വാ​ർ​ഡ് വി​സാ​ർ​ഡി​ന് ഡി​സം​ബ​റി​ൽ റെ​ക്കോ​ഡ് വി​ൽ​പ​ന
വാ​ർ​ഡ് വി​സാ​ർ​ഡി​ന് ഡി​സം​ബ​റി​ൽ റെ​ക്കോ​ഡ് വി​ൽ​പ​ന
Monday, January 3, 2022 8:00 PM IST
കൊ​ച്ചി: രാ​ജ്യ​ത്തെ മു​ൻ​നി​ര ഇ​ല​ക്ട്രി​ക് ടൂ​വീ​ല​ർ ബ്രാ​ൻ​ഡാ​യ വാ​ർ​ഡ് വി​സാ​ർ​ഡ് ഇ​ന്നോ​വേ​ഷ​ൻ ആ​ൻ​ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ്, 2021 ഡി​സം​ബ​റി​ൽ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വി​ൽ​പ​ന രേ​ഖ​പ്പെ​ടു​ത്തി. ജോ​യ് ഇ-​ബൈ​ക്കി​ന്‍റെ 3860 യൂ​ണി​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വാ​ർ​ഡ് വി​സാ​ർ​ഡ് വി​റ്റ​ഴി​ച്ച​ത്. 2020 ഡി​സം​ബ​റി​ൽ 595 യൂ​ണി​റ്റു​ക​ൾ വി​റ്റ സ്ഥാ​ന​ത്താ​ണി​ത്. ഇ​തോ​ടെ ഡി​സം​ബ​ർ മാ​സ വി​ൽ​പ​ന​യി​ൽ 548 ശ​ത​മാ​നം വ​ള​ർ​ച്ച​യും ക​ന്പ​നി കൈ​വ​രി​ച്ചു.

2021 ഏ​പ്രി​ൽ മു​ത​ൽ 2021 ഡി​സം​ബ​ർ വ​രെ​യു​ള്ള സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്ന് പാ​ദ​ങ്ങ​ളി​ലാ​യി 17,376 യൂ​ണി​റ്റ് ഇ-​സ്കൂ​ട്ട​റു​ക​ളും മോ​ട്ടോ​ർ സൈ​ക്കു​ക​ളും ക​ന്പ​നി വി​റ്റ​ഴി​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് (2020 ഏ​പ്രി​ൽ-​ഡി​സം​ബ​ർ) 570 ശ​ത​മാ​നം വി​ൽ​പ​ന വ​ള​ർ​ച്ച നേ​ടി. ഇ​തോ​ടൊ​പ്പം സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ൽ ഇ​താ​ദ്യ​മാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം യൂ​ണി​റ്റു​ക​ളു​ടെ വി​ൽ​പ​ന​യെ​ന്ന നേ​ട്ട​വും വാ​ർ​ഡ് വി​സാ​ർ​ഡ് ഇ​ന്നോ​വേ​ഷ​ൻ​സ് ആ​ൻ​ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് കൈ​വ​രി​ച്ചു.


അ​തി​വേ​ഗ സ്കൂ​ട്ട​ർ മോ​ഡ​ലു​ക​ൾ​ക്ക് ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡു​ള്ള​തി​നാ​ൽ, 2022 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ ക​ന്പ​നി ത​ങ്ങ​ളു​ടെ ആ​ദ്യ മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ അ​തി​വേ​ഗ സ്കൂ​ട്ട​ർ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വാ​ർ​ഡ് വി​സാ​ർ​ഡ് ഇ​ന്നൊ​വേ​ഷ​ൻ​സ് ആ​ൻ​ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ശീ​ത​ൾ ബ​ല​റാ​വു അ​റി​യി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന വി​പ​ണി ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി, രാ​ജ്യ​ത്തു​ട​നീ​ളം ക​ന്പ​നി​യു​ടെ സാ​നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രും. ഇ​ല​ക്ട്രി​ക് വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച സു​ഗ​മ​മാ​ക്കു​ന്ന​തി​ന് നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.