ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷം നടത്തിയ കൂട്ടപ്പിരിച്ചുവിടല്‍ ട്വിറ്ററില്‍ വലിയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷന്‍ വഴി കൂടുതല്‍ പണമെത്തിയില്ലെങ്കില്‍ കമ്പനി പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്‍റെ തുറന്നുപറച്ചില്‍.