മുതിർന്ന പൗരന്മാർക്കും നൽകാം ഇൻഷുറൻസ് പരിരക്ഷ
മുതിർന്ന പൗരന്മാർക്കും നൽകാം ഇൻഷുറൻസ് പരിരക്ഷ
Tuesday, October 22, 2019 4:46 PM IST
സമയം ഒന്നിനു വേണ്ടിയും ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല എന്നല്ലെ പറയാറ്.. അത് വെറും പറച്ചിൽ മാത്രമല്ലെന്ന് എല്ലാവർക്കും അറിയാം. കൃത്യമായ സുരക്ഷ കൃത്യമായ സമയത്തു തന്നെ ഒരുക്കേണ്ടതുണ്ട്. റിട്ടയർമെന്‍റിനുശേഷം വിശ്രമ ജീവിതമൊക്കെ നയിക്കാനാഗ്രഹിക്കു ന്നവരാണ് മുതിർന്ന പൗരന്മാരിൽ അധികവും. പക്ഷേ പ്രായം കൂടുന്നതിനനുസരിച്ച് അസുഖങ്ങളും കൂടാനുള്ള സാധ്യതയുണ്ട്. ചികിത്സച്ചെലവുകളും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുവരെ അദ്ധ്വാനിച്ച് നേടിയതൊക്കെയും ചികിത്സയ്ക്കായി ചെവഴിക്കേണ്ടി വന്നാൽ പിന്നെ മറ്റുചെലവുകൾക്കെല്ലാം എന്തു ചെയ്യും. അതുകൊണ്ടു തന്നെ മുതിർന്ന പൗരന്മാർക്കും ഒരു പോളിസി എടുത്ത് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് എടുക്കുന്പോൾ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം പോളിസി എടുക്കേണ്ടത്. കൂടാതെ ഏതൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കണം. അതിനനുസരിച്ചു വേണം പോളിസി എടുക്കാൻ. ഇല്ലയെങ്കിൽ അവസാനം എടുത്ത പോളിസി വെറുതെയായിപ്പോകും.

നികുതി നേട്ടം

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉപയോഗപ്രദമാകണമെങ്കിൽ അസുഖമെന്തെങ്കിലും വന്നെങ്കിൽ മാത്രമാണ്. പക്ഷേ, നികുതിയിളവ് ലഭ്യമാണ്.ആദായ നികുതി വകുപ്പിന്‍റെ വിഭാഗം 80 ഡി പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്.

യോഗ്യത

* ഓരോ ഇൻഷുറൻ കന്പനിയുടെയും യോഗ്യത മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും. മിക്ക കന്പനികളും 60 വയുമുതലാണ് മുതിർന്ന പൗരന്മാർക്കുള്ള പോളിസി ഉടമകളുടെ പ്രായം നിശ്ചയിച്ചിരിക്കുന്നത്.

എങ്ങനെ ക്ലെയിം ചെയ്യാം

മുതിർന്ന പൗരന്മാർക്കുള്ള മെഡിക്ലെയിം പോളിസികൾ അവർ ആശുപത്രിയിലാവുകയോ അവർക്ക് എന്തെങ്കിലും അടിയന്തര ചികിത്സ തേടുകയോ ചെയ്യേണ്ട സാഹചര്യത്തിൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് ക്ലെയിം ചെയ്യാവുന്നതാണ്. ഇൻഷുറൻസ് കന്പനിയുടെ നെറ്റ് വർക്കിനുള്ളിൽ വരുന്ന ആശുപത്രിയാണെങ്കിൽ കാഷ് ലെസ് ചികിത്സയും അല്ലാത്ത ആശുപത്രികളാണെങ്കിൽ റിഇംബേഴ്സ്മെന്‍റും ലഭിക്കും. ആശുപത്രിയിലായി 24 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കന്പനിയെ വിവരമറിയിക്കണം.


ക്ലെയിം ചെയ്യാൻ ആവശ്യമായ രേഖകൾ

* ക്ലെയിം ഫോം
* ഡോക്ടറെ കണ്ടതിന്‍റെ രേഖകൾ
* മെഡിക്കൽ റെക്കോഡിന്‍റെ അറ്റസ്റ്റ് ചെയ്ത കോപ്പി

മരണ ശേഷമുള്ള ക്ലെയിം

* ഒറിജന്ൽ പോളിസി രേഖകൾ
* ഒറിജിനൽ അല്ലെങ്കിൽ അറ്റസ്റ്റ് ചെയ്ത മരണ സർട്ടിഫിക്കറ്റ്
* ഡെത്ത് ക്ലെയിം ആപ്ലിക്കേഷൻ ഫോം(ഫോം എ)
* നോമിനിയുടെ ഫോട്ടോ,ഐഡന്‍റിറ്റി പ്രൂഫ് എന്നിവ

പ്രീമിയം വർധിക്കാനുള്ള കാരണങ്ങൾ

* പോളിസി ഉടമ മദ്യം, പുകയില എന്നിവ ഉപയോഗിക്കുന്നയാളാണെങ്കിൽ പ്രീമിയം കൂടാം.

കവറേജിൽ ഉൾപ്പെടാത്ത കാര്യങ്ങൾ

* പോളിസി എടുത്ത് 30 ദിവസത്തിനുള്ളിൽ വരുന്ന രോഗങ്ങൾ
* അലോപ്പതി അല്ലാത്ത ചികിത്സകൾ
* പോളിസി ഉടമയിൽ നിന്നുമുണ്ടാകുന്ന അപകടങ്ങൾ
* നിലവിലുള്ള രോഗങ്ങൾ, പരിക്കുകൾ
* മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ
* എയിഡ്സിനുളള ചികിത്സച്ചെലവ്
* ജോയിന്‍റ് മാറ്റിവെക്കൽ തുടങ്ങിയ ചികിത്സകൾക്ക് പോളിസി എടുത്ത് രണ്ടു വർഷത്തിനുശേഷമേ കവറേജ് കിട്ടു
* ലെൻസ്, കണ്ണട, ദന്ത ചികിത്സ എന്നിവയ്ക്ക് കവറേജ് ലഭിക്കില്ല.
* കോസ്മെറ്റിക് സർജറി
* യുദ്ധത്തിനടയിലുണ്ടാകുന്ന പരിക്കുകൾ

പോളിസി എടുക്കാനാവശ്യമായ രേഖകൾ

* കെവൈസി രേഖകൾ
* വരുമാനം തെളിയിക്കുന്ന രേഖ
* പ്രായം തെളിയിക്കുന്ന രേഖ
* മെഡിക്കൽ ചെക്കപ് റിപ്പോർട്ട് ആവശ്യമാണെങ്കിൽ അത്
* പാസ്പോർട്ട് സൈസ് ഫോട്ടോ
* അപേക്ഷ ഫോം