ഒലെഡ് പ്രോ ടിവി അവതരിപ്പിച്ചു
Wednesday, March 16, 2022 12:11 PM IST
കൊച്ചി: ഹോം അപ്ലയന്‍സസ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേഖലയിലെ മുന്‍നിരക്കാരായ ഹയര്‍ പുതിയ അള്‍ട്രാ സ്ലിം 4.9 എംഎം ഒലെഡ് ടിവി അവതരിപ്പിച്ചു.
ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ എന്റര്‍ടൈന്‍മെന്റ് അനുഭവങ്ങളും മികച്ച ബെസല്‍ലെസ് രൂപകല്പനയും തകര്‍പ്പന്‍ പിക്ചര്‍ നിലവാരവും കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യ അനുഭവവും നല്‍കുന്നതാണു പുതിയ മോഡലെന്ന് അധികൃതർ പറഞ്ഞു.
ഹയറിന്റെ പുതിയ ആന്‍ഡ്രോയ്ഡ് പവേഡ് ഒലെഡ് ടിവി ഫാര്‍ -ഫീല്‍ഡ് വോയ്സ് അസിസ്റ്റന്‍സുമായി മികച്ച ഹാന്‍ഡ്സ് ഫ്രീ നിയന്ത്രണവും ലഭ്യമാക്കും.