ടാറ്റാ ഏയ്സ് ഗോൾഡിന് ഒന്നാം പിറന്നാൾ
Wednesday, March 20, 2019 3:21 PM IST
മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ ചെറു വാണിജ്യ വാഹനമായ ഏയ്സ് ഗോൾഡിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഉപയോക്തൃ സൗഹൃദ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് ഓഫറുകൾ ലഭിക്കുക.
ടാറ്റയുടെ ചെറു വാണിജ്യ വാഹന മോഡലുകൾ വാങ്ങുന്നതിന് കുറഞ്ഞ പലിശയിലുള്ള സ്കീമും കൂടാതെ വ്യക്തിഗത ഇൻഷ്വറൻസ് കവറേജും ലഭിക്കും. കുറഞ്ഞ പലിശ നിരക്കിലുള്ള പദ്ധതി പ്രകാരം മൂന്നു വർഷത്തേക്ക് 1.99 ശതമാനം , നാല് വർഷത്തേക്ക് 2.99 ശതമാനം എന്നീ നിരക്കുകളിൽ ഇഎംഐകളിൽ ഒരു ലക്ഷം രൂപ വരെ ലാഭിക്കാം. ഏയ്സ് എച്ച്ടി, ഏയ്സ് ഗോൾഡ്, ഏയ്സ് എക്സ്എൽ, ഏയ്സ് ഇഎക്സ്, ഏയ്സ് ഹൈ ഡെക്ക്, മെഗാ കാബ് ചേസിസ്, മെഗാ, മെഗാ എക്സ്എൽ, സിപ് ഗോൾഡ്, സിഎപ് എക്സ്എൽ എന്നീ മോഡലുകൾക്കാണ് ഈ ഓഫർ ലഭിക്കുക.
ടാറ്റാ ഡിലൈറ്റ് പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് 10 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷ്വറൻസ് ലഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സിവിബിയു മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് ആർ.ടി. വാസൻ പറഞ്ഞു.