ആൻഡ്രോയിഡ് വാട്സ് ആപ്പിലും ഇനി ഫിംഗർ പ്രിന്റ് ലോക്ക്
Saturday, November 2, 2019 4:34 PM IST
മുംബൈ: എെഫോണ്‍ വേർഷനുകളിൽ വാട്സ്ആപ് നേരത്ത അവതരിപ്പിച്ച ഫിംഗർ പ്രിന്റ് ലോക്ക് സംവിധാനം ഒടുവിൽ വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് വേർഷനുകളിലുമെത്തി. പ്ലേ സ്റ്റോറിൽനിന്ന് വാട്സ്ആപ് അപ്ഡേറ്റ് ചെയ്ത് സെറ്റിംഗ്സിലെ പ്രൈവസി മെനുവിൽനിന്നു ഫിംഗർപ്രിന്റ് ലോക്ക് പ്രവർത്തിപ്പിക്കാനാകും.
അതേസമയം, ഫിംഗർപ്രിന്റ് ലോക്ക് സംവിധാനം പ്രവർത്തിപ്പിച്ചതിനു ശേഷവും ലോക്ക് മാറ്റാതെതന്നെ വാട്സ് ആപ് കോളുകൾ സ്വീകരിക്കാനും മറുപടി സന്ദേശം അയയ്ക്കാനും നോട്ടിഫിക്കേഷൻ വിൻഡോയിലൂടെ സാധിക്കും.
അണ്‍ലോക്ക് ചെയ്ത ശേഷം വീണ്ടും ലോക്ക് ആകുന്നത് എത്ര സമയത്തിനു ശേഷമാണെന്നു നിശ്ചയിക്കാനും സംവിധാനമുണ്ട്. ഉടനടി, 30 മിനിറ്റിനു ശേഷം, ഒരു മിനിറ്റിനു ശേഷം എന്നീ മൂന്ന്ഓപ്ഷനുകളാണ് ഇതിനായുള്ളത്.