പൊന്നൂസ് അക്വാ ഫാം: മത്സ്യങ്ങളുടെ ലോകം
പൊന്നൂസ് അക്വാ ഫാം: മത്സ്യങ്ങളുടെ ലോകം
മത്സ്യങ്ങളുടെ ലോകം കാണണമെങ്കില്‍ ഇവിടെത്തണം, കൊടുങ്ങല്ലൂരിലെ പൊന്നൂസ് അക്വാ ഫാം ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍. മത്സ്യങ്ങളുടെ ലോകത്തെക്കുറിച്ചു പറഞ്ഞു തരാനും പഠിപ്പിക്കാനും സംരംഭത്തിന്റെ സാരഥി ഡോ. അഖിലാമോളും റെഡിയാണിവിടെ. വളര്‍ത്തു മത്സ്യ വില്‍പനയുമായി തുടങ്ങിയതാണു സംരംഭം.

ഇന്നിത് അക്വാക്‌ളിനിക്ക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി, അക്വാ ലാബ്, ഇന്‍റഗ്രേറ്റഡ് ഫാമുകള്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലനം, മത്സ്യത്തീറ്റ വിഭാഗം, പരിശീലനകേന്ദ്രം എന്നിങ്ങനെ മത്സ്യം വളര്‍ത്തലിന്റെ സമഗ്രമേഖലകളിലും കൈവച്ച വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുന്നു.

വെറും സംരംഭകയല്ല ഡോ. അഖില, മത്സ്യത്തെക്കുറിച്ച് അറിവും അഭിനിവേശവും എല്ലാമുള്ള ഒരു കര്‍ഷക കൂടിയാണ്. ചെറുപ്പം മുതലേ മീനിനോടു കമ്പമുണ്ടായിരുന്നു. വിഎച്ച്എസ്‌സി, ബിഎസ്‌സി, എംഎസ് സി, പിഎച്ച്ഡി എന്നിവയെല്ലാം അക്വാകള്‍ച്ചറില്‍ പൂര്‍ത്തിയാക്കിയ നല്ലൊരു അധ്യാപിക കൂടെയാണ്. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിലെ ജോലിക്കിടയിലാണ് സംരംഭം ആരംഭിക്കുന്നത്. വളര്‍ത്തു മത്സ്യങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ വന്‍ശേഖരമുണ്ടിവിടെ.


വെറ്റിലമരുന്ന്, ജീരകമരുന്ന് തുടങ്ങി മത്സ്യരോഗങ്ങള്‍ക്കുള്ള പാര്‍ശ്വഫലങ്ങളില്ലാത്ത പ്രതിവിധികളും അഖിലാമോളുടെ പക്കല്‍ റെഡി. അബാദ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ടെക്‌നോളജിസ്റ്റായിരുന്ന കാലത്ത് വശത്താക്കിയതാണ് ഇവയെല്ലാം. അഗ്രിക്‌ളിനിക്ക് സര്‍ട്ടിഫിക്കേഷനുള്ളതാണ്. മീനുകള്‍ വളരുന്ന വെള്ളവും രോഗസാധ്യതകളും ടെസ്റ്റ് ചെയ്യാനാണ് അക്വാലാബ് തുടങ്ങിയത്.

മത്സ്യസംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ അതിനു പ്രാപ്തരാക്കുകയാണ് അഖിലാമോളുടെ ലക്ഷ്യം. ഇതിനായി പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. കൃത്യതയാര്‍ന്ന പരിശീലനത്തിലൂടെ മികച്ച കര്‍ഷകരെ സൃഷ്ടിക്കുകയാണ് പരിശീലനകേന്ദ്രം. മത്സ്യകൃഷിയെക്കുറിച്ചറിയാനും ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് പൊന്നൂസ് അക്വായിലെത്താം. മികച്ച കര്‍ഷകരായി മടങ്ങാം.

വിലാസം: പൊന്നൂസ് അക്വാ ക്‌ളിനിക്ക്, വെമ്പല്ലൂര്‍, എസ്.എന്‍ പുരം, തൃശൂര്‍.
ഫോണ്‍: 0480 2850415, 9287924215.