വാട്ട്സ്ആപ് പണിമുടക്കി; മീഡിയ ഫയലുകൾ അയയ്ക്കാൻ തടസം നേരിട്ടു
Monday, January 20, 2020 5:06 PM IST
കലിഫോർണിയ: ഓണ്‍ലൈൻ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ പ്രവർത്തനം സാങ്കേതിക തകരാറിനെത്തുടർന്നു ഭാഗികമായി നിലച്ചു. ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും അടക്കം മീഡിയ ഫയലുകൾ അയയ്ക്കാനാണ് തടസം നേരിട്ടത്. ടെക്സ്റ്റ് മെസേജ് അയയ്ക്കുന്നതിൽ തടസമുണ്ടായില്ല.
ഞായറാഴ്ച വൈകുന്നേരം മുതലാണ് തകരാറുള്ളതായി റിപ്പോർട്ടുകൾ വന്നത്. ഇന്ത്യയിൽ കൂടാതെ പശ്ചിമേഷ്യയിലും യൂറോപ്പിലും തടസമുണ്ടായി. ആറോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അതേസമയം, വാട്ട്സ്ആപ്പിനു നേരിട്ട തടസത്തെക്കുറിച്ചു പ്രതികരിക്കാൻ അധികൃതർ തയാറായിട്ടില്ല.