റിയല്‍മി യുഐ 3.0 നൊപ്പം ആന്‍ഡ്രോയ്ഡ് 12 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി ജിടി നിയോ 3 (150 വാട്ട്) യ്ക്ക് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയും 1080x 2412 പിക്ചല്‍ റെസല്യൂഷനുമുണ്ട്.
പിന്‍പിലായി മൂന്നു കാമറകളാണ് റിയല്‍മി ജിടി നിയോ 3 (150 വാട്ട്) നുള്ളത്. 50എംപിയുടെ കൂടെ എഫ്/ 1.8 ആപര്‍ചര്‍ ഉള്ള കാമറയാണ് അവയില്‍ പ്രധാനം. എട്ട് എംപിയുടെ അള്‍ട്രാ വൈഡ് കാമറയും രണ്ട് എംപിയുടെ മാക്രോ കാമറയും പിന്നിലായുണ്ട്.
16 എംപിയുടെ ഒരു സെല്‍ഫി കാമറ കൂടി ഫോണിനുണ്ട്. 150 വാട്ട് ഉള്ള ഈ സ്മാര്‍ട് ഫോണ്‍ അഞ്ച് മിനിറ്റ് കൊണ്ട് 50% ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.