സൗമ്യയ്ക്ക് കൈനിറയെ ചിത്രങ്ങള്‍
Tuesday, January 15, 2019 3:09 PM IST
വണ്ണാത്തിപ്പുള്ളിനു ദൂരെ... എന്ന ആല്‍ബം സോംഗിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ കലാകാരിയായിരുന്നു സൗമ്യ മേനോന്‍. ചാരക്കണ്ണുള്ള ആ സുന്ദരിയെ പക്ഷേ, പിന്നീട് മലയാളി പ്രേക്ഷകര്‍ എങ്ങും കണ്ടില്ല. എന്നാല്‍ വലിയൊരു ഇടവേളയ്ക്കു ശേഷം സൗമ്യ മലയാള സിനിമയില്‍ തുടക്കം കുറിച്ചിരിക്കുന്നു. സുഗീത് സംവിധാനം ചെയ്ത കിനാവള്ളിയിലൂടെ ബിഗ്‌സ്‌ക്രീനില്‍ തുടക്കം കുറിച്ച സൗമ്യയ്ക്ക് ഇന്നു കൈനിറയെ ചിത്രങ്ങളാണ്. തന്റെ കലാജീവിതത്തിലെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സൗമ്യ മനസ് തുറക്കുന്നു...
ഇടവേളയ്ക്കു ശേഷം
ദുബായില്‍ സെറ്റിലായ കുടുംബമാണ് എന്‍േറത്. സ്‌കൂള്‍, കോളേജ് പഠനത്തിനായി നാട്ടില്‍ വന്ന സമയത്താണ് ആല്‍ബത്തില്‍ അഭിനയിക്കുന്നതിനായി ഓഫര്‍ കിട്ടുന്നത്. എന്റെ അങ്കിള്‍ അയച്ച ഫോട്ടോ കണ്ടിാണ് വണ്ണാത്തിപ്പുള്ളിന് എന്ന ആല്‍ബത്തിലേക്കു വിളിക്കുന്നത്. ആല്‍ബം ചെയ്തത് പത്തു വര്‍ഷം മുമ്പാണ്. പിന്നെ ക്രൈസ്റ്റ് കോളേജില്‍ ബി.കോം പഠനം പൂര്‍ത്തിയാക്കി ദുബായിലേക്കു തിരികെ പോയി. അവിടെ എം.കോം ചെയ്തു. അവിടെത്തന്നെ ജോലിയില്‍ പ്രവേശിച്ചു മുന്നോട്ടു പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കിനാവള്ളിയിലേക്ക് അവസരം കിട്ടുന്നത്. അഭിനയം ചെറുപ്പം മുതലുള്ള സ്വപ്‌നമായിരുന്നു. ഓഫര്‍ വന്ന സമയത്തു ശ്രമിക്കാം എന്നു കരുതി. അന്ന് ഒരു ജോലിയില്‍ നിന്നും ഇറങ്ങി മറ്റൊന്നു നോക്കുന്ന സമയമായിരുന്നു.
സിനിമ ഒാഡീഷനൊന്നും പോയിട്ടില്ല
സത്യത്തില്‍ ഒരു ഒാഡീഷനു പോലും ഞാന്‍ പോയിട്ടില്ല. സുഗീത് ചേന്‍ രണ്ടു വര്‍ഷം മുമ്പ് ഒരു കൊമേഴ്‌സ്യല്‍ അഡ്വര്‍ൈട്ടസ്‌മെന്റിന്റെ ഭാഗമായി ദുബായിലെത്തിയപ്പോള്‍ നേരിു കണ്ടിരുന്നു. അവിടെ വച്ച് ഞങ്ങള്‍ സുഹൃത്തായി. ആ സമയത്ത് സുഗീതേട്ടന്റെ ഒരു ഇന്റര്‍വ്യൂ ഞാന്‍ എഫ്.എം ചാനലിലൂടെ കേട്ടു. അങ്ങനെയാണ് സുഗീതേട്ടനോട് പറഞ്ഞിട്ട് വെറുതെ ഫോട്ടോ അയച്ചത്. പിന്നീട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ചമുമ്പാണ് സുഗീതേട്ടന്‍ ഈ ചിത്രത്തിലേക്കു വിളിക്കുന്നത്. വളരെ അപ്രതീക്ഷിതമായ അവസരമായിരുന്നു അത്. എല്ലാം ഒരു ഭാഗ്യം പോലെ കരുതുന്നു.
ക്ലാസിക്കല്‍ ഡാന്‍സില്‍ കമ്പം
ക്ലാസിക്കല്‍ ഡാന്‍സറാണ് ഞാന്‍. ദുബായില്‍ എട്ടു വയസുമുതല്‍ നൃത്തം പഠിക്കുന്നുണ്ട്. അഞ്ചു വര്‍ഷം യുഎഇ കലാതിലകം ആയിരുന്നു. ദുബായില്‍ ഇപ്പോഴും പ്രോഗ്രാംസ് ചെയ്യുന്നുണ്ട്. അതെന്നും ജീവിതത്തിനൊപ്പം ഉണ്ട്. ചെറിയ ഇവന്റ്‌സൊക്കെ ആങ്കറിംഗും ചെയ്തിട്ടുണ്ട്.
? പാഷനുണ്ടായിരുന്നിട്ടും സിനിമയിലേക്കു ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്
സത്യത്തില്‍ എങ്ങനെയാണ് ഓഡീഷന് അപ്ലൈ ചെയ്യേണ്ടത് എന്നു പോലും അറിയില്ലായിരുന്നു. പിന്നെ അന്നു നാട്ടില്‍ എത്തുമ്പോള്‍ ആഗ്രഹം മനസിലുണ്ടെങ്കിലും ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല സിനിമയിലേക്കുള്ള പ്രവേശം. അന്നു ചാനലുകളും യൂടൂബും മാത്രമേയുള്ളു. അപ്പോള്‍ എങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യം. സുഗീതേട്ടന്റെ സിനിമയിലേക്കും ബാക്കി എല്ലാവരും ഓഡീഷന്‍ മുഖേനയാണ് വന്നത്. മുമ്പു കണ്ടുള്ള പരിചയം വച്ചാണ് എന്നെ ചിത്രത്തിലേക്കു വിളിക്കുന്നത്. അവര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഞാന്‍ കിനാവള്ളിയില്‍ അഭിനയിച്ചത്. പിന്നെ എപ്പോഴെങ്കിലും നമ്മുടെ ആഗ്രഹത്തില്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു.
വണ്ണാത്തി എന്ന ആല്‍ബം കണ്ടിട്ട് ഓര്‍ഡിനറി ചെയ്യുന്ന സമയത്ത് അതിലേക്ക് എന്നെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി സുഗീതേട്ടന്‍ പറഞ്ഞിട്ടുണ്ട്. അന്നു സോഷ്യല്‍ മീഡിയ ഒന്നും ഇത്രത്തോളം സജീവമായിരുന്നില്ല. അതുകൊണ്ടു തന്നെ എന്നിലേക്ക് എത്തിച്ചേരാനും അവര്‍ക്കു കഴിഞ്ഞില്ല. അപ്പോഴേക്ക് ഞാനും ദുബായിലായിരുന്നു. പിന്നെ എനിക്ക് അഭിനയത്തോടു താല്‍പര്യം ഉണ്ടെന്നൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. അവിടെ നിന്ന് എല്ലാ വഴിത്തിരിവുകളും അപ്രതീക്ഷിതമായിരുന്നു.
? ആല്‍ബം ഇറങ്ങിയതിനു ശേഷം അന്നു സിനിമയിലേക്ക് ഓഫര്‍ വന്നിരുന്നോ.
ഒന്നു രണ്ടു ചിത്രങ്ങളിലേക്ക് അന്നു വിളിച്ചിരുന്നു. പക്ഷേ, പലകാരണങ്ങള്‍ കൊണ്ടത് നടന്നില്ല. പിന്നെ പഠനം കഴിഞ്ഞപ്പോള്‍ ദുബായിലേക്കു തിരികെപ്പോവുകയും ചെയ്തു.
വീണ്ടും കാമറയ്ക്കു മുന്നില്‍
ചെറുപ്പം മുതലുള്ള സ്വപ്‌നമായിരുന്നു സിനിമ. കിനാവള്ളിയിലേക്ക് എത്തിയപ്പോള്‍ അതു സത്യമാണോ സ്വപ്‌നമാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു മനസില്‍. പിന്നെ ആദ്യ ചിത്രം ചെയ്തു നല്ല അഭിപ്രായം കിട്ടിയപ്പോള്‍ ഇനിയും സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹം മനസില്‍ വന്നു.
? കിനാവള്ളിക്കു ശേഷം സീനിയര്‍ സംവിധായകരുടെ ചിത്രങ്ങളിലേക്ക് അവസരങ്ങള്‍ കിിയല്ലോ.
എ.കെ സാജന്‍ സാറിന്റെ സിനിമയാണ് ഞാന്‍ രണ്ടാമത് ചെയ്തത്. കുറച്ചു സമയം ഉള്ളുവെങ്കിലും സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണത്. അതിനു ശേഷമാണ് സംവിധായകന്‍ ഷാഫി സാറിന്റെ സിനിമയിലേക്ക് എത്തുന്നത്. ഷാഫി, റാഫി സാര്‍ എന്നൊക്കെ പറയുമ്പോള്‍ ആദ്യം നല്ല പേടിയുണ്ടായിരുന്നു. ഷൂട്ടിംഗ് എത്തിയപ്പോള്‍ വളരെ സൗഹൃദമുണ്ടാക്കി അവര്‍. അതുകൊണ്ടു തന്നെ ഷൂട്ടിംഗിന്റെ ആദ്യ ദിനം മുതല്‍ കംഫര്‍ട്ട് സോണ്‍ ഷാഫി സാര്‍ നല്‍കി. ചിത്രത്തിലെ ഓരോ അഭിനേതാക്കള്‍ തമ്മിലും നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. ഈ ചിത്രത്തിലേക്കു വിളിച്ചപ്പോള്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ വളരെ അനുഗ്രഹമായാണ് തോന്നിയത്. ടു കണ്‍ട്രീസിനു ശേഷം ഷാഫി, റാഫി കോമ്പിനേഷനിലെത്തുന്ന ചിത്രമാണിത്. സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇത്. ഒരു അഭിനേത്രി എന്നതിനപ്പുറം ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്കും ഏറെ ആകാംക്ഷയുള്ള ചിത്രമാണ് ഷാഫി സാറിന്റെ ചിത്രം.
കുടുംബത്തിന്റെ പിന്തുണ
ചെറുപ്പം മുതല്‍ സിനിമ എന്റെ മനസിലുള്ളത് അവര്‍ക്ക് അറിയാം. വളരെ സപ്പോര്‍ട്ടീവായിരുന്നു കുടുംബവും. അതുകൊണ്ടാണ് ദുബായില്‍ നിന്നും കേരളത്തിലെത്തി എനിക്കു സിനിമ ചെയ്യാന്‍ സാധിക്കുന്നത്.
ചെറുപ്പം മുതല്‍ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ചേച്ചിക്കുമൊപ്പം ദുബായിലായിരുന്നു. തൃശ്ശൂര്‍ ആറാട്ടുപുഴയാണ് ഞങ്ങളുടെ സ്വദേശം. വിവാഹിതയും അമ്മയുമാണ് ഞാന്‍. മകന്‍ അഞ്ചു വയസുകാരന്‍ ആരാധ്. ഭര്‍ത്താവ് അര്‍ജുന്‍ ദുബായില്‍ ജോലി ചെയ്യുന്നു. വിവാഹിതയാണ് ഞാനെന്നു പലര്‍ക്കും അറിയില്ല. മകന്‍ ആരാധ് എന്റെ മാതാപിതാക്കളോട് നല്ല അടുപ്പമാണ്. അതുകൊണ്ടു ഷൂട്ടിന് ഞാന്‍ പോകുമ്പോഴും അവര്‍ക്കു മാനേജ് ചെയ്യാന്‍ സാധിക്കുന്നു. സിനിമയുടെ വര്‍ക്കുള്ളപ്പോഴാണ് കേരളത്തില്‍ എത്തുന്നത്.
സിനിമയല്ലാതെ മറ്റിഷ്ടങ്ങള്‍
നൃത്തത്തില്‍. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയാണ് ചെയ്യുന്നത്. സമയമുള്ളപ്പോള്‍ ഞാന്‍ തന്നെ കോറിയോഗ്രാഫി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. യാത്ര പോകുന്നതാണ് മറ്റൊരു ഹരം.
ഡ്രസിംഗ് സ്റ്റൈല്‍
ഇന്ത്യന്‍ ഡ്രസിംഗ് സ്റ്റൈലാണ് എനിക്കു കൂടുതല്‍ യോജിക്കുന്നതായി തോന്നിയിട്ടുള്ളത്. ഏറെ അഭിനന്ദനം തന്നിട്ടുള്ളതും അത്തരം ഡ്രസിംഗ് പാറ്റേണിലാണ്. സല്‍വാറും കുര്‍ത്തയുമൊക്കെ വളരെയിഷ്ടമാണ്. ഒപ്പം വെസ്റ്റേണ്‍ ഡ്രസിംഗും ഞാന്‍ ഉപയോഗിക്കുന്നുണ്ട്.
ലിജിന്‍ കെ.ഈപ്പന്‍