കത്തിച്ച ദിയയുടെ രൂപത്തിലുള്ള കഴ്സർ ഉപയോഗിച്ച് സ്ക്രീനിലാകെ പ്രകാശം പരത്തുകയും ചെയ്യാം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗൂഗിൾ ഈ ഫീച്ചറിനെക്കുറിച്ച് അറിയിച്ചത്. ഫ്ലോട്ടിംഗ് മൺ വിളക്കുകളുടെ സ്ക്രീൻ റിക്കാർഡിംഗുകൾ ഇത്തരത്തിൽ നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ക്രീനിലെ എല്ലാ ആനിമേറ്റഡ് വിളക്കുകളും കത്തിച്ചുകഴിഞ്ഞാൽ, സ്ക്രീനിൽനിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് കത്തുന്ന വിളക്കുകൾ കൊണ്ട് നിർമിച്ച ഒരു നക്ഷത്രക്കൂട്ടം പോലെ അവർ സ്വയം ക്രമീകരിക്കും. 2020 ദീപാവലി സമയത്ത് ഏതാണ്ട് സമാനമായ ഒരു ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിരുന്നു.