ഐപിഎൽ 2019ൽ ടാറ്റാ ഹാരിയർ ഒഫീഷൽ പാർട്ണർ
Tuesday, March 5, 2019 3:21 PM IST
ചെന്നൈ: ടാറ്റാ മോട്ടോഴ്സിന്റെ പ്രീമിയം എസ്യുവി ഹാരിയർ അടുത്ത വിവോ ഐപിഎൽ 2019ന്റെ ഒഫീഷൽ പാർട്ണർ. ഇന്നലെയാണ് ടാറ്റാ മോട്ടോഴ്സ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച ഹാരിയറിന് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുള്ളത്. ഈ മാസം 23നാണ് ഐപിഎൽ ആരംഭിക്കുക.
ബിസിസിഐയുമായി ധാരണയായതിനെത്തുടർന്ന് ഐപിഎലിലെ എല്ലാ മാച്ചുകളിലും ടാറ്റാ ഹാരിയർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും. കൂടാതെ ഹാരിയർ സൂപ്പർ സ്ട്രൈക്കർ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച സ്ട്രൈക്കർക്ക് (ടൂർണമെന്റിൽ കൂടുതൽ ട്രൈക്ക് റേറ്റ് കൂടുതലുള്ള ബാറ്റ്സ്മാൻ) ടാറ്റാ ഹാരിയർ എസ്യുവിയും ഹാരിയർ സൂപ്പർ സ്ട്രൈക്കർ ട്രോഫിയും ഒരു ലക്ഷം രൂപയും നല്കും.
ഇതുകൂടാതെ ക്രിക്കറ്റ് പ്രേമികൾക്കായി ഹാരിയർ ഫാൻ ക്യാച്ച് പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കൈ ഉപയോഗിച്ച് ക്യാച്ച് എടുക്കുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം നല്കുക.