ഇ​നി ബാ​ങ്ക് ലോ​ക്ക​ർ തനിയെ മു​ന്നി​ലെ​ത്തും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ടി​​​എം മാ​​​തൃ​​​ക​​​യി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സ്മാ​​​ർ​​​ട്ട് ലോ​​​ക്ക​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഗോ​​​ദ്റേ​​​ജ്. ബാ​​​ങ്ക് അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും ബാ​​​ങ്കി​​​ലെ​​​ത്തി ലോ​​​ക്ക​​​ർ തുറക്കാൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന "ഓ​​​ട്ടോ വോ​​​ൾ​​​ട്ട്' എ​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഗോ​​​ദ്റേ​​​ജ് വി​​​പ​​​ണി​​​യ​​​ല​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

പൂ​​​ർ​​​ണ​​​മാ​​​യും റോ​​​ബ​​​ട്ടി​​​ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ണ് ലോ​​​ക്ക​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മ്പ​​രാ​​​ഗ​​​ത ലോ​​​ക്ക​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പയോ​​​ക്താ​​​വ് സ്ട്രോം​​​ഗ് റൂ​​​മി​​​ൽ ക​​​യ​​​റി ലോ​​​ക്ക​​​ർ തുറക്കുകയാണ് ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​വി​​​ടെ നേ​​​രെ മ​​​റി​​​ച്ചാ​​​ണ്, ലോ​​​ക്ക​​​ർ ഉപയോക്താവിന്‍റെ മു​​​ന്നി​​​ലെ​​​ത്തും!

സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ബാ​​​ങ്കി​​​നോ​​​ട് ചേ​​​ർ​​​ന്ന് എ​​​ടി​​​എം മാ​​​തൃ​​​ക​​​യി​​​ൽ ഒ​​​രു റൂം ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും. എ​​​ടി​​​എം കാ​​​ർ​​​ഡ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​തി​​​സു​​​ര​​​ക്ഷാ കാ​​​ർ​​​ഡ് സ്വൈ​​​പ്പ് ചെ​​​യ്ത് അ​​​ക​​​ത്തു ക​​​ട​​​ക്കാം. മു​​​റി​​​യി​​​ൽ ഒ​​​രു മേ​​​ശ​​​യും ക​​​സേ​​​ര​​​യും, മേ​​​ശ​​​യോ​​​ടു ചേ​​​ർ​​​ന്ന് ഒ​​​രു കാ​​​ർ​​​ഡ് റീ​​​ഡ​​​റും ഉ​​​ണ്ടാ​​​കും. കാ​​​ർ​​​ഡ് സ്വൈ​​​പ്പ് ചെ​​​യ്ത് പി​​​ൻ ന​​​മ്പ​​​ർ നല്​​​കി മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം സ്ട്രോം​​​ഗ് റൂ​​​മി​​​ലി​​​രി​​​ക്കു​​​ന്ന ലോ​​​ക്ക​​​ർ ഉ​​​പയോക്താ​​​വി​​​നു മു​​​ന്നി​​​ലെ​​​ത്തും. ഉ​​​പ​​​യോ​​​ഗ ശേ​​​ഷം ലോ​​​ക്ക​​​ർ സ്ട്രോം​​​ഗ് റൂ​​​മി​​​ലേ​​​ക്ക് തി​​​രി​​​ച്ചു പോ​​​കുമെ​​​ന്ന് ഗോ​​​ദ്റേ​​​ജ് സെ​​​ക്യൂ​​​രി​​​റ്റി സൊ​​​ലൂ​​​ഷ​​​ൻ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ഷ്ക​​​ർ ഗോ​​​ഖ​​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഗു​​​ജ​​​റാ​​​ത്തി​​​ലും മ​​​ഹാ​​​രാഷ്‌ട്രയി​​​ലും ചി​​​ല സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ ഈ ​​​സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ ചി​​​ല സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ ഇ​​​ത്ത​​​രം ലോ​​​ക്ക​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക​​​ള്ള​​ന്മാ​​രെ സ്വ​​​യം കു​​​ടു​​​ക്കു​​​ന്ന ലോ​​​ക്ക​​​റും ഗോ​​​ദ്റേ​​​ജ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ലോ​​​ക്ക​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ന​​​ല്ലാ​​​തെ മ​​​റ്റാ​​​രെ​​​ങ്കി​​​ലും അ​​​ത് തു​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ അ​​​ലാ​​​റം മു​​​ഴു​​​ങ്ങു​​​ക​​​യും നേ​​​ര​​​ത്തെ​​​ത​​​ന്നെ സെ​​​റ്റ് ചെ​​​യ്തു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളി​​​ലേക്ക് സ​​​ന്ദേ​​​ശ​​​മ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും. തെ​​​റ്റാ​​​യ പാ​​​സ്‌വേഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ക്ക​​​ർ തു​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ലും ഉ​​​ട​​​മ​​​യ്ക്ക് സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കു​​​ം. ജ്വ​​​ല്ല​​റി​​​ക​​​ൾ​​​ക്കും പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് ‘ഡി​​​ഫ​​​ൻ​​​ഡ​​​ർ പ്രൈം ​​​ന്യൂ​​​ട്രേി​​​ണി​​​ക്സ് സെ​​​യ്ഫ്’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ലോ​​​ക്ക​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണം.