കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്‌കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തുമുള്ള കോര്‍പറേറ്റുകള്‍ക്ക് തടസങ്ങളില്ലാതെ പ്രവേശിക്കാം. കയറ്റുമതിക്കാര്‍, സം സ്‌കരണ വ്യവസായികള്‍, വന്‍കിട ചില്ലറ വ്യാപാരികള്‍, സംരംഭകര്‍, മൊത്ത ക ച്ചവട വ്യാപാരികള്‍, സംഭരണക്കാര്‍ എന്നിവര്‍ക്കെല്ലാം ഇനി മുതല്‍ എപിഎംസി നിയന്ത്രിത വിപണികള്‍ക്കു പുറത്തു നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്ന ങ്ങള്‍ വാങ്ങാം. കരാര്‍ കൃഷിയിലൂടെ പരിധികളില്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാം. എപിഎംസി വിപണികളിലെ കമ്മീഷനും സെസുമൊന്നും നല്‍ കാതെ കോര്‍പറേറ്റുകളുമായി നടത്തുന്ന കച്ചവടത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നാണ് കേന്ദ്രഗവണ്‍മെന്റിന്റെ അവകാശവാദം.

രാജ്യത്തെ 86 ശതമാനം കര്‍ഷകരും തൂവാല വലിപ്പത്തിലുള്ള തുണ്ടു ഭൂമിക ളുടെ ഉടമസ്ഥരായ ചെറുകിട നാമമാത്ര കര്‍ഷകരാണ്. സ്വന്തം ഉപഭോഗത്തിനു ശേഷം തീരെ കുറഞ്ഞ അളവില്‍ മാത്രം വിപണിയില്‍ വിറ്റഴിക്കുന്ന സാധാ രണക്കാരായ ഈ കര്‍ഷകര്‍ക്ക് വന്‍കിട കോര്‍പറേറ്റുകളുമായി വിലപേശാനുള്ള ശേഷിയില്ല. പുതിയ നിയമങ്ങള്‍ നടപ്പാകുമ്പോള്‍ കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്-എഫ്പിഒ) രൂപീകരിച്ച് ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 2018-19 ലെ കേന്ദ്ര ബജറ്റില്‍ 10,000 കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 കര്‍ഷക ഉത്പാദക കമ്പനികള്‍ പുതുതായി രൂപീകരിക്കാനുള്ള 6,866 കോടി രൂപയുടെ എഫ്പിഒ പാക്കേജും മാര്‍ഗ നിര്‍ദേശങ്ങളും കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു.

2002- ല്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. വൈ.കെ. അലഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശി പാര്‍ശകളെ തുടര്‍ന്നാണ് രാജ്യത്ത് കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീ കരിക്കുന്നത്. ഇതിനു വേണ്ടി 1956-ലെ കമ്പനി നിയമം ഭേദഗതി ചെയ്തു. ഈ നിയമ ഭേദഗതി 2003 ജനുവരി ഒ ന്നിനാണു നിലവില്‍ വന്നത്. കമ്പനി നിയമത്തില്‍ ഒമ്പത്-എ എന്ന പുതിയ ഭാഗം കൂട്ടിച്ചേര്‍ത്ത് കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം കേന്ദ്ര സര്‍ ക്കാര്‍ ഒരുക്കി. നിലവിലുള്ള കാര്‍ ഷിക സഹകരണ സംഘങ്ങളെ കമ്പ നികളാക്കി മാറ്റി രജിസ്റ്റര്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കി. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുളള സഹ കരണ സംഘങ്ങളുടെ അപചയത്തെ തുടര്‍ന്നാണ് കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ എന്ന ആശയം അലഗ് കമ്മിറ്റി മുന്നോട്ടു വച്ചത്. സഹകരണ പ്രസ്ഥാനത്തിന്റെ സംഘബലവും കമ്പനികളുടെ മാനേജ്‌മെന്റ് പ്രാഗ ത്ഭ്യവും സംയോജിപ്പിക്കുകയായി രുന്നു ലക്ഷ്യം.

ഉത്പാദകരുടെ കമ്പനി രൂപീകരി ക്കാനുള്ള നിയമം നിലവില്‍ വന്ന 2003 മുതല്‍ ആദ്യത്തെ 10 വര്‍ഷത്തിനു ള്ളില്‍ 445 ഉത്പാദക കമ്പനികള്‍ മാത്രമാണ് രുപീകരിക്കാനായത്. 2013- ല്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ ക്കായി ഒരു ദേശീയനയം കേന്ദ്ര സര്‍ ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2016 നു ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷക ഉത്പാദക കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാ യിട്ടുണ്ട്. കോവിഡ് മഹാമാരിക്കു തൊട്ടു മുമ്പ് പ്രതിദിനം നാല് എന്ന നിരക്കിലായിരുന്നു കര്‍ഷക കമ്പനി കള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജ്യ ത്ത് നിലവില്‍ 7,000 ത്തോളം ഉത്പാ ദക സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തി ട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 2000ത്തിലേറെ കമ്പനികള്‍ ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെയും (നബാര്‍ഡ്) 1000 ത്തോളം എണ്ണം സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍ സോര്‍ഷ്യത്തി ന്റെയും മേല്‍നോട്ട ത്തിലാണ് പ്രവര്‍ ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരുക ളുടെയും സന്നദ്ധ സംഘടനകളുടെ യും മേല്‍നോട്ടത്തിലും കര്‍ഷക ഉത്പാദക സംഘടനകള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. 40 ലക്ഷത്തിലേറെ കര്‍ ഷകര്‍ ഈ കമ്പനികളില്‍ അംഗങ്ങ ളാണ്.

നിലവിലുള്ള എഫ്പിഒകളില്‍ 30 ശതമാനം മാത്രമാണ് വിജയകരമായി പ്രവര്‍ത്തിക്കുന്നത്. 20 ശതമാനം എഫ്പി ഒകള്‍ തകര്‍ച്ചയിലാണ്. ബാക്കി 50 ശതമാനം ഇനിയും പ്രവ ര്‍ത്തന സജ്ജമാകാതെ ശൈശവാവ സ്ഥയിലാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കര്‍ഷക സംഘടനകളില്‍ 50 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. കേരള ത്തില്‍ 200ല്‍ ഏറെ കര്‍ഷക കമ്പനി കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറഞ്ഞ മൂലധന നിക്ഷേപം, വായ്പാ സൗക ര്യത്തിന്റെ അഭാവം, സംസ്‌കരണം, മൂല്യവര്‍ധനവ്, സംഭരണം, വിപണനം തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍, പ്രഫ ഷണല്‍ മാനേജ്‌മെന്റിന്റെ അഭാവം, കര്‍ഷകരുടെ കൂറു വളര്‍ത്തിയെടുക്കു ന്നതിലുള്ള പരാജയം തുടങ്ങി നിര വധി കാരണങ്ങള്‍ കൊണ്ട് നിലവിലു ള്ള കര്‍ഷക ഉത്പാദക സംഘടനകള്‍ പ്രതിസന്ധിയിലാണ്. കേരളത്തില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ 29 നാളി കേര ഉത്പാദക കമ്പനികളില്‍ മിക്ക തും നിശ്ചലാവസ്ഥയിലാണ്. 'നീര' എന്ന സ്വപ്നം തന്നെ പൊലിഞ്ഞ മട്ടാണ്. പണമടച്ച മൂലധന നിക്ഷേപ ത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മുന്‍ നിരയിലുള്ള ആദ്യത്തെ 20 കര്‍ഷക കമ്പനികളില്‍ ഏഴെണ്ണവും കേരള ത്തിലെ നാളികേര കര്‍ഷക ഉത്പാദക കമ്പനികളായിരുന്നിട്ടും ഏറെ മുന്നേ റാനായില്ല.

കര്‍ഷക ഉത്പാദക സംഘടനകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരി ക്കാനും പുതിയ കര്‍ഷക ഉത്പാദക കമ്പനികളെ വിജയവഴിയില്‍ എത്തി ക്കാനുമുള്ള ശ്രമമാണ് കേന്ദ്ര സര്‍ ക്കാരിന്റെ പുതിയ എഫ്പിഒ പാക്കേ ജ്. ഒരു കര്‍ഷക ഉത്പാദക കമ്പനി ഫലപ്രദമായി പ്രവര്‍ത്തി ക്കണമെങ്കി ല്‍ 350- 500 കര്‍ഷകരെ ങ്കിലും അംഗ ങ്ങളായിരിക്കണമെന്നാണ് ലോക ബാങ്കിന്റെ പഠനങ്ങള്‍ സൂചിപ്പിക്കു ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എഫ്പിഒ പാക്കേജില്‍ നിന്നു സഹായം ലഭിക്കാ ന്‍ കുറഞ്ഞത് 300 കര്‍ഷകരെങ്കിലും പുതിയ ഉത്പാദക കമ്പനികളില്‍ അംഗങ്ങളായിരിക്കണം. വടക്കു കിഴ ക്കന്‍ സംസ്ഥാനങ്ങളിലും സമുദ്രനിര പ്പില്‍ നിന്നു 1000 മീറ്ററിലധികം ഉയര മുള്ള പ്രദേശങ്ങളിലും 100 കര്‍ഷകര്‍ മതി. സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക ക്ലബുകള്‍, കര്‍ഷക താത്പ ര്യ സംഘങ്ങള്‍ എന്നിവയെ സംയോ ജിപ്പിച്ചു കൊണ്ടും പുതിയ കര്‍ഷക ഉത്പാദക സംഘടനകള്‍ രൂപീകരി ക്കാം. കാര്‍ഷിക സഹകരണ സംഘ ങ്ങളെ കമ്പനികളാക്കി മാറ്റാന്‍ നിലവിലെ നിയമം അനുവദിക്കുന്നു ണ്ട്.

കമ്പനി നിയമത്തിലെ ഒമ്പത്-എ വകുപ്പു പ്രകാരം മാത്രമല്ല, സംസ്ഥാ നങ്ങളില്‍ നിലവിലുള്ള കോഓപ്പ റേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാ രവും പുതിയ കര്‍ഷക ഉത്പാദക സം ഘടനകള്‍ രജിസ്റ്റര്‍ ചെയ്യാം. സം സ്ഥാനത്തെ സഹകരണ നിയമ പ്രകാ രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ധാരണാ പത്രത്തിലും ബൈലോയി ലും സര്‍ക്കാര്‍ ഇടപെടലുകളും തെര ഞ്ഞെടുപ്പും ഒഴിവാക്കിക്കൊണ്ടുള്ള വ്യവസ്ഥകള്‍ ചേര്‍ത്തിരിക്കണം. ന ബാര്‍ഡ്, എസ്എഫ്എസി, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി) എന്നിവയാണ് പു തിയ എഫ്പിഒ പദ്ധതി നടപ്പാക്കുന്ന തിനുള്ള 'ഇംപ്ലിമെന്റിംഗ് ഏജന്‍ സികള്‍'. കമ്പനി നിയമത്തിന്റെ ഒമ്പ ത്-എ വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെ യ്യുന്ന പുതിയ കര്‍ഷക ഉത്പാദക സം ഘടനകളുടെ ഇംപ്ലിമെന്റിംഗ് ഏജന്‍ സി എസ്എഫ്എസി ആയിരിക്കും. സംസ്ഥാന സഹകരണ നിയമപ്രകാ രം രൂപീകരിക്കുന്ന ഉത്പാദക സംഘട നകളുടെ ചുമതല ദേശീയ സഹകര ണ വികസന കോര്‍പ്പറേഷനും. രണ്ടു നിയമ പ്രകാരവും രൂപീകരിക്കുന്ന കര്‍ഷക ഉത്പാദക സംഘടനകളുടെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയായി പ്രവര്‍ ത്തിക്കാന്‍ നബാര്‍ഡിന് കേന്ദ്ര സ ര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മതിയായ പ്രവൃത്തി പരിചയമുള്ള സംസ്ഥാനതല ഏജന്‍സികള്‍ക്കും ഇംപ്ലിമെന്റിംഗ് ഏജന്‍സികളായി പ്രവ ര്‍ത്തിക്കാം. ഇതിനു സംസ്ഥാന സര്‍ ക്കാര്‍ കേന്ദ്ര കൃഷിവകുപ്പിന്റെ അനുമ തി തേടണം. പുതിയ കര്‍ഷക ഉത്പാദ ക സംഘടനകളുടെ വാര്‍ഷിക പ്രവര്‍ ത്തന പദ്ധതി ഇംപ്ലിമെന്റിംഗ് ഏജന്‍ സികള്‍ കേന്ദ്രകൃഷിവകുപ്പിന് മുന്‍ കൂര്‍ സമര്‍പ്പിച്ചിരിക്കണം.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൃ ഷി അനുബന്ധ മേഖലകളിലെ ഉത്പാ ദനം, വിപണനം എന്നിവയിലെ സമ്പ ദ് വ്യവസ്ഥയുടെ തോത് ഉയര്‍ത്തുക യാണ് കര്‍ഷക ഉത്പാദക സംഘടന കളുടെ പ്രധാന പ്രവര്‍ത്തനം. കുറ ഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള വി ത്ത്, വളം, കീടനാശിനികള്‍ തുടങ്ങി യവയുടെ ഉത്പാദനം, ഇവ വിപണി യില്‍ നിന്നു കര്‍ഷകര്‍ക്കു വേണ്ടി വാങ്ങി വിതരണം ചെയ്യുക എന്നിവ എഫ്പിഒകളുടെ പ്രധാന പ്രവര്‍ത്തന ങ്ങളില്‍ ഒന്നാണ്. കാര്‍ഷിക പ്രവര്‍ത്ത നങ്ങള്‍ക്കു വേണ്ട യന്ത്രങ്ങള്‍ ലഭ്യമാ ക്കുക, വൈവിധ്യമേറിയ സംരംഭങ്ങള്‍ ഏറ്റെടുക്കുക, വിപണിയുമായി ബന്ധ പ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക, ചെറുകിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് മൂല്യവര്‍ധനവ്, സംസ്‌കര ണം എന്നിവ നടത്തുക എന്നതും എഫ്പിഒ രൂപീകരണ രേഖയില്‍ വ്യവസ്ഥ ചെയ്തിരിക്കണം. സംഭര ണം, ചരക്കു നീക്കം, കയറ്റിറക്ക് തുട ങ്ങിയ ലോജിസ്റ്ററിക് സേവനങ്ങള്‍ക്കു വേണ്ടി വരുന്ന ചെലവുവീതം വയ് ണം. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള സുശക്തമായ ബിസിനസ് പ്ലാന്‍ എഫ് പിഒയുടെ അവിഭാജ്യ ഘടകമാണ്.

എപിഎംസി വിപണിക്കു പുറത്ത് വിപണനം നടത്താന്‍ അനുമതി നല്‍ കുന്ന കര്‍ഷക ഉത്പന്ന ശക്തീകരണ സംരക്ഷണ നിയമം, കരാര്‍കൃഷി നി യമം എന്നീ പുതിയ കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ നടപ്പാകുമ്പോള്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ 'അഗ്രിഗേറ്റര്‍' എന്ന പുതിയ റോളിലേക്കു കൂടി പ്ര വേശിക്കും. ചിതറിക്കിടക്കുന്ന ചെറു കിട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേ ഖരിച്ച് കമ്പനികള്‍ക്കു കൈമാറുക എന്ന ജോലിയാണ് അഗ്രിഗേറ്റര്‍ നിര്‍ വഹിക്കുന്നത്. ഇടത്തട്ടുകാരന്റെ പ ണി.


കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം 'പ്രൊഡ്യൂസര്‍ ക്ലസ്റ്റര്‍' അടിസ്ഥാന ത്തില്‍ വേണം പുതിയ കര്‍ഷക ഉത്പാദക സംഘടനകള്‍ രൂപീകരി ക്കാന്‍. 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന കേന്ദ്രപദ്ധതിക്ക് മുന്‍ഗണന നല്‍കണം. ഒരു ജില്ലയില്‍ ഒരു ഉത് പന്നത്തിനു വേണ്ടി ഒന്നിലധികം ക്ലസ്റ്ററുകളാകാം. കേന്ദ്ര സര്‍ക്കാരിന്റെ 'ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് ' പട്ടികയില്‍പെട്ട ജില്ലകള്‍ക്കായി രിക്കും ആദ്യ പരിഗണന. വയനാടാണ് ഈ പട്ടികയില്‍ കേരളത്തില്‍ നിന്നു ള്ള ഏക ജില്ല. ഒരേ തരത്തിലുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദി പ്പിക്കുന്ന ഭൂമി ശാസ്ത്രപരമായ പ്രദേശത്തിന്റെ അടിസ്ഥാനത്തിലാ യിരിക്കും പുതിയ ഉത്പാദക സംഘ ടനകള്‍ രൂപീകരിക്കുക.

സിബിബിഒ:താഴെതട്ടില്‍ കര്‍ഷക ഉത്പാദക സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ക്ലസ്റ്റര്‍ ബേസ്ഡ് ബിസിനസ് ഓര്‍ഗനൈസേ ഷന്‍സ് (സിബിബിഒ) രൂപീകരിക്ക ണം. ഇവ സംസ്ഥാന തലത്തിലോ ക്ല സ്റ്റര്‍ തലത്തിലോ പ്രവര്‍ത്തിക്കും. എഫ്പിഒകളുടെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായവും പ്രഫഷണ ല്‍ പിന്തുണയും നല്‍കുന്നതിനുള്ള ചുമതല സിബിബിഒയ്ക്കാണ്. ഭൂമിശാ സ്ത്രപരമായ പ്രത്യേകതകള്‍, ഉത്പ ന്ന ക്ലസ്റ്ററുകള്‍, കാര്‍ഷിക വിളകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഒരു സംസ്ഥാനത്ത് ഒന്നോ അതിലധി കമോ സിബിബിഒകള്‍ രൂപീകരിക്കാം. വിള പരിപാലനം, കാര്‍ഷിക വിപ ണനം മൂല്യവര്‍ധനവ്, നിയമം, അ ക്കൗണ്ടിംഗ്, ഐടി/എംഐഎസ്, സാ മൂഹിക സമാഹരണം എന്നീ അഞ്ചു മേഖലകളിലെ വിദഗ്ധര്‍ സിബിബി ഒകളില്‍ നിര്‍ബന്ധമായും ഉണ്ടായിരി ക്കണം.

എഫ്പിഒകളു ടെയും കര്‍ഷ കരുടെയും പരിശീല നവും സിബിബിഒകളുടെ ചുമതല യാണ്. പുതിയ എഫ് പിഒകളുടെ ബിസിനസ് പ്ലാന്‍ തയാറാക്കുന്നതും നടപ്പാക്കുന്നതും സിബിബിഒയാണ്. കാര്‍ഷിക സര്‍വകലാശാ ലകള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയെ സിബിബിഒ ആയി എം പാനല്‍ ചെയ്യാം. എഫ്പിഒ പദ്ധതി നടപ്പാക്കാന്‍ ചുമതലയുള്ള ഇംപ്ലി മെന്റിംഗ് ഏജന്‍സികളുടെ മേല്‍ നോട്ടത്തി നായി ദേശീയതലത്തില്‍ നാഷണല്‍ ലെവല്‍ പ്രോജക്ട് മാനേജ്‌മെന്റ് അഡൈ്വസറി ആന്‍ഡ് സാങ്ഷനിംഗ് അഥോറിറ്റി രൂപീക രിക്കും. സംസ്ഥാന തലത്തില്‍ മേല്‍നോട്ടത്തിനായി കാര്‍ഷിക വിപണനത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്‌റ്റേറ്റ് ലെവല്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി നിലവില്‍ വരും. ജില്ലാ തലത്തിലുള്ള മേല്‍നോട്ട ചുമതല കളക്ടര്‍ അധ്യക്ഷനായ ഡിസ്ട്രിക്റ്റ് ലെവല്‍ മോണിട്ടറിംഗ് കമ്മിറ്റിക്കായിരിക്കും. ജില്ലാ തല മോണിട്ടറിംഗ് കമ്മിറ്റി, സിബിസിഒ, സംസ്ഥാന തല കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവ ചേര്‍ന്നായിരിക്കും പുതിയ കര്‍ഷക ഉത്പാദക കമ്പനികളുടെ പ്രവര്‍ത്തനത്തിനുള്ള ക്ലസ്റ്റര്‍ ഏരിയ തെരഞ്ഞെടുക്കുക

സിബിബിഒകളുടെ രൂപീകരണ ത്തിനും ഇന്‍കുബേഷനുമായി ഒരു എഫ്പിഒയ്ക്ക് പരമാവധി 25 ലക്ഷം രൂപ എന്ന നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കും. പുതിയ എഫ്പിഒയുടെ മാനേജ്‌മെന്റിനായി പരമാവധി 18 ലക്ഷം രൂപ അല്ലെങ്കില്‍ യഥാര്‍ഥ ചെലവ് മൂന്നു വര്‍ഷത്തേക്കു നല്‍കും. അതിനു ശേഷം സ്വന്തം ഫണ്ടുകൊണ്ടു പ്രവര്‍ത്തിക്കണം. ഇതിന്റെ ഭാഗമായി എഫ്പിഒ മാനേജര്‍ക്ക് പ്രതിമാസം 25000 രൂപയും അക്കൗ ണ്ടന്റിന് പ്രതിമാസം10000 രൂപയും ശമ്പളം കേന്ദ്ര ഫണ്ടില്‍ നിന്ന് മൂന്നു വര്‍ഷത്തേക്കു നല്‍കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 40,000 രൂപ അനുവദിക്കും. ഓഫീസ് വാടക പ്രതിവര്‍ഷം പരമാവധി 48,000 രൂപ, ഓഫീസ് ചെലവ് 12,000 രൂപ, ഫര്‍ണിച്ചര്‍ ചെലവ് 20,000 രൂപ, യാത്രപ്പടി 18,000 രൂപ, സ്‌റ്റേഷനറി ചാര്‍ജ് 12,000 രൂപ എന്നിവയും കേന്ദ്ര ഫണ്ടില്‍ നിന്നു നല്‍കും.

പുതിയ കര്‍ഷക ഉത്പാദക സംഘടനകള്‍ക്ക് 1500 കോടി രൂപ ഇക്വിറ്റി ഗ്രാന്റായി നല്‍കും. ഒരു കമ്പനിക്ക് പരമാവധി നല്‍കുന്ന ഇക്വിറ്റി ഗ്രാന്റ് 15 ലക്ഷം രൂപയാണ്. കമ്പനികളുടെ വായ്പാ യോഗ്യത ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു കര്‍ഷക അംഗത്തിനു നല്‍കുന്ന പരമാവധി മാച്ചിംഗ് ഗ്രാന്റ് 2000 രൂപയാണ്. ഇക്വിറ്റി ഗ്രാന്റിന് അര്‍ഹത നേടണമെങ്കില്‍ കുറഞ്ഞത് 50 ശതമാനം അംഗങ്ങളെങ്കിലും ചെറുകിട നാമമാത്ര കര്‍ഷകര്‍, ഭൂരഹിത പാട്ട കര്‍ഷകര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണം. ഇക്വിറ്റി ഗ്രാന്റിനു പുറമെ മുഖ്യധാരാ ബാങ്കുകളില്‍ നിന്നുള്ള വായ്പക്കായി ക്രെഡിറ്റ് ഗ്യാരണ്ടി ഫസിലിറ്റി എന്ന പേരില്‍ പ്രത്യേക ഫണ്ടും ഏര്‍പ്പെടുത്തും.1500 കോടി രൂപയുടേതാണ് ഫണ്ട്.ഇതില്‍ 1000 കോടി രൂപ നബാര്‍ഡിനും 500 കോടി രൂപ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനും നല്‍കും. ഈ പദ്ധതി പ്രകാരം ഒരു എഫ്പി ഒയ്ക്ക് പരമാവധി രണ്ടു കോടി രൂപ വായ്പ നല്‍കും. ബാങ്കില്‍ നിന്നു വായ്പ ലഭിക്കാന്‍ യോഗ്യതയുള്ള ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് 85 ലക്ഷം രൂപയും രണ്ടു കോടി വരെയുള്ള പദ്ധതികള്‍ക്ക് 75 ശതമാനവും വായ്പ നല്‍കും. ഒരു എഫ്പിഒയ്ക്ക് അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ടു തവണ ഈ ഫണ്ടില്‍ നിന്നും വായ്പ എടുക്കാം.

100 കോടി രൂപ വരെ വിറ്റുവരവുള്ള കര്‍ഷക ഉത്പാദക സംഘടനകളെ ആദായ നികുതിയില്‍ നിന്നും 2018-19 ലെ കേന്ദ്ര ബജറ്റ് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ എഫ്പിഒ പാക്കേജിനായി 2027-28 സാമ്പത്തിക വര്‍ഷം അവസാനം വരെ 6866 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. 2023-24 വരെ 4496 കോടി രൂപയും അതിനു ശേഷം 2027- 28 വരെ 2370 കോടി രൂപയുമാണ് പുതിയ എഫ്പിഒകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന ധനസഹായം. പുതിയ കര്‍ഷക ഉത്പാദക സംഘടനകള്‍ക്കു മാത്രമല്ല കേന്ദ്ര സഹായം. നിലവിലുള്ള കര്‍ഷക കമ്പനികള്‍ക്ക് ഇതു വരെ കേന്ദ്ര എഫ്പിഒ പദ്ധതികളില്‍ നിന്നു ധനസഹായമൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ പാക്കേജിന്റെ ആനുകൂല്യം നിബന്ധനകള്‍ക്കു വിധേയമായി വാങ്ങിയെടുക്കാം.

കോര്‍പ്പറേറ്റുകളെ നേരിട്ടുള്ള മുന്നോട്ടുപോക്ക്

10,000 കര്‍ഷക ഉത്പാദക സംഘടനകള്‍ അഞ്ചു വര്‍ഷത്തി നുള്ളില്‍ രൂപീകരിച്ചാലും പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാ ത്തലത്തില്‍ കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഭാഗികമായി മാത്രമെ നേരിടാനാവുകയുള്ളു. 500 കര്‍ഷകരെ വീതം ഓരോ എഫ്പിഒയിലും ചേര്‍ത്താലും അഞ്ചു ദശലക്ഷം കര്‍ഷകര്‍ മാത്രമായിരിക്കും പുതിയ എഫ്പിഒ കളില്‍ അംഗങ്ങളായി ചേരുക. രാജ്യാന്തര വേരുകളുള്ള വലിയ കോര്‍ പറേറ്റുകളോടായിരിക്കും ഈ എഫ്പിഒകള്‍ക്ക് മത്സരിക്കേണ്ടി വരുന്നത്. ചുരുങ്ങിയ വിപണന സാധ്യതയുള്ള ഏകവിള ഉത്പന്നങ്ങളില്‍ മാത്രം ശ്രദ്ധിച്ചാലും വിജയിക്കില്ല. സര്‍ക്കാരിന്റെ ബ്യൂറോക്രാറ്റിക് സംവിധാനത്തിന്റെ മേല്‍നോട്ട ത്തിനു പകരം സംരംഭകരായ കര്‍ഷകരെ മുന്നില്‍ നിര്‍ത്തിയുള്ള എഫ്പിഒ കള്‍ക്കു മാത്രമാണ് കൂടുതല്‍ വിജയ സാധ്യതയെന്ന് മഹാ #േരാഷ്ട്രയിലെ സഹ്യാദ്രി കര്‍ഷക ഉത്പാദക കമ്പനി പോലെയുള്ള എഫ്പിഒകളുടെ വിജയം സൂചിപ്പിക്കുന്നു. രാജ്യത്തെ 86 ശതമാനം എഫ്പിഒകളുടെയും പണമായി അടച്ച മൂലധന നിക്ഷേപം 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. ഉയര്‍ന്ന മൂലധനലഭ്യതയ്ക്കു വേണ്ടി കൂടുതല്‍ വായ്പ നല്‍കിയാലും എഫ്പിഒ വിജയിച്ചില്ലെങ്കില്‍ പിന്നീടത് വലിയ ബാധ്യതയായി മാറും. വര്‍ധിച്ച മൂലധന നിക്ഷേപത്തിനു വേണ്ടി മറ്റു മാര്‍ഗങ്ങളും വ്യവസ്ഥ ചെയ്യണം.

കഴിഞ്ഞ 18 വര്‍ഷത്തോളമായി എഫ്പിഒകള്‍ കര്‍ഷകരുടെ ഇടയിലുണ്ട്. മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില എഫ്പിഒകള്‍ വന്‍ വിജയം നേടിയിട്ടുണ്ട്. സഹകരണ മേഖലയില്‍ നിന്നു പാല്‍ ഉത്പാദക കമ്പനികളായി മാറിയ എഫ്പിഒകളാണ് ഏറ്റവും വലിയ വിജയം കൊയ്തത്. പ്രവര്‍ത്തന വൈവിധ്യവത്കരണത്തിലൂടെ സമ്പദ് വ്യവസ്ഥയുടെ തോത് കൂട്ടുന്ന കര്‍ഷക കമ്പനികള്‍ക്കു മാത്രമാണ് വിജയ സാധ്യത. പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ കളം നിറഞ്ഞ് മത്സരിക്കുമ്പോള്‍ മൂലധന നിക്ഷേപവും മാനേജ്‌മെന്റ് വൈദഗ്ധ്യവും കുറഞ്ഞ കര്‍ഷക കമ്പനികള്‍ക്ക് എത്ര മാത്രം പിടിച്ചു നില്‍ക്കാനാവുമെന്നതാണ് പ്രസക്തമായ ചോദ്യം. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഇടയിലുള്ള 'അഗ്രിഗേറ്റര്‍' എന്ന ഇടത്തട്ടുകാരായി മാത്രം പ്രവര്‍ത്തിച്ചാല്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ വിജയിക്കില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷക ഉത്പാദക കമ്പനികളും ഇന്നു ശൈശവാവസ്ഥയിലാണ്. ഇവ പ്രായപൂര്‍ത്തിയെത്തി പ്രവര്‍ത്തന സജ്ജമാകുന്നതിന് ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനു വളരെ മുമ്പു തന്നെ പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ അധിനിവേശം പൂര്‍ത്തിയായിരിക്കും. പിന്നീട് കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അധിക മേഖലകളൊന്നും അവശേഷിച്ചിട്ടുണ്ടാവില്ല.

ഡോ. ജോസ് ജോസഫ്
റിട്ട. പ്രഫസര്‍, കേരള കാര്‍ഷിക സര്‍വകലാശാല