ഹോണ്ട ശിശുദിനം ആഘോഷിച്ചു
ഹോണ്ട ശിശുദിനം ആഘോഷിച്ചു
കൊ​ച്ചി: അ​യ്യാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ള്‍​ക്ക് റോ​ഡ് സു​ര​ക്ഷാ അ​വ​ബോ​ധം ന​ല്‍​കി ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ൻഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (എ​ച്ച്എ​സ്എം​ഐ) രാ​ജ്യ​ത്തു​ട​നീ​ളം പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ ജ​ന്മ​ദി​നം (ശി​ശു​ദി​നം) ആ​ഘോ​ഷി​ച്ചു.

ഭാ​വി​യി​ലെ രാ​ഷ്ട്ര​നി​ര്‍​മാ​താ​ക്ക​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ റോ​ഡ് ഉ​പ​യോ​ഗ ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള എ​ച്ച്എ​സ്എം​ഐ​യു​ടെ രാ​ജ്യ​വ്യാ​പ​ക റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക്ക​ര​ണ ഡ്രൈ​വാ​യ ബി ​സേ​ഫ്, ബി ​സ്മാ​ര്‍​ട്ട് സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ച്ച്എ​സ്എം​ഐ റോ​ഡ് സു​ര​ക്ഷാ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷാ അ​വ​ബോ​ധം ന​ല്‍​കി​യ​ത്.

ഡ​ല്‍​ഹി, ബം​ഗ​ളൂ​രു, ഹൈ​ദാ​രാ​ബാ​ദ്, കോ​യ​മ്പ​ത്തൂ​ര്‍, ചെ​ന്നൈ, ട്രി​ച്ചി, താ​ണെ, ജം​ഷ​ഡ്പൂ​ര്‍ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ 19 ന​ഗ​ര​ങ്ങ​ളി​ലു​ള്ള 42 സ്‌​കൂ​ളു​ക​ളി​ലെ 6നും 15​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 5,500ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഡി​ജി​റ്റ​ല്‍ ഹോ​ണ്ട റോ​ഡ് സേ​ഫ്റ്റി ഇ-​ഗു​രു​കു​ല​ത്തി​ലൂ​ടെ​യും സ്‌​കൂ​ള്‍ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ലൂ​ടെ​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.


ട്രാ​ഫി​ക് ലൈ​റ്റു​ക​ളും സി​ഗ്‌​ന​ലു​ക​ളും മ​ന​സി​ലാ​ക്ക​ല്‍, റോ​ഡ് സു​ര​ക്ഷാ അ​ട​യാ​ള​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും ​ര​ക്ഷി​ത​മാ​യ കാ​ല്‍​ന​ട​യ്ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍, റോ​ഡു​ക​ളി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ള്‍, ഹെ​ല്‍​മെ​റ്റി​ന്റെ​യും സീ​റ്റ് ബെ​ല്‍​റ്റി​ന്‍റെ​യും പ്രാ​ധാ​ന്യം, സു​ര​ക്ഷി​ത​മാ​യ സൈ​ക്ലിംഗ് നി​ര്‍​ദേ​ശ​ങ്ങ​ള്‍, സ്‌​കൂ​ള്‍ ബ​സി​ലെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര, റോ​ഡ് യാ​ത്ര​ക്കി​ടെ ചെ​യ്യാ​വു​ന്ന​തും ചെ​യ്യ​രു​താ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചാ​ണ് ശി​ശു​ദി​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പ്ര​ധാ​ന​മാ​യും അ​വ​ബോ​ധം ന​ല്‍​കി​യ​ത്.

ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍ മാ​ത്ര​മ​ല്ല, ഭാ​വി​യി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും കൂ​ടി​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് റോ​ഡു​ക​ളി​ല്‍ അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള പ​രി​പാ​ടി രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്നും ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആൻഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ബ്രാ​ന്‍​ഡ് ആ​ൻഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭു നാ​ഗ​രാ​ജ് പ​റ​ഞ്ഞു.