ടിവിഎസ് യൂറോഗ്രിപ്പ് ഓഫ്-ഹൈവേ ടയർ ശ്രേണി കോൺഎക്സ്പോയിൽ പ്രദർശി പ്പിച്ചു
Saturday, March 18, 2023 3:01 AM IST
ചെന്നൈ: പവേർഡ് 2-വീലർ, 3-വീലർ ഓഫ്-ഹൈവേ ടയർ രംഗത്തെ ആഗോള ബ്രാൻഡുകളിലൊന്നായ ടിവിഎസ് യൂറോഗ്രിപ്പ്, NV, അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന കോൺഎക്സ്പോയിൽ പങ്കെടുത്തു.
നിർമ്മാണം, വ്യാവസായിക, കാർഷിക മേഖലകൾക്കായി ഓഫ്-ഹൈവേ ടയറുകളുടെ സാങ്കേതികവിദ്യ, ഉൽപന്നങ്ങൾ, ശേഷി വിപുലീകരണം എന്നിവയ്ക്കായി ടിവിഎസ് യൂറോഗ്രിപ്പ് ഗണ്യമായ നിക്ഷേപം നടത്തുന്നു. സമീപകാല അഗ്രി റേഡിയൽ, സ്റ്റീൽ ബെൽറ്റഡ് ഫ്ലോട്ടേഷൻ റേഡിയൽ ടയറുകൾ എന്നിവ കൂടാതെ നിർമ്മാണ - വ്യാവസായിക ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ പ്രദർശനത്തിലുണ്ട്.
കോൺഎക്സ്പോ ഒരു സ്ട്രാറ്റജിക് ഫോക്കസ് സെഗ്മെന്റാണെന്നും ആഗോള കാൽപ്പാടുകൾ ശക്തിപ്പെടുത്താനും വർദ്ധിപ്പിക്കാനും തങ്ങൾ സജ്ജരാണെന്നും കമ്പനി എടുത്തുപറഞ്ഞു.
ലോകമെമ്പാടുമുള്ള 85-ലധികം രാജ്യങ്ങളിൽ ടിവിഎസ് യൂറോഗ്രിപ്പ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്, ഓഫ്-ഹൈവേ ടയർ ബിസിനസിന്റെ പ്രധാന വിപണികളിലൊന്നാണ് യുഎസ്എ, കൂടാതെ കോൺഏക്സ്പോ പോലുള്ള ബിസിനസ് പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളുമായി ഇടപഴകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

2023 മാർച്ച് 14 മുതൽ 18 വരെ നടന്ന CONEXPO-CON/AGG വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നിർമ്മാണ പ്രദർശനമാണ് - 2.7 ദശലക്ഷം ചതുരശ്ര അടി വലിപ്പമുള്ള തായിരുന്നു പ്രദർശന നഗരി.
ട്രക്കിംഗ്, കയറ്റിറക്ക്, ലിഫ്റ്റിംഗ്, മണ്ണ് നീക്കൽ, കോൺക്രീറ്റ്, അഗ്രഗേറ്റുകൾ, അസ്ഫോൾട്ട് തുടങ്ങി 1800-ലധികം പ്രദർശകർ അവരുടെ ഉൽപ്പന്നങ്ങൾ കോൺഎക്സ്പോയിൽ പ്രദർശിപ്പിക്കുന്നു. 175-ലധികം വിദ്യാഭ്യാസ സെഷനുകളും ഉണ്ടായിരുന്നു.