48 എംപി ട്രിപ്പിൾ കാമറയുമായി നോകിയ 7.2
Friday, September 27, 2019 3:25 PM IST
കൊച്ചി: ട്രിപ്പിൾ കാമറയും പ്യുവർ ഡിസ്പ്ലേയും സംയോജിപ്പിച്ച എച്ച്എംഡി ഗ്ലോബലിന്റെ ആദ്യ സ്മാർട്ട്ഫോണ് നോകിയ 7.2 പുറത്തിറങ്ങി.
ക്വാഡ് പിക്സൽ സാങ്കേതികതയും സെയ്സ് ഒപ്റ്റിക്സുമുള്ള 48 എംപി ട്രിപ്പിൾ കാമറയാണ് ഫോണിലുള്ളത്. ഉയർന്ന വിഷ്വൽ ഇംപാക്ട്, നൈറ്റ് മോഡ് പോലുള്ള എഐ സവിശേഷതകൾ, ഓണ്എച്ച്ഡിആർ, 110 ഡിഗ്രി അൾട്രാവൈഡ് കാമറ തുടങ്ങിയവ പ്രത്യേകതകളാണ്.
ബാറ്ററിക്കു രണ്ടു ദിവസത്തെ ആയുസുണ്ട്. ചാർക്കോൾ, സിയാൻഗ്രീൻ വർണങ്ങളിൽ നോക്കിയ 7.2 ലഭ്യമാണ്. 4 ജിബി/64ജിബി മോഡലിന് 18,599 രൂപയും 6ജിബി/64ജിബി മോഡലിന് 19,599 രൂപയുമാണു വില. പ്രമുഖ ഔട്ട്ലറ്റുകളിലും ഫ്ലിപ്കാർട്ടിലും ഫോണ് ലഭ്യമാണ്.