​​​ബ​​​റി​​​ൽ വാ​​​ഹ​​​ന​വി​​​ല്​​​പ​​​ന അ​​​ൽ​​​പം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​ദ്യ​​​മാ​​​ണ് വി​​​ൽ​​​പ​​​ന കൂ​​​ടു​​​ന്ന​​​ത്. കാ​​​റു​​​ക​​​ൾ​​​ക്കും യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​ണ്ടാ​​​യ നേ​​​ട്ടം വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​ല്ല. വി​​​പ​​​ണി​​​യി​​​ലെ ഉ​​​ണ​​​ർ​​​വ് നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കും ഡീ​​​ല​​​ർ​​​മാ​​​ക്കു​​​മി​​​ല്ല.

മാ​​​രു​​​തി സു​​​സുകി​​​ക്ക് മൊ​​​ത്ത​​​മാ​​​യി 4.5 ശ​​​ത​​​മാ​​​നം വി​​​ല്​​​പ​​​ന വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി. 1,46,766 -ൽ​നി​​​ന്ന് 1,53,435 ആ​​​യി ഒ​​​ക്‌​ടോ​ബ​​​റി​​​ലെ വി​​​ല്​​​പ​​​ന. ഇ​​​തി​​​ൽ 1,44,277 എ​​​ണ്ണം ഇ​​​ന്ത്യ​​​യി​​​ലെ വി​​​ൽ​​​പ​​​ന​​​യാ​​​ണ്. ബാ​​​ക്കി ക​​​യ​​​റ്റു​​​മ​​​തി​​​യും. ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല്പ​​​ന 2.3 ശ​​​മാ​​​ന​​​മേ കൂ​​​ടി​​​യു​​​ള്ളു. മി​​​നി​​ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന 13.1 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. 28,537 എ​​​ണ്ണ​​​മേ ആ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​റ്റു​ള്ളു. എ​​​ന്നാ​​​ൽ സ്വി​​​ഫ്റ്റ്, സെ​​​ലേ​​​റി​​​യോ, ഇ​​​ഗ്നി​​​സ്, ബ​​​ലേ​​​റോ, ഡി​​​സ​​​യ​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ട്ട കോം​​​പാ​​​ക്ട് കാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​ല്​​​പ​​​ന കു​​​തി​​​ച്ചു. 15.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി. 75094 എ​​​ണ്ണ​​​മാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​റ്റ​​​ത്. സി​​​യാ​​​സ് വി​​​ല്പ​​​ന 39 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 2,371 ആ​​​യി. യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന 20764-ൽ ​​​നി​​​ന്ന് 23108 ആ​​​യി വ​​​ർ​​​ധി​​​ച്ചു. ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധ​​​ന 5.7ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

മ​​​ഹീ​​​ന്ദ്ര ആ​​​ൻഡ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ വി​​​ല്​​​പ​​​ന 11 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ 21 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വി​​​ലെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ള​​​രെ മെ​​​ച്ച​​​മാ​​​ണ് ഒ​​​ക്‌​ടോ​​​ബ​​​റി​​​ലെ നി​​​ല. മൊ​​​ത്തം വി​​​ല്​​​പ​​​ന ത​​​ലേ ഒ​​​ക്‌​ടോ​ബ​​​റി​​​ലെ 58416-ൽ ​​​നി​​​ന്ന് 51896 ആ​​​യി. ഇ​​​തി​​​ൽ 49, 193 ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ലെ വി​​​ല്​​​പ​​​ന​​​യാ​​​ണ്. യാ​​​ത്രാ​​​വാ​​​ഹ​​​ന വി​​​ല്​​​പ​​​ന​​​യി​​​ലാ​​​ണ് മ​​​ഹീ​​​ന്ദ്ര​​​യ്ക്ക് വ​​​ലി​​​യ കു​​​റ​​​വുവ​​​ന്ന​​​ത്. 24066-ൽ ​​​നി​​​ന്ന് 18460ലേ​​​ക്ക്. വാ​​​ണി​​​ജ്യ വാ​​​ഹ​​​ന വി​​​ൽ​​​പ​​​ന 24353ൽ​നി​​​ന്ന് 23582 ആ​​​യി​​​കു​​​റ​​​ഞ്ഞു.


അ​​​ശോ​​​ക് ലൈ​​​ലാ​​​ന്‍ഡിന് വി​​​ല്പ​​​ന​​​യി​​​ൽ മു​​​ന്നേ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. 35ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഒ​​​ക്‌​ടോ​ബ​​​റി​​​ലെ ഇ​​​ടി​​​വ്. 15149ൽ​നി​​​ന്ന് 9857ആ​​​യി മൊ​​​ത്തം വി​​​ല്പ​​​ന. ഇ​​​തി​​​ൽ 9076ഉം ​​​ആ​​​ഭ്യ​​​ന്ത​​​ര വി​​​ൽ​​​പ​​​ന​​​യാ​​​ണ്. മീ​​​ഡി​​​യം- ഹെ​​​വി വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്​​​പ​​​ന 50 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. 9062ൽ​നി​​​ന്ന് 4565ലേ​​​ക്ക് എ​​​ൽ​​​സി​​​വി വി​​​ൽ​​​പ​​​ന 15 ശ​​​ത​​​മാ​​​നം താ​​​ണ് 4509ആ​​​യി.

ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​റി​​​ന് ഒ​​​ക്‌​ടോ​ബ​​​റി​​​ലെ വി​​​ല്​​​പ​​​ന ഇ​​​ടി​​​വ് ആ​​​റു ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ക്കാ​​​നാ​​​യി. 11866 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ​​​ക്കാ​​​ൾ 15 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലു​​​ണ്ട് ഇ​​​ത്. വി​​​പ​​​ണി​​​യി​​​ലെ പു​​​തു​​​മു​​​ഖ​​​മാ​​​യ എം​​​ജി മോ​​​ട്ടോ​​​റി​​​ന്‍റെ എ​​​സ് യു ​​​വി ഹെ​​​ക്ട​​​ർ 3536 എ​​​ണ്ണം ഒ​​​ക്‌​ടോ​ബ​​​റി​​​ൽ വി​​​റ്റു.

ടൂ​​​വീ​​​ല​​​ർ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ക്ഷീ​​​ണം മാ​​​റി​​​യി​​​ട്ടി​​​ല്ല. ബ​​​ജാ​​​ജ് ഓ​​​ട്ടോ​​​യു​​​ടെ വി​​​ൽ​​​പ​​​ന 319942ൽ​നി​​​ന്ന് 13 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 278776 ആ​​​യി. ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​റി​​​ന്‍റെ വി​​​ല്​​​പ​​​ന 338988ൽ​നി​​​ന്ന് 25.45 ശ​​​ത​​​മാ​​​നം താ​​​ഴ്ന്ന് 252684 ആ​​​യി.