തന്‍വി ഹാപ്പിയാണ്
തന്‍വി രവീന്ദ്രന്‍ എന്ന കാസര്‍ഗോഡുകാരി സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയാണ് ആദ്യത്തെ സീരിയല്‍. രാത്രിമഴയിലും പരസ്പരത്തിലും അഭിനയച്ചതോടു കൂടി അറിയപ്പെടുന്ന സീരിയല്‍ താരമായി. നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. തന്‍വിയുടെ വിശേഷങ്ങളും കൊച്ചു കൊച്ചു സ്വപ്‌നങ്ങളും വായിക്കാം...

അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം

കാസര്‍ഗോഡിലെ കുണ്ടന്‍കുഴി എന്ന ഗ്രാമപ്രദേശത്തെ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിലെ കലോത്സവങ്ങളില്‍ സജീവമായിരുന്നു. കലോത്സവങ്ങളിലെ എല്ലാ മേഖലകളിലും കൈകടത്തി നോക്കിയിട്ടുണ്ട്. സംഗീതം, നാടകം, മോണോആക്ട് അങ്ങനെ പലതിലും. ഏറ്റവും കൂടുതല്‍ നാടകങ്ങളിലാണ് സജീവമായത്. വ്യത്യസ്തമായ ഒരുപാട് വേഷങ്ങള്‍ ലഭിച്ചു. ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നുവെങ്കിലും കാസര്‍ഗോഡ് പോലെയുള്ള ഒരു സ്ഥലത്തു നിന്ന് ഇവിടം വരെ എത്താന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. മീഡിയയോട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്റെ അധ്വാനവും ഇഷ്ടവും പ്രയത്‌നവുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്.

ഏവിയേഷന്‍ ജോലി

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്കു പോകുന്നതിനു പകരം കണ്ണൂരില്‍ ഏവിയേഷന്‍ കോഴ്‌സിന് പോകാനായിരുന്നു ഇഷ്ടം. അതിനിടെ കാമ്പസ് ഇന്റര്‍വ്യൂവഴി ജോലി ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ജോലിയ്ക്കിടെ സിനിമാ മോഡലിങ്ങ് ഫീല്‍ഡില്‍ പലരെയും കാണാറുണ്ടായിരുന്നു. പരിചയപ്പെിട്ടുമുണ്ട്. ചിലരൊക്കെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചിട്ടുമുണ്ട്. അഭിനയം ഇഷ്ടമായിരുന്നുവെങ്കിലും അത് ഒരു പ്രഫഷനായി ഞാന്‍ ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല. അവസരങ്ങള്‍ കുറെ വന്നപ്പോള്‍ ആദ്യമായി ഒരു പരസ്യത്തിനു വേണ്ടി അഭിനയിച്ചു. സ്റ്റില്‍ പരസ്യമായിരുന്നു അത്. ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരിയായിരുന്നു ഞാന്‍. എങ്കിലും എനിക്ക് നല്ല ഉയരമുണ്ട്. അഞ്ചടി ഏഴ് ഇഞ്ച്. അവസരങ്ങള്‍ തേടി വരാന്‍ ഇതൊരു കാരണമാവാം.

അഭിനയവും ജോലിയും

എയര്‍ ഇന്ത്യയില്‍ ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു ആദ്യം ജോലി. എയര്‍ അറേബ്യയ്ക്കു വേണ്ടിയും എമിറേറ്റ്‌സിനു വേണ്ടിയും പിന്നീട് ജോലി ചെയ്തു. അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു തുടങ്ങിയതോടെ ജോലിയും കൂടി ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലായി. ലീവെടുക്കാന്‍ അത്ര എളുപ്പമല്ല. ഒരു പ്രഫഷന്‍ കൈയ്യില്‍ ഉള്ളതു കൊണ്ട് എപ്പോള്‍ വേണമെങ്കിലും ജോലി ലഭിക്കുമല്ലോ. തേടി വരുന്ന അഭിനയ സാധ്യതകള്‍ തള്ളിക്കളയേണ്ട എന്നു കരുതി. മനസു നിറഞ്ഞ് സന്തോഷത്തോടെ ചെയ്യാവുന്ന ജോലി താരതമ്യം ചെയ്തു നോക്കിയപ്പോള്‍ അഭിനയമാണെന്ന് മനസ് പറഞ്ഞു. വീട്ടിലും എതിര്‍പ്പൊന്നുണ്ടായിരുന്നില്ല. അങ്ങനെ എയര്‍പോര്‍ട്ടിലെ ജോലി രാജിവച്ചു.

സീരിയലുകളിലേയ്ക്കുള്ള പാത

മോഡലിങ്ങില്‍ സജീവമാകുമ്പോള്‍ സ്വാഭാവികമായും സിനിമാ രംഗത്ത് അവസരം ലഭിക്കുവാന്‍ സാധ്യതകള്‍ ഏറെയാണല്ലോ. ലൈഫ് ഡയറി എന്ന സിനിമയില്‍ മനസിന് ഇണങ്ങിയ വേഷം ലഭിച്ചു. ഉടന്‍ ഈ സിനിമ റിലീസാകുമെന്നു പ്രതീക്ഷിക്കുന്നു. സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത തരത്തില്‍ വലിയ നായികാ വേഷങ്ങള്‍ പലതും വന്നെങ്കിലും ഇഷ്ടപ്പെില്ല. അങ്ങനെ ക്രമേണ സിനിമാമോഹം അവസാനിപ്പിച്ചു നില്‍ക്കുന്ന സമയത്താണ് സീരിയലുകളിലേയ്ക്ക് ചേക്കേറാന്‍ തുടങ്ങിയത്. മൂന്നുമണി എന്ന സീരിയലിലെ അരുന്ധതി എന്ന വേഷം വളരെ പോപ്പുലറായി. പിന്നീട് രാത്രിമഴയിലും പരസ്പരത്തിലും അഭിനയിച്ചതോടെ അറിയപ്പെടുന്ന ആര്‍ിസ്റ്റായി മാറി.

അരുന്ധതിയിലെ കുശുമ്പി

അരുന്ധതി സീരിയലില്‍ കുശുമ്പി കഥാപാത്രമാണ്. നെഗറ്റീവ് റോളുകളാണ് കൂടുതല്‍ വേഗത്തില്‍ പബ്ലിസിറ്റി കിട്ടുന്നതെന്നു തോന്നുന്നു. ആദ്യം ഒരു പേടിയുണ്ടായിരുന്നു അങ്ങനെ ടൈപ്പ് ചെയ്യപ്പെടുമോയെന്ന്. പക്ഷെ ഈ കുറുമ്പ് കാണിക്കുന്ന കഥാപാത്രത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പ്രശ്‌നം വന്നത് രാത്രിമഴ സീരിയലിലെ രേവതി എന്ന വില്ലത്തി കഥാപാത്രം ചെയ്തപ്പോഴായിരുന്നു. മാനസപുത്രിയിലൂടെ ഹിറ്റായ ശ്രീകല ചേച്ചിയാണ് ഇതിലെ പ്രധാന കഥാപാത്രം ചെയ്തത്. കേരളത്തിലെ അമ്മമാര്‍ക്ക് ഏറെ പ്രിയങ്കരിയായ കഥാപാത്രം ശ്രീകലചേച്ചിയെ തല്ലുന്ന സീന്‍ വരെ എനിക്ക് അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകര്‍ക്ക് പക്ഷെ അത് സഹിച്ചില്ല. ഒരിക്കല്‍ ഷോപ്പിങ്ങിനു പോയപ്പോള്‍ എന്റെ കൈ പിടിച്ച് തിരിച്ച് ഒരു അമ്മൂമ്മ എന്നോടു കയര്‍ക്കുകയും ചെയ്തു. അങ്ങനെ പിന്നീട് അനുഭവം പലതും ഉണ്ടായി. ആദ്യം ഞാന്‍ ഒന്നു ഭയന്നു. പക്ഷെ പിന്നീട് എനിക്ക് കാര്യങ്ങള്‍ മനസിലായി. എന്റെ റോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അതു കൊണ്ടാണല്ലോ അവര്‍ എങ്ങനെ പ്രതികരിക്കുന്നത്. എന്നാലും പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്നു സൂക്ഷിച്ചാണ് പോകുന്നത്. പക്ഷെ സീരിയലിന്റെ അവസാനം എന്റെ കഥാപാത്രം പോസിറ്റീവ് ക്യാരക്ടറായി മാറുന്നുണ്ട്. അപ്പോഴാണ് സമാധാനമായത്. സീരിയലിന്റെ അണിയറ ശില്‍പികളോട് ഞാന്‍ പറയാറുണ്ടായിരുന്നു. എന്റെ കഥാപാത്രത്തെ ഒന്നു പോസിറ്റീവ് ആക്കിത്തരാമോയെന്ന്. അൂാരോട് എത്ര പറഞ്ഞാലും മനസിലാവുന്നില്ല. പിന്നെ ഞാന്‍ എന്തു ചെയ്യും!

പരസ്പരത്തിലെ അവസരം

ഒരു കരിയര്‍ ബ്രേക്കായിരുന്നു പരസ്പരത്തിലെ അവസരം. ഇതിലും നെഗറ്റീവ് കഥാപാത്രമായിരുന്നുവെങ്കിലും പ്രതികാരകഥയായിരുന്നു. എയര്‍ ഹോസ്റ്റസ്സ് വേഷമായിരുന്നതു കൊണ്ട് എനിക്ക് ഏറെ സന്തോഷം തോന്നി. മൂന്നു വ്യത്യസ്ത പേരുകളിലൂടെയാണ് അതില്‍ അഭിനയിച്ചത്. ജനിഫര്‍, വിനീത, മെറിന്‍. മൂന്നും മൂന്നു സ്വഭാവമുള്ള വ്യക്തിത്വത്തിന് ഉടമകള്‍. തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ അരങ്ങേറിയതോടെ ആളുകളുടെ മനസില്‍ നെഗറ്റീവ് ഇമേജ് ഇടം പിടിച്ചു. എങ്കിലും പരസ്പരം തുടര്‍ച്ചയായി കണ്ടവര്‍ക്കറിയാമായിരുന്നു ഒരു ബലാത്സംഗത്തിന് ഇരയായ ഞാന്‍ ചെയ്യുന്ന പ്രതികാരമായിാണെന്ന്. പോസിറ്റീവായിട്ടും നെഗറ്റീവായിട്ടുമുള്ള പ്രതികരണങ്ങള്‍ കിട്ടി. പൊതുസ്ഥലത്തു വച്ച് ഒരു ആന്റി എന്നെ തള്ളിയിടുക വരെ ചെയ്തു. എത്രയും പെെട്ടന്ന് അത്തരം സാഹചര്യത്തില്‍ മുങ്ങി രക്ഷപ്പെടുകയാണ് ഇപ്പോള്‍ ചെയ്യാറുള്ളത്.

അഭിനയത്തിലെ ചുവടുവയ്പുകള്‍

അരുന്ധതിയിലെ വേഷം ചെയ്യുമ്പോള്‍ ഡയറക്ടറും കഥാകൃത്തും ആദ്യം തന്നെ കാരക്ടറിനെക്കുറിച്ചും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും നല്ലതു പോലെ പറഞ്ഞു തന്നു. പുതിയ ഫീല്‍ഡ് ആയതു കൊണ്ട് എനിക്ക് കൂടുതലായൊന്നും അറിയില്ലായിരുന്നു. സിനിമ പോലെയല്ല, സീരിയലില്‍ മാനറിസവും ഭാവപ്രകടനങ്ങളും കൂടുതലാണല്ലോ. പൊതുവെ ഒരല്‍പം ഓവര്‍ ആക്ടിങ്ങിന്റെ ആവശ്യമുണ്ട്. ഇമോഷണല്‍ രംഗങ്ങളായാലും കോമഡിയായാലും ഓവര്‍ ആക്ട് ചെയ്തു വേണം ഫലിപ്പിക്കാന്‍. രാത്രിമഴയിലെ ഷൂട്ടിങ്ങ് സമയത്തും കുറെ ടിപ്‌സ് പറഞ്ഞു തന്നിരുന്നു. ഉള്‍ക്കൊണ്ടു കഴിയുമ്പോള്‍ പിന്നെ തീര്‍ത്തും കാരക്ടറായി മാറാന്‍ സാധിക്കുന്നുണ്ടെന്നാണ് വിശ്വാസം. രാത്രിമഴയുടെ ഏകദേശം പകുതി എപ്പിസോഡ് കഴിയുമ്പോള്‍ എന്റെ കഥാപാത്രം നെഗറ്റീവില്‍ നിന്നു പോസിറ്റീവ് ആയി മാറുകയാണ്. കുറെ പ്രയാസപ്പെു. അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് നെഗറ്റീവ് ചെയ്യാന്‍ ഞാന്‍ കൂറെക്കൂടി കംഫര്‍ബിള്‍ ആണെന്ന്. പരസ്പരത്തിലാണെങ്കിലും നെഗറ്റീവ് വേഷം ചെയ്തപ്പോള്‍ കുറെക്കൂടി സ്വാതന്ത്ര്യം ഉള്ളതു പോലെ തോന്നി. പോസിറ്റീവ് വേഷവും നായികയുമൊക്കെയാണെങ്കില്‍ ഒരു പരിധിയുണ്ട്. അതിനകത്തു നിന്നു വേണം അഭിനയിക്കാന്‍. നെഗറ്റീവ് ആവുമ്പോള്‍ നമ്മള്‍ക്ക് സ്വന്തം നിലയ്ക്ക് കഥാപാത്രത്തിനു ചേരുന്ന ചിലത് പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഷൂട്ടിങ്ങ് സെറ്റില്‍ ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവാറുണ്ട്. രാത്രിമഴയില്‍ എന്റെ അയായി അഭിനയിച്ച ശ്രീകല ആന്റി എന്നെ ഒരുപാട് സഹായിച്ചിുണ്ട്. ടിപ്‌സ് കുറെ പറഞ്ഞു തന്നിുണ്ട്. ഡയലോഗ് ഡെലിവറിയെക്കുറിച്ചും ടൈമിങ്ങിനെക്കുറിച്ചുമെല്ലാം വിശദമായി പറഞ്ഞിരുന്നു. ആദ്യമൊക്കെ വളരെ സ്പീഡിലായിരുന്നു ഡയലോഗ് പറഞ്ഞു കൊണ്ടിരുന്നത്. ഓരോ തവണ അഭിനയിക്കാന്‍ കാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോഴും ഞാന്‍ ഒരു തുടക്കക്കാരിയുടെ സമീപനത്തോടെയാണ് കണ്ടിുള്ളത്. ഞാന്‍ അഭിനയിച്ചത് ടെലികാസ്റ്റ് ചെയ്യുമ്പോഴും സ്വയം വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്. ടിവിയില്‍ കാണാന്‍ സാധിച്ചില്ലെങ്കില്‍ യൂ ട്യൂബ് വഴി എപ്പിസോഡുകള്‍ കണ്ട് പോരായ്മകള്‍ മനസിലാക്കാന്‍ ശ്രമിക്കും. പ്രേക്ഷകരുടെ കമന്റുകളും വായിക്കാറുണ്ട്.

സ്വപ്‌നങ്ങള്‍

ഓരോ ഘട്ടത്തിലും നാം കാണുന്ന സ്വപ്‌നങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാകുമല്ലോ. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഒരു അഭിനേത്രിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. എന്നാലും ഇപ്പോഴത്തെ ആഗ്രഹം പറയട്ടെ, പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന കുറെ കാരക്ടര്‍ റോളുകള്‍ ചെയ്യണം. നെഗറ്റീവായാലും പോസിറ്റീവ് ആയാലും സ്വീകരിക്കും. പക്ഷെ ഞാന്‍ പറഞ്ഞില്ലേ ഇതു വരെയുള്ള അനുഭവവും എന്റെ ഇഷ്ടം ഒരുപടി കൂടുതലും നില്‍ക്കുന്നത് നെഗറ്റീവ് വേഷങ്ങളാണ്. ഒരു നായിക വേഷമൊക്കെ നല്ലതു തന്നെ. പക്ഷെ അതിലും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകണം. എല്ലാ നന്മകളും തികഞ്ഞ ഒരു സാധാരണ നായികാ വേഷം ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം പ്രത്യേകതകളുള്ള വേഷങ്ങള്‍ തന്നെയാണ്. ഈ പ്രഫഷന് ആയുസ് കുറവാണെന്നറിയാം. ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്നു. പ്രഫഷണല്‍ നാടകങ്ങളില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിയ്ക്കും.യാത്രകള്‍ ഇഷ്ടമാണ്

യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. കിട്ടുന്ന അവസരങ്ങള്‍ ഒന്നും കളയാറില്ല. ബസിലും ട്രെയിനിലും ബൈക്കിലും യാത്രകള്‍ ആസ്വദിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ യാത്രകള്‍ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. അതു പോലെ, എന്റെ ഒരു സ്വപ്‌നമാണ് വേള്‍ഡ് ടൂര്‍. മരിക്കുന്നതിനു മുമ്പ് ലോകം മുഴുവനും കാണണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ആളാണ്. യാത്രക്കളെക്കൂടാതെ ചില ഹോബികള്‍. കുറച്ചൊക്കെ ഞാന്‍ ചിത്രരചനയെ കൂട്ടു പിടിയ്ക്കാറുണ്ട്. ചെറിയ രീതിയില്‍ പാടുകയും ചെയ്യും. ഇതൊന്നും ഞാന്‍ പഠിച്ചിട്ടില്ല. സമയം കിട്ടുമ്പോള്‍ ചെയ്യുന്ന മറ്റൊരു ഹോബിയാണ് വായന. നോവലുകള്‍ ഇഷ്ടമാണ്.

സീരിയസല്ല

ഞാന്‍ ഒട്ടും സീരിയസല്ല. എന്നാല്‍ ഒരു ഓവര്‍ ഫണ്‍ കാരക്ടറും അല്ല. സീരിയസാവാന്‍ എനിക്കറിയില്ല, ഇഷ്ടവുമല്ല. കുറച്ചൊക്കെ കുട്ടിത്തസ്വഭാവമുണ്ട് ഇപ്പോഴും. വീട്ടില്‍ ഇളയ സഹോദരങ്ങള്‍ ഉണ്ടെങ്കിലും അവരേക്കാള്‍ കുട്ടികളുടെ സ്വാഭാവമായിട്ട് നില്‍ക്കുന്നത് പലപ്പോഴും ഞാനാണ്. എപ്പോഴും ഹാപ്പിയായി് കഴിയാന്‍ ശ്രമിക്കും. കൂടുതലൊന്നും ചിന്തിച്ച് കൂട്ടി തലവേദനയുണ്ടാക്കില്ല. എങ്കിലും പെെട്ടന്ന് ടെന്‍ഷടിക്കും. അത് കുറെ നേരം വച്ചു കൊണ്ട് നടക്കുന്ന ടൈപ്പല്ല. പെട്ടെന്ന് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കാറുള്ളത്. റിസര്‍വ്ഡ് ടൈപ്പല്ല. ചുറ്റുമുള്ളവരൊടാപ്പം അത് സുഹൃത്തുക്കളാണെങ്കിലും കുടുംബത്തിലെ അംഗങ്ങളാണെങ്കിലും സന്തോഷമായി് കഴിയാനാണ് താല്‍പര്യം. പിന്നെ വളര്‍ത്തുമൃഗങ്ങളോട് ഭയങ്കര ഇഷ്ടമാണ്. കാസര്‍ഗോഡ് താമസിച്ചിരുന്ന സമയത്ത് പട്ടിയും പൂച്ചയും വീട്ടില്‍ ഉണ്ടായിരുന്നു. അവരോട് ഭയങ്കര അടുപ്പമായിരുന്നു. അവ ചത്തപ്പോള്‍ ഭയങ്കര മൂഡ് ഓഫ് ആയിരുന്നു. അതു കൊണ്ട് വീട്ടില്‍ അവയെ വളര്‍ത്തുന്നതും നിര്‍ത്തി. ഇപ്പോള്‍ 'ചന്തു' എന്ന പട്ടി എനിക്കൊപ്പമുണ്ട്. വീട്ടിലുള്ളപ്പോള്‍ ഫുള്‍ടൈം അവന്റെ കൂടെയാണ്. ചന്തുവിന് ഇപ്പോള്‍ ഒരു വയസായി.

ഫ്രണ്ട്ഷിപ്പ് കുറവാണ്

വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. പഠനകാലത്തു കിട്ടിയതും തിരുവനന്തപുരത്ത് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത സമയത്ത് ഉടലെടുത്തതുമായ ചില ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ മാത്രം. ആാര്‍ഥമായ ഫ്രണ്ട്ഷിപ്പിലാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വാഭാവികമായും എണ്ണത്തില്‍ കുറവു വരുമല്ലോ. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കള്‍. അവര്‍ കൂടെയുണ്ട്, ഏതാവശ്യത്തിനും അവര്‍ കട്ടയ്ക്ക് നില്‍ക്കും.

കുക്കിങ്ങ് വശമില്ല

ഭക്ഷണം പാകം ചെയ്യാനുള്ള വേണ്ടത്ര അറിവായിില്ല. അമ്മയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ പഠിച്ചു വരുന്നുണ്ട്. കാസര്‍ഗോഡ് സ്റ്റൈലില്‍ അയുണ്ടാക്കുന്ന ചില ഐറ്റംസ് ഉണ്ട്. അവയോടാണ് ഏറ്റവും ഇഷ്ടം. എവിടെപ്പോയാലും വീട്ടില്‍ എത്തിയ ശേഷം അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. തിരുവനന്തപുരത്തെ ഭക്ഷണമൊന്നും ഇഷ്ടപ്പെടുന്നില്ല. ലൊക്കേഷനില്‍ മറ്റും ഭക്ഷണം കഴിയ്ക്കാറുണ്ടെന്നേയുള്ളു. തികച്ചും വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളാണ്. ഏറ്റവും ഇഷ്ടപ്പെട്ടത് ചോക്കലൈറ്റ് കഴിക്കാനാണ്. ഐസ്‌ക്രീം കഴിയ്ക്കാനും ഇഷ്ടമാണ്. ചോക്കലൈറ്റ് ഏതു സമയത്തു വിളിച്ചു തന്നാലും കഴിയ്ക്കും. ചിക്കന്‍ ഇഷ്ടമാണ്. നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ മീനും ചിക്കനും മാത്രമേ കഴിയ്ക്കാറുള്ളൂ.

ജീന്‍സും ടോപ്പും

ലേറ്റസ്റ്റ് ട്രെന്‍ഡിനനുസരിച്ച് വസ്ത്രം ഉപയോഗിക്കാനാണ് ഇഷ്ടം. എങ്കിലും ഏറ്റവും കംഫര്‍ട്ടബിള്‍ ജീന്‍സും ടോപ്പുമാണ്. പ്രത്യേകിച്ചും യാത്രകളില്‍ ഏറ്റവും ഉപകാരപ്രദമാണ്. സാരി ഇഷ്ടമാണ്. സാരി ഉടുക്കാന്‍ അറിയില്ല.

നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് ഉടുക്കാറുള്ളത്. പക്ഷെ അമ്മ വേണം. സാരിയുടുത്ത് നില്‍ക്കാന്‍ ഇഷ്ടമാണ്. നടക്കാന്‍ പറഞ്ഞാല്‍, സോറി.. ഞാനില്ല! ഗൗണുകളോടും താല്‍പര്യമുണ്ട്. ഗ്ലാമറസ്സായിട്ടു വേഷം ധരിക്കാനൊന്നും ഇഷ്ടമല്ല.

ടമാര്‍ പടാര്‍

ടമാര്‍ പടാര്‍ എന്ന ഗെയിം ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സീരിയലില്‍ എന്റെ കാരക്ടറിലൂടെയാണല്ലോ ഞാന്‍ അറിയപ്പെടുന്നത്. ഇതില്‍ ഞാന്‍ ഞാനായിട്ടു തന്നെയാണ്. ഒരിക്കലും പ്രതീക്ഷിച്ചതല്ല, ഒരു ഫാന്‍സ് അസോസിയേഷന്‍ വരെ ഉണ്ടായിട്ടുണ്ട്. എനിക്കു മാത്രമല്ല അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും. ഒരു വാട്ട്‌സ് ആപ്പ് വരെ തുടങ്ങി. ഭയങ്കര സപ്പോര്‍ാണ് എല്ലാവരും. യൂട്യൂബിലും മറ്റും നിറയെ കമന്റുകള്‍ ഉണ്ട്. ഞെട്ടിപ്പോയി, കമന്റുകളിലൂടെ പല കാര്യങ്ങളും തിരിച്ചറിയാന്‍ സാധിക്കാറുണ്ട്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ കൂടുതലും വീട്ടമ്മമാരാണല്ലോ ഫാന്‍സായിട്ട് കിട്ടുന്നത്. പക്ഷെ ആണുങ്ങങ്ങളായാലും പ്രായഭേദമെന്യേ നേരിട്ട് കാണുമ്പോള്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. സ്ത്രീകള്‍ മാത്രമല്ല നല്ലൊരു ശതമാനം പുരുഷന്മാരും സീരിയലുകള്‍ കാണുന്നുണ്ട് എന്നതിനുള്ള തെളിവാണല്ലോ അത്.

വിവാഹപ്രായമായി

വിവാഹം...വിവാഹത്തിനുള്ള സമയമൊക്കെയായി. ഓവര്‍ ആയിട്ടുള്ള പ്രതീക്ഷകളൊന്നുമില്ല. വീട്ടുകാര്‍ ശ്രമം തുടങ്ങിയിുണ്ട്. വീട്ടുകാര്‍ക്കും എനിക്കും യോജിച്ചതാണെന്നു തോന്നുന്നത് സ്വീകരിക്കും. എന്റെ ഉയരം 5 അടി 7 ഇഞ്ച് ആണ്. എന്നെക്കാള്‍ ഉയരം വേണമെന്നുണ്ട്. ഈ ഫീല്‍ഡില്‍ നിന്നു തന്നെയുള്ള ആളെ താല്‍പര്യമില്ല. ഏതായാലും വരുന്നതു പോലെ വരട്ടെ. ഓവര്‍ സീരിയസായിട്ടുള്ള ആളെ എനിക്കു വേണ്ട. എന്റെ സ്വഭാവരീതികളുമായി് യോജിച്ച സവിശേഷതകളുള്ള ആള്‍. വിദ്യാഭ്യാസത്തിലൊന്നും വലിയ നിബന്ധനകളൊന്നുമില്ല. അത്യാവശ്യം വിദ്യാഭ്യാസമൊക്കെ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഉണ്ടല്ലോ. കണ്ടാല്‍ ഭയങ്കര ലുക്ക് വേണമൊന്നൊന്നും ഇല്ല. എന്റെ ഫാമിലിയിലെ മറ്റംഗങ്ങളെക്കൂടി അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു ഫാമിലിയെയാണ് ആഗ്രഹിക്കുന്നത്.

വിവാഹം കഴിഞ്ഞാല്‍ അഭിനയം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇപ്പോള്‍ തരാന്‍ കഴിയില്ല. ഏറ്റവും പ്രധാനം കുടുംബജീവിതം തന്നെയാണ്. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തുടരും. തുടര്‍ന്നില്ലെങ്കിലും നിരാശയൊന്നുമില്ല. ഇത്രയും എത്തിച്ചതു തന്നെ ഇപ്പോഴും അവിശ്വസനീയമാണ്. ഇപ്പോള്‍ ഞാന്‍ നൂറു ശതമാനം തൃപ്തയാണ്. ഒരു ദീര്‍ഘകാല സ്വപ്‌നമായി് മനസില്‍ വിരിയുന്നത് സ്വന്തം നിലയ്ക്ക് ഒരു ബിസിനസ് തുടങ്ങാനാണ്. കൂടുതലൊന്നും ഇതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഏതായാലും ഇനി മറ്റൊരു ജോലിയിലൊന്നും പ്രവേശിക്കാന്‍ താല്‍പര്യമില്ല.

ശരീരം കാത്തു സൂക്ഷിക്കാന്‍

വര്‍ക്ക് ഔട്ട് ഒന്നും ചെയ്യാറില്ല. ഭക്ഷണത്തിലും അങ്ങനെ കാര്യമായി നിയന്ത്രിക്കാന്‍ നോക്കാറില്ല. ഇടയ്ക്ക് വണ്ണം കൂടുന്നുണ്ടെന്ന് തോന്നുമ്പോള്‍ വറുത്തതും പൊരിച്ചതും കഴിക്കുന്നത് കുറയ്ക്കും. അത്രയ്ക്ക് നിര്‍ബന്ധമുള്ള സാഹചര്യം വരുമ്പോള്‍ ഒരാഴ്ച ഡയറ്റ് അതിനപ്പുറമില്ല.

കുടുംബം

അച്ഛന്‍ രവീന്ദ്രന്‍ വിദേശത്താണ്. അമ്മ സാവിത്രി കുടുംബിനിയായി എന്റെ കൂടെ തിരുവനന്തപുരത്ത് ഉണ്ട്. ഇളയ സഹോദരി അശ്വനി ദുബായില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അനിയന്‍ ശ്രേയസ് കൃഷ്ണ ഞങ്ങളുടെ വീട്ടിലെ കുഞ്ഞു വാവയാണ്. ഇപ്പോള്‍ 9ാം ക്ലാസില്‍ പട്ടം സെന്റ് മേരീസില്‍ പഠിയ്ക്കുന്നു. തിരുവനന്തപുരത്ത് 6 വര്‍ഷമായി ഞങ്ങള്‍ ഒരു വീടെടുത്ത് താമസിക്കുന്നു.

സുനില്‍ വല്ലത്ത്