വിധുവിന്റെ സ്വന്തം പറുദീസ
Friday, April 21, 2023 5:03 PM IST
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട്ടുചിറയിൽ. പ്രവാസി വീട്ടമ്മയായ വിധു രാജീവിന്റെ പറുദീസഫാം. സംരംഭകത്വം സ്ത്രീ കൾക്കു വിദൂര സ്വപ്നമല്ല എന്നു തെളിയിക്കുകയാണു വിധു.
യാദൃ ശ്ചികമായി കാർഷിക വൃത്തിയിൽ എത്തപ്പെട്ട ഈ വീട്ടമ്മ, നേരിട്ടും അല്ലാതെയുമായി പത്തോളം പേർക്കു തൊഴിൽ നൽകുന്ന സംരംഭകകൂടി യാണ്. മാസവരുമാനം ഒന്നേകാൽ ലക്ഷം രൂപ. 2021ലെ മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള കേരള മൃഗസംര ക്ഷണ വകുപ്പിന്റെ അവാർഡും നേടി.
സമ്മിശ്ര കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടമാണ് പറുദീസ. വിധുവിന്റെ ഭർത്താവ് രാജീവിന്റെ അരൂക്കുഴിപ്പിൽ കുടുംബ വീടിനോടു ചേർന്ന മൂന്നര ഏക്കറി ലാണ് ഈ സ്വപ്ന സംരംഭം. മൃഗ ങ്ങളെ ഇവിടെ മുഴുവൻ സമയവും കെട്ടിയിടില്ല. പകൽ സമയങ്ങളിൽ, കന്പിവേലി അതിരിട്ട മേച്ചിൽപ്പുറ ങ്ങളിലേക്ക് അഴിച്ചുവിടും.
ഗീർ, വെച്ചൂർ, കാസർകോട് കുള്ള ൻ, റെഡ് സിന്ധി, എച്ച്.എഫ്, ജേഴ്സി തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 43 പശുക്കളുണ്ട്. നാടൻ മലബാറി ഇന ങ്ങളിൽപ്പെട്ട 65 ഓളം ആടുകളും. പ്രജനനത്തിനായി ഒരു ബീറ്റലും. കോഴി, താറാവ്, കൾഗം, ഗിനി, പാത്ത, ഫ്ളയിംഗ് ഡക്ക്, ഫാൻസി കോഴികൾ, ഈജിപ്ഷ്യൻ ഫയോമി, പോളിഷ് ക്യാപ്പ്, ബ്രഹ്മ കോഴി, മുയൽ, പ്രാവ് എന്നിവയുമുണ്ട്.
മണിക്കുട്ടി, അമ്മിണിക്കുട്ടി, ലക്ഷ്മി ക്കുട്ടി എന്നൊക്കെയാണ് പശുക്കളുടെ പേര്. വിധുവിനെ ഒരു ദിവസം കണ്ടി ല്ലെങ്കിൽ ഈ മിണ്ടാപ്രാണികൾ ആഹാ രം പോലും കഴിക്കില്ലത്രേ. വെർട്ടിക്കൽ ഫാമിംഗ് സാധ്യതകൾ ഉപയോഗ പ്പെടുത്തിയാണു കൂടുകൾ നിർമിച്ചിരി ക്കുന്നത്. പശുത്തൊഴുത്തിന് മുകളിൽ ആട്ടിൻകൂട്, ഇതിന് അനുബന്ധമായി കോഴിക്കൂടും, മുയൽക്കൂടും. സ്ഥലം ഒട്ടും പാഴാക്കിയിട്ടില്ല.
വൃത്തിയുടെ കാര്യത്തിലും നന്പർ വണ് ആണ് പറുദീസ. സീറോ വേസ്റ്റ് മാതൃകാ ഫാം. പ്രത്യേകം തയാറാക്കിയ പ്ലാന്റിലേക്കാണ് ചാണകം പോകുന്നത്. ഇവിടെ പാചകവാതകം ഉത്പാദിപ്പിച്ച ശേഷം, മിച്ചംവരുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു. ജൈവ മാലിന്യ ങ്ങളിൽ നിന്ന് കന്പോസ്റ്റ് നിർമിക്കു ന്നതിനുള്ള സംവിധാനവുമുണ്ട്. ഖരമാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ സേനയ്ക്ക് കൈമാറുകയാണ്.
ഹരിത ഭൂമി
പഴം, പാൽ, പച്ചക്കറി, മുട്ട, ഇറച്ചി, തുടങ്ങി വരുമാന വർധനവിനായി സമ്മിശ്ര കൃഷി രീതിയാണിവിടെ. അരി ഒഴികെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഫാമിലുണ്ട്. വെണ്ട, പയർ, കോവൽ, വഴുതന, പടവലം, സലാഡ് വെള്ളരി, കൂർക്ക എന്നിവ യാണ് പ്രധാന പച്ചക്കറി ഇനങ്ങൾ. പുറമെ മഞ്ഞളും പലയിനം മുളകു കളും. ഏഴരയേക്കർ പാട്ടഭൂമിയിൽ തീറ്റപ്പുല്ലും, കപ്പ, ചേന, ചേന്പ്, കാച്ചിൽ എന്നിവയും സമൃദ്ധമായി വളരുന്നു. നാടൻ വിയറ്റ്നാം ഏർളി പ്ലാവുകൾ നൂറിലേറെ.
നെയ്യ്, തൈര്, ഉണങ്ങിയ പുളി, മഞ്ഞൾ, മുളക്, മല്ലി പൊടികൾ, വെളിച്ചെണ്ണ, ടൈക്കോഡർമ സന്പുഷ്ട കാലിവളം എന്നിവയാണ് മൂല്യ വർധിത ഉത്പന്നങ്ങൾ. കുരുമുളക്, ജാതിക്ക, കപ്പളങ്ങ എന്നിവയും വില്പനയ്ക്കുണ്ട്. കാർഷിക കുടും ബം എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വില്പന. സുഹൃത്തുക്കളും സമീപവാസികളുമാണ് ഉപഭോ ക്താക്കളിൽ ഏറെയും.
നിനച്ചിരിക്കാതെ സംരംഭക
മസ്കറ്റിലെ വൈദ്യുതോത്പാദന കേന്ദ്രത്തിൽ മെയിന്റനൻസ് കോണ് ട്രാക്ടർ ആണ് വിധുവിന്റെ ഭർത്താവ് രാജീവ് മാത്യു. 18 വർഷത്തെ പ്രവാസത്തിനു ശേഷം 2018 ൽ മക്കളുമൊന്നിച്ച് നാട്ടിലേക്ക് മടങ്ങു ന്പോൾ കൃഷിയും മൃഗസംരക്ഷണ വുമൊന്നും വിധുവിന്റെ വിദൂര ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല. മക്കൾക്ക് കളിക്കാനായി രാജീവ് വാങ്ങി നൽകിയ രണ്ട് ആട്ടിൻകുട്ടികളാണ് ഈ വീട്ടമ്മയെ പുതിയ മേച്ചിൽ പ്പുറങ്ങളിൽ എത്തിച്ചത്.
ആടിന് പിന്നാലെ വാങ്ങിയ നാടൻ കോഴികളുടെ മുട്ട പരിസരവാസി കൾക്കു വിറ്റതായിരുന്നു ആദ്യ വരുമാനം. തുടർന്ന്, നാലുമാസം കൊണ്ടു മുട്ടയിടുന്ന ബി.വി 380 ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വാങ്ങി (രണ്ടുമാസം) വളർത്തി വിൽ ക്കാൻ തുടങ്ങി. ഇലക്ട്രീഷ്യ·ാരായ ബിനുക്കുട്ടന്റെയും ബൈജുവിന്റെയും സഹായത്തോടെ ചെറു ബ്രൂഡർ നിർമിച്ചാണ് ഇതിന് സൗകര്യമൊരു ക്കിയത്. കോഴിക്കുഞ്ഞ് വില്പനയിൽ ഒന്നരലക്ഷം രൂപയിലെറെ ലാഭം കിട്ടിയതോടെ മനസിൽ സംരംഭകത്വം എന്ന ലഡ്ഡു പൊട്ടി.
പശുക്കൃഷിയിലായി പിന്നെ പരീ ക്ഷണം. ഒരു വെച്ചൂർ പശുവിനെ (കുട്ടിയോടൊപ്പം) വാങ്ങി. പാലിന് ആവശ്യക്കാരേറിയതോടെ മറ്റൊരു (എച്ച്.എഫ്) സങ്കരയിനം പശുവി നെയും കൊണ്ടുവന്നു. ഇതിന് 17 ലിറ്റർ പാലുണ്ടായിരുന്നെങ്കിലും പാലിന് കൊഴുപ്പ് കുറവായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്(പാൽ മിക്സ് ചെയ്യുന്നതിന്) ഒരു ജേഴ്സി പശുവിനെയും വാങ്ങി. മോശമല്ലെന്ന് കണ്ടപ്പോൾ ബാംഗ്ലൂരിലെ ചിന്താമണി എന്ന സ്ഥലത്തു നിന്നു 10 പശുക്കളെ കൂടി എത്തിച്ചു. കൊറോണ (ലോക്ക് ഡൗണ്) കാലത്ത് വീട്ടുവിഭവങ്ങൾക്ക് ഡിമാൻഡ് ഏറിയതോടെ ബിസിനസ് തഴച്ചു.
വരുമാനത്തിന് പലവഴി രാവിലെ മൂന്നരയ്ക്കു വിധു തൊഴുത്തിലെത്തും. പിന്നെ കറവയ്ക്കും പാൽ വിതരണ ത്തിനും മേൽനോട്ടം 19 കറവപ്പശു ക്കളിൽ നിന്ന് ദിവസവും 350 ലിറ്ററോളം പാൽ ലഭിക്കും. ലിറ്ററിന് 49 രൂപ വിലയ്ക്ക് മുട്ടുചിറ ക്ഷീര സഹകരണ സംഘത്തിലാണ് വില് പന. ആടുകളെ വിറ്റും മികച്ച വരു മാനം നേടുന്നു.
കാർഷിക പാരന്പര്യം കൃഷിയിൽ പാരന്പര്യ വേരുകളുണ്ട് രാജീവിന്. സൈനികനായിരുന്ന പിതാവ് എം.ജെ. മാത്യുവും മാതാവ് ഇത്തമ്മയും (ബ്രിജിത്ത് മാത്യു) നല്ല കർഷക രായിരുന്നു. നാടൻ കാർഷിക വിളകൾക്ക് പുറമേ റാഗിയും മുതി രയും ഇവർ കൃഷി ചെയ്തി രുന്നു. 86-ാം വയസിലും വെറുതെയി രിക്കാത്ത ഇത്തമ്മയാണ് കൃഷിയിലും മൃഗസംരക്ഷണത്തിലും വിധുവിന് നിർദേശങ്ങളും പ്രോത്സാ ഹനവും നൽകുന്നത്.
എട്ടു വയസു മുതൽ രാജീവിന് കൃഷി പരിചിതമാണ്. പ്രീഡിഗ്രി പഠനകാലത്ത് പയറും വഴുതനയും വിറ്റ് ലക്ഷം രൂപയിലേറെ സന്പാദിച്ചു. വിദേശ ജോലി ലഭിച്ചിട്ടും കൃഷി യുമായുള്ള ആത്മബന്ധം വിട്ടില്ല.
ജ്യേഷ്ഠൻ സേവ്യർ മാത്യു ഇലക്ട്രീ ഷ്യനായ, മസ്കറ്റിലെ വൻകിട ഫാമിൽ നിന്നാണ് രാജീവ് പശുക്കൃഷിയുടെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കി യത്. ഈ അറിവുകൾ സ്വന്തം ഫാമിൽ പ്രയോജനപ്പെടുത്തുന്നു.
ഏലിയാസ്, മാത്യൂസ്, അൽഫോ ൻസ് എന്നിവരാണ് രാജീവ് - വിധു ദന്പതികളുടെ മക്കൾ. മാത്യൂസ്, അൽഫോൻസ് എന്നിവർ കൃഷിയിൽ തത്പരരാണ്.
ഫോണ്: 9605475674
രജീഷ് നിരഞ്ജൻ