ടൈ​റ്റ​ന്‍ ക​ണ​ക്ട​ഡ് എ​ക്‌​സ് ഫു​ള്‍​ട​ച്ച് സ്മാ​ര്‍​ട്ട് വാ​ച്ച്
ടൈ​റ്റ​ന്‍ ക​ണ​ക്ട​ഡ് എ​ക്‌​സ്  ഫു​ള്‍​ട​ച്ച് സ്മാ​ര്‍​ട്ട് വാ​ച്ച്
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വാ​ച്ച് നി​ര്‍​മ്മാ​താ​ക്ക​ളാ​യ ടൈ​റ്റ​ന്‍ ക​മ്പ​നി ലി​മി​റ്റ​ഡ് വെ​യ​റ​ബി​ള്‍ രം​ഗ​ത്ത് ശ​ക്ത​മാ​യ മു​ന്നേ​റ്റം കു​റി​ച്ചു​കൊ​ണ്ട് ടൈ​റ്റ​ന്‍ ക​ണ​ക്ട​ഡ് എ​ക്‌​സ് എ​ന്ന പേ​രി​ല്‍ പ​തി​മൂ​ന്ന് സ്മാ​ര്‍​ട്ട് ഫീ​ച്ച​റു​ക​ളു​ള്ള ഫു​ള്‍ ട​ച്ച് സ്മാ​ര്‍​ട്ട് വാ​ച്ച് ടൈ​റ്റ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. മൂ​ന്ന് വ്യ​ത്യ​സ്ത രൂ​പ​ത്തി​ല്‍ 13 ടെ​ക് ഫീ​ച്ച​റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​വ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

അ​ന​ലോ​ഗ് ഹാ​ന്‍​ഡി​ലു​ക​ളോ​ടെ 1.2 ഇ​ഞ്ച് ഫു​ള്‍ ക​ള​ര്‍ ട​ച്ച് സ്‌​ക്രീ​ന്‍, ആ​ക്ടി​വി​റ്റി ട്രാ​ക്കിം​ഗ്, ഹാ​ര്‍​ട്ട്ബീ​റ്റ് മോ​നി​ട്ട​റിം​ഗ്, ഫൈ​ന്‍​ഡ് ഫോ​ണ്‍, കാ​മ​റ ക​ണ്‍​ട്രോ​ള്‍, സ്ലീ​പ് ട്രാ​ക്കിം​ഗ്, വെ​ത​ര്‍, ക​ല​ണ്ട​ര്‍ അ​ല​ര്‍​ട്ട്, ക​സ്റ്റ​മൈ​സ് ചെ​യ്യാ​വു​ന്ന വാ​ച്ച് ഫേ​യ്‌​സു​ക​ള്‍, മ്യൂ​സി​ക്, സെ​ല്‍​ഫി ക​ണ്‍​ട്രോ​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഈ ​വാ​ച്ചി​നു​ണ്ടെ​ന്ന് ടൈ​റ്റ​ന്‍റെ വാ​ച്ച​സ് ആ​ന്‍​ഡ് വെ​യ​റ​ബി​ള്‍​സ് ബി​സി​ന​സ് സി​ഇ​ഒ എ​സ്. ര​വി കാ​ന്ത് പ​റ​ഞ്ഞു.