ട്രെന്‍ഡി ഹെയര്‍ സ്‌റ്റൈല്‍
ബ്രൈഡല്‍ മേക്കപ്പില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെയര്‍ സ്റ്റൈല്‍. വധുവിന്റെ മുഖത്തിനു ചേരുന്ന രീതിയില്‍ മുടി സെറ്റ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. അതിനായി വിവാഹത്തിന് ആഴ്ചകള്‍ക്കുമുമ്പേ ഹെയര്‍ സ്റ്റൈലിന്റെ ട്രയല്‍ നോക്കുന്നത് നന്നായിരിക്കും. എത്ര നന്നായി മേക്കപ്പ് ചെയ്താലും ഹെയര്‍ സ്റ്റൈല്‍ ശരിയായില്ലെങ്കില്‍ വധുവിനെ കാണാന്‍ ഭംഗിയുണ്ടാവില്ല.

മുഖത്തിന്റെ ആകൃതി

ഹെയര്‍ സ്റ്റൈലില്‍ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മുഖത്തിന്റെ ആകൃതി. മുഖത്തിന്റെ ആകൃതി ഏതു രീതിയിലായിരുന്നാലും ഓവല്‍ ഷേപ്പിലേക്ക് കൊണ്ടുവന്നാല്‍ വധു കൂടുതല്‍ സുന്ദരിയാകും.


മുടിക്ക് നീളം ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്രൗണ്‍ പൊസിഷന്‍ പഫ് ചെയ്ത് മുടി സെറ്റു ചെയ്താല്‍ വധു കൂടുതല്‍ സുന്ദരിയായിരിക്കും. അതിനുശേഷം പുറകുവശത്ത് ചുരുളിക്കുകയോ അപ്ടു ചെയ്യുകയോ ചെയ്താല്‍ സൂപ്പര്‍ ലുക്ക് ആയിരിക്കും. മുടിക്ക് തീരെ കിയില്ലാത്തവരാണെങ്കില്‍ കിതോന്നിക്കാനായി വാര്‍മുടിയോ അപ്ടുകളോ ഉപയോഗിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്
ജാസ്മിന്‍ മന്‍സൂര്‍
സിന്‍ഡ്രല ബ്യൂട്ടി കോണ്‍സെപ്റ്റ്‌സ്
കോട്ടയം

തയാറാക്കിയത്: ശിവ