പ്ലാവിലും കായ്ക്കും കുരുമുളക്
പ്ലാവിലും കായ്ക്കും കുരുമുളക്
Tuesday, October 25, 2022 3:37 PM IST
കുത്തനെ ചരിഞ്ഞ മലയില്‍ നിരനിരയായി നില്‍ക്കുന്ന രണ്ടായിരത്തിലേറെ പ്ലാവുകള്‍. ശിഖരങ്ങള്‍ കോതി ഒതുക്കിയ പ്ലാവില്‍ പടര്‍ന്നു കയറി നിറയെ കായ്ച്ചു നില്‍ക്കുന്ന കുരുമുളക് ചെടികള്‍. ഏറെയും പന്നിയൂരും കരിമുണ്ടയും. ഇടവിളയായി മഞ്ഞളും ചേനയുമുണ്ട്. 2017 ലെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തില്‍ ചൂരപ്പടവിലെ ഇളം തുരുത്തിയില്‍ സണ്ണി ജോര്‍ജിന്റെ കൃഷിയിടമാണിത്.

റബര്‍ മുറിച്ചു മാറ്റിയാണു പ്ലാവും കുരുമുളകും നട്ടത്. വ്യത്യസ്ത കൃഷി രീതികളോട് ആഭിമുഖ്യമുള്ള സണ്ണി 20 വര്‍ഷം മുമ്പാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാവും കുരുമുളകും വച്ചത്. പത്തടി അകല ത്തില്‍ 600 പ്ലാവുകള്‍ നട്ടു. പരീക്ഷണം വിജയിച്ചതോടെ അഞ്ച് വര്‍ഷം മുമ്പു മൂന്ന് ഏക്കര്‍ സ്ഥലത്ത് 1600 നാടന്‍ പ്ലാവുകള്‍ കൂടി നട്ടു. ഒപ്പം പന്നിയൂര്‍ ഒന്ന്, അഞ്ച്, കരിമുണ്ട ഇനം കുരുമുളകുകളും.

സ്ഥലത്തിനു നല്ല ചരിവുണ്ടായിരുന്നതിനാല്‍ കൊണ്ടൂര്‍ ലൈനില്‍ പ്ലാറ്റ്‌ഫോം വെട്ടിയാണു പ്ലാവിന്‍ തൈകള്‍ നട്ടത്. ഒരു വര്‍ഷം കഴിഞ്ഞു കുരുമുളക് തലകളും നട്ടു. പൂര്‍ണമായും ജൈവ കൃഷി. പ്ലാവ് 20 അടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട മുറിക്കും.

മുരിക്കിന് കേട്

പരമ്പരാഗതമായി കുരുമുളകിന് താങ്ങുകാലായി ഉപയോഗിക്കുന്ന മുരിക്ക് ഉപേക്ഷിച്ചു പ്ലാവിലേയ്ക്ക് മാറാന്‍ സണ്ണിക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. മുരിക്കിനുണ്ടാകുന്ന കേടാണ് പ്രധാനം. കുരുമുളക് പടര്‍ന്നു കയറി നന്നായി കായ്ച്ചു തുടങ്ങുമ്പോഴായിരിക്കും താങ്ങുകാലായ മുരിക്കിന് കേടുണ്ടാകുന്നത്. സാധാരണ നിലയില്‍ പ്ലാവിന് ഈ പ്രശ്‌ന മുണ്ടാകാറില്ല. 20 കൊല്ലം കഴിഞ്ഞ് മുരിക്ക് മുറിച്ചു മാറ്റാന്‍ നല്ലൊരു തുക വേറെയും കണ്ടെത്തണം.


എന്നാല്‍, പ്ലാവിന്റെ കാര്യം നേരേ മറിച്ചാണ്. ശിഖരം മുറിക്കുന്നത് അവ സാനിപ്പിച്ചാല്‍ നന്നായി ചക്ക കായ് ക്കും. തടിക്കും നല്ല ഡിമാന്‍ഡ് ഉണ്ട്. പ്ലാവിന്റെ ചവറ് നല്ല വളമാണ്. കുരുമുളകിനു പുതയിടാന്‍ പറ്റിയതും.



കുരുമുളകിനു തണല്‍ വേണ്ടാത്ത മഴക്കാലത്താണു മുരിക്ക് തഴച്ചു വളരുന്നത്. ജൂണ്‍ ജൂലൈ മാസത്തില്‍ ശിഖരം കോതി വിട്ടാല്‍ പിന്നെ പ്ലാവ് നന്നായി തളിര്‍ക്കുന്നത് നവംബര്‍ഡിസംബറോടെയാണ്. വേനല്‍ക്കാ ലത്ത് നന്നായി തണല്‍ ലഭിക്കു കയും ചെയ്യും. ഇതിനപ്പുറം പ്ലാവ് ഒരു ഭക്ഷ്യവിളയാണെന്നതും താങ്ങുകാ ലായി തെരഞ്ഞെടുക്കാന്‍ കാരണമായി.

കുരുമുളക് നട്ട് രണ്ടാം വര്‍ഷം മുതല്‍ ആദായം ലഭിച്ചു തുടങ്ങും. െ്രെടക്കോഡെര്‍മ മിശ്രിതവും വളവുമിട്ട് ചവറ്‌കൊണ്ടു പുതയിട്ട ശേഷമാണു കുരുമുളക് ചെടി നടുന്നത്. പുതുവേര് പൊട്ടുന്നതിനായി മഴ കുറയുമ്പോള്‍ കുറച്ചു മണ്ണ് വെട്ടി ചവറിനു മുകളില്‍ നിരത്തുകയും ചെയ്യും. മഴ ചതി ക്കാതിരുന്നാല്‍ റബറിനെക്കാള്‍ ആദാ യം കുരുമുളകില്‍ നിന്നു ലഭിക്കും.

നേരത്തെ മഴ പെയ്യുകയും കുരുമു ളകിന് തിരി പൊട്ടുന്ന സമയത്ത് മഴയില്ലാതിരിക്കുകയും ചെയ്താല്‍ വിളവ് കുറയുമെന്ന് സണ്ണി പറഞ്ഞു. ഈ സമയം നല്ല സൂര്യപ്രകാശം കുരുമുളക് ചെടിക്കു കിട്ടുകയും വേണം. സീസണില്‍ മാത്രം പണിയെ ടുത്താല്‍ മതിയെന്ന നേട്ടവും കുരു മുളക് കൃഷിക്കുണ്ട്. വേനലില്‍ നനയും വേണ്ട. ഫോണ്‍: 9495147228

മാത്യു അരീക്കാട്