ടാറ്റ നെക്സോൺ @ ഒരു ലക്ഷം
കൊ​ച്ചി: ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഇ​ന്ത്യ​ൻ നി​ർ​മി​ത എ​സ്‌​യു​വി​യാ​യ ടാ​റ്റ നെക്സോ​ണി​ന്‍റെ നി​ർ​മാ​ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ടാ​റ്റാ​യു​ടെ നെ​ക്സോ​ൺ നി​ർ​മാ​ണ കേ​ന്ദ്ര​മാ​യ ര​ഞ്ജ​ൻ​ഗാ​വ് ഫാ​ക്ട​റി​യി​ൽ പ്ര​ത്യേ​ക ച​ട​ങ്ങി​ൽ വാ​ഹ​നം പു​റ​ത്തി​റ​ക്കി. 2017 സെ​പ്റ്റം​ബ​റി​ൽ നെ​ക്സോ​ൺ അ​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷം വെ​റും 22 മാ​സം​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ഞ്ഞ ര​ണ്ടാ​മ​ത്തെ എ​സ്‌​യു​വി​യാ​ണ് നെ​ക്സോ​ൺ.


ആ​ക​ർ​ഷ​ക​മാ​യ പ്രീ​മി​യം ഡി​സൈ​ൻ, മൂ​ന്ന് നി​റ​ങ്ങ​ളി​ലു​ള്ള ഇ​ന്‍റീ​രി​യ​ർ, 110 പി​എ​സ് ട​ർ​ബോ ചാ​ർ​ജ്ഡ് എ​ൻ​ജി​ൻ, മ​ൾ​ട്ടി ഡ്രൈ​വ് മോ​ഡ്, 209 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്, എ​ട്ടു സ്പീ​ക്ക​റോ​ടു​കൂ​ടി​യ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സം​വി​ധാ​നം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.