ഗാലക്സി എ 80 അവതരിപ്പിച്ചു
Friday, April 12, 2019 3:38 PM IST
ബാങ്കോക്ക്: റൊട്ടേറ്റിംഗ് കാമറ സംവിധാനമുള്ള തങ്ങളുടെ ആദ്യ സ്മാർട്ഫോണ്‍ മോഡലായ ഗാലക്സി എ 80 ടെക് വന്പൻ സാംസംഗ് അവതരിപ്പിച്ചു. കാമറ ആപ്പിൽ സെൽഫി തെരഞ്ഞെടുക്കുന്പോൾ പിൻവശത്തുള്ള കാമറ മുൻവശത്തെക്ക് തിരിഞ്ഞ് ചിത്രമെടുക്കുന്ന സംവിധാനമാണ് റൊട്ടേറ്റിംഗ് കാമറ.
ഒപ്പോ ഈ സംവിധാനമുള്ള മോഡൽ നേരത്തെ അവതരിപ്പിച്ചെങ്കിലും സാംസംഗ് ഈ സംവിധാനം ഉപയോഗിക്കുന്നത് ഇതാദ്യമാണ്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, സ്നാപ് ഡ്രാഗണ്‍ ചിപ്സെറ്റ്, ആൻഡ്രോയ്ഡ് പൈ ഒഎസ്, എട്ട് ജിബി റാം. 128 ജിബി റോം (വർധിപ്പിക്കാവുന്നത്), 3700 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ.
48 എംപിയുടെ പ്രൈമറി കാമറ, എട്ട് എംപി കാമറ, സെൽഫി കാമറയായും പിൻകാമറയായും പ്രവർത്തിക്കുന്ന 3ഡി ഡെപ്ത് കാമറ എന്നിവയാണ് എ80യുടെ കാമറ സവിശേഷതകൾ. മേയ് 29 മുതൽ ഫോൺ വില്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ വില പ്രഖ്യാപിച്ചിട്ടില്ല.