മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല്‍ ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് മുയലിന് നായ്ക്കളുടെ കടിയേല്‍ക്കുന്നത്. മൃഗാശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നായ കടിച്ച കേസുകളില്‍ ഭൂരിഭാഗവും മുയലുകളും ആടുകളുമാണ് ഇരകള്‍. മുയലിനെ നായ കടിച്ചാല്‍ എന്താണു ചെയ്യേണ്ടത്? മുയലുകള്‍ക്ക് റാബീസ് ബാധയുണ്ടാകുമോ?മുയല്‍ വളര്‍ത്തുന്നവരുടെ സംശയങ്ങള്‍ ഇങ്ങനെ നീളുന്നു.

നായ മുയലിനെ കടിച്ചാല്‍ എന്തു ചെയ്യണം?

കടിയേറ്റാലുടന്‍ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയും 70 ശതമാനം വീര്യമുള്ള ആല്‍ക്കഹോളോ അയഡിന്‍ ലായനിയോ ഉപയോഗിച്ചു തുടയ്ക്കുകയും വേണം. മുറിവു തുന്നിക്കെട്ടേണ്ടതില്ല. എന്നാല്‍, ഗുരുതരമായ രക്തസ്രാവമുണ്ടായാല്‍ അത് ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുണ്ടെങ്കില്‍ മാത്രം തുന്നിക്കെട്ടാവുന്നതാണ്. പിന്നീട് മുറിവിന്റെ ആഴവും വ്യാപ്തിയുമനുസരിച്ച് ആന്റിബയോട്ടിക് മരുന്നുകളോ ലേപനങ്ങളോ വേദനസംഹാരികളോ നല്‍കാം.

റാബീസ് സംശയിക്കുന്ന മൃഗങ്ങളാണ് കടിക്കുന്നതെങ്കില്‍, കടിയേറ്റ മുയലിന് പോസ്റ്റ് എക്‌സ്‌പോസര്‍ വാക്‌സിന്‍ എടുക്കുന്നതാണ് നല്ലത്. 0,3,7,14,21,28 ദിവസങ്ങളിലാണ് കുത്തിവയ്പു നല്‍കേണ്ടത്.

മുയല്‍ മനുഷ്യരെ കടിച്ചാല്‍ എന്തു ചെയ്യണം?

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാര്‍ഗനിര്‍ദ്ദേശമനു സരിച്ച് എലി, മുയല്‍, ഗിനി പിഗ്, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങള്‍ മനു ഷ്യരെ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതില്ല. എന്നാല്‍ ഓരോ പ്രദേശത്തെയും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പോസ്റ്റ് എക്‌സ് പോസര്‍ വാക്‌സിന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുന്നു. മുയലുകളിലെ റാബീസ് കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിലും കടിച്ച മുയലിന്മുമ്പ് മറ്റേതെങ്കിലും മൃഗങ്ങ ളുടെ കടിയേറ്റിട്ടുണ്ടെങ്കിലും, കടിച്ച മുയലില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടമാണെങ്കിലും കടിയേറ്റ മനുഷ്യ ര്‍ക്ക്പോസ്റ്റ് എക്‌സ്‌പോസര്‍ വാക് സിന്‍ നല്‍കേണ്ടതാണ്.

മുയലുകളില്‍ റാബീസ് തടയുന്നതെങ്ങനെ?

ഫലപ്രദമായ രോഗ ചികിത്സാ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചിട്ടില്ല. മാത്ര വുമല്ല മുയലുകള്‍ക്കായി റാബീസ് പ്രതിരോധ കുത്തിവയ്പുകള്‍ നില വിലില്ല.അതിനാല്‍ രോഗബാധ തടയാനായി താഴെപ്പറയുന്ന ഉപായ ങ്ങള്‍ സ്വീകരിക്കാ വുന്നതാണ്.

* മുയലുകളെ വന്യമൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തെരുവുനായ്ക്കള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുക.

* മുയല്‍ക്കൂടിനു ചുറ്റും കമ്പിവല കൊണ്ട് മറ്റൊരാവരണം കൂടി നല്‍കി ബലപ്പെടുത്തുക.

* നായ,പൂച്ച തുടങ്ങിയ ഓമന മൃഗങ്ങള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് കൃത്യമായി നല്‍കുക.


* വന്യമൃഗങ്ങളില്‍ രോഗബാധ തടയാ നായി വിദേശ രാജ്യങ്ങളില്‍ ഫലപ്രദ മായ ഓറല്‍ വാക്‌സിന്‍ ടാബ്ല റ്റുകള്‍ വിതരണം ചെയ്യാറുണ്ട്. ഏതെങ്കിലും മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ പ്രാദേശിക വെറ്ററിനറി മെഡിക്കല്‍ ഡോക്ടര്‍ മാരുടെ ഉപദേശം തേടുക.

2030 നോടു കൂടി നായ്ക്കളുടെ കടി മൂലം മനുഷ്യനിലുണ്ടാകുന്ന റാബീസ് നിര്‍മാര്‍ജനം എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി നടപ്പിലാക്കുന്ന വണ്‍ ഹെല്‍ത്ത് സമീപനവുമായി സഹകരിച്ച് മുന്നോ ട്ടു പോകുക.


എന്താണു റാബിസ്?

സസ്തനികളെ ബാധിക്കുന്ന അതി ഗുരുതരവും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ജീവഹാനി സുനിശ്ചിത വുമായ ജന്തുജന്യ രോഗമാണ് റാബീസ് അഥവാ പേവിഷബാധ. തൊണ്ണൂറ്റിയൊന്‍പതു ശതമാനം രോഗവും നായ്ക്കളുടെ കടി മൂല മാണുപകരുന്നത്. കേന്ദ്ര നാഡീവ്യൂ ഹത്തെ ബാധിക്കുന്ന ഈ രോഗമുണ്ടാ ക്കുന്നത് റാബ്‌ഡോ വൈറിഡേ കുടുംബത്തില്‍പ്പെട്ട ലിസ വൈറസു കളാണ്. നായ, പൂച്ച, കുറുക്കന്‍, ചെ ന്നായ, മരപ്പട്ടി, കുതിര, കുരങ്ങ്, കന്നു കാലികള്‍ തുടങ്ങി മനുഷ്യന്‍ ഉള്‍ പ്പെടെയുള്ള സസ്തനികളില്‍ കാണ പ്പെടുന്ന ഈ രോഗം പെരുച്ചാഴി, എലി, അണ്ണാന്‍, പക്ഷികള്‍ എന്നിവയെ സാധാരണ ഗതിയില്‍ ബാധിക്കാറില്ല.

രോഗബാധ മുയലുകളില്‍

സാധാരണ ഗതിയില്‍ സ്വാഭാവിക രോഗബാധ മുയലുകളില്‍ ഉണ്ടാകാ റില്ല. എന്നാല്‍,പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ രോഗമു ണ്ടാകാനുള്ള സാധ്യതയുണ്ട്. അതാ യത് കടിയേല്‍ക്കുമ്പോള്‍ മുയലിന്റെ ശരീരത്ത് പ്രകടമായ മുറിവുകളിലൂടെ രോഗാണു ഉള്ളില്‍ പ്രവേശിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 1999ല്‍ മേരിലാന്‍ഡ് എന്ന സ്ഥലത്ത് രണ്ടു മുയലുകള്‍ റാബീസ് ബാധിച്ച് ചത്തതായി റിപ്പോര്‍ട്ടുണ്ട്.

മുയലുകളിലെ റേബീസ് ലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 2- 3 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും.

ശരീരത്തിന്റെ പിന്‍ഭാഗത്തു തുടങ്ങി തലവരെ വ്യാപിക്കുന്ന തളര്‍ച്ച യാണ് പ്രധാന ലക്ഷണം. പനി, അന്ധത, ഇടയ്ക്കി ടയ്ക്ക് തല കുടയല്‍, ചെങ്കണ്ണ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, പല്ലുകടി, ചെവി വീക്കം, എഴുന്നേറ്റു നില്‍ക്കാനാവാത്ത അവ സ്ഥ എന്നിവയും കാണാം. ലക്ഷണ ങ്ങള്‍ തുടങ്ങി 3-4 ദിവസ ങ്ങള്‍ക്കു ള്ളില്‍ മരണം സംഭവിക്കുന്നു.

മുയലുകള്‍ക്ക് റാബീസ് വാക്‌സിന്‍ നല്‍കേണ്ടതുണ്ടോ?

സ്വാഭാവിക റാബീസ്രോഗബാധയുണ്ടാകാനുള്ള സാധ്യത മുയലുകളില്‍ വളരെ കുറവാണ്. ആയതി നാല്‍ നായ്, പൂച്ച, മനുഷ്യര്‍ എന്നിവര്‍ ക്ക് നല്‍കുന്നതു പോലെമുയലു കള്‍ക്ക് റാബീസ് പ്രതിരോധത്തിനായികുത്തിവയ്പുകള്‍ നല്‍കേണ്ടതില്ല.

റാബീസ് പരീക്ഷണങ്ങള്‍ മുയലുകളില്‍

റാബീസ് വൈറസിനെക്കുറിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരീക്ഷണമൃഗമാണ് മുയല്‍. 1804 ല്‍ ജോര്‍ജ് ഗോട്ട്ഫ്രീഡ് സിക്കേ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി മുയലുകളെ റാബീസ് പഠനത്തിനായി ഉപയോഗിച്ചത്. അദ്ദേഹം പേവിഷബാധയുള്ള നായ യുടെ ഉമിനീര്‍ കുത്തിവച്ച് ആരോ ഗ്യമുള്ള മുയലില്‍ കൃത്രിമമായി രോഗമുണ്ടാക്കി. അതോടുകൂടിയാണ് റാബീസ് ഒരു സാംക്രമിക രോഗമാ ണെന്നു തെളിയിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ പരീക്ഷണ ഫലങ്ങളുടെ ചുവടുപിടിച്ചാണ് 1881ല്‍ ലൂയിസ് പാസ്റ്റര്‍ റേബീസ് പീനങ്ങള്‍ നടത്തിയത്. 1885 ല്‍ ലൂയിസ് പാസ്റ്റര്‍ മുയലുകളില്‍ നടത്തിയ പരീക്ഷണ ഫലമായിട്ടാണ് ഇന്നു നാം ഉപയോഗി ക്കുന്ന റാബീസ് വാക്‌സിന്‍ കണ്ടെ ത്തിയത്.

ഡോ. സീന ടി.എക്‌സ്
അസിസ്റ്റന്‍റ് പ്രഫസര്‍, കാറ്റില്‍ ബ്രീഡിംഗ് ഫാം, കേരള വെറ്ററിനറി സര്‍വകലാശാല, തുമ്പൂര്‍മുഴി
ഫോണ്‍: .9074765638