കാഷ് ബാക്ക് ഓഫറുകളുമായി വാട്സ്ആപ്പ്
Thursday, April 28, 2022 3:06 PM IST
മുംബൈ: വാട്സ്ആപ്പ് തങ്ങളുടെ പേമെന്റ് സേവനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി കാഷ് ബാക്ക് ഓഫറുകൾ അടക്കമുള്ളവ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ 10 കോടി ഉപയോക്താക്കൾക്ക് പേമെന്റ് സേവനം നല്കാൻ അനുമതി ലഭിച്ചതിനു പിന്നാലെയാണ് കന്പനിയുടെ നടപടി. അടുത്തമാസം തന്നെ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.