ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഞങ്ങളുടെ നിരന്തര പരിശ്രമങ്ങള്‍. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ പണം ലളിതവും ആകര്‍ഷകവുമായ പുതിയ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. എസ്ഐബി സീഫെറര്‍, എസ്ഐബി പള്‍സ് എന്നീ പദ്ധതികള്‍ ഭാവിയില്‍ കുടുതല്‍ സമാനമായ ബാങ്കിംഗ് ഉല്പന്നങ്ങള്ക്കുള്ള അടിത്തറയാകുമെന്ന് ഉറപ്പുണ്ട്. എന്‍ആര്‍ഐ നിക്ഷേപകരുടെ ബാങ്കിടപാടുകള്‍ക്കുള്ള ഒരു സാര്‍വത്രിക മാതൃകയും ഇവ സൃഷ്ടിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണന് പറഞ്ഞു.