ബി​എ​സ്-6 നി​ല​വാ​ര​ത്തി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350
കൊച്ചി: ബി​എ​സ്-6 നി​ല​വാ​ര​ത്തി​ലു​ള്ള എ​ൻ​ജി​നു​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350 വി​പ​ണി​യി​ൽ. ഫ്യു​വ​ൽ ഇ​ഞ്ചെ​ക‌്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യാ​ണ് പുതിയ വാഹനം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​എ​സ്6 നി​ല​വാ​ര​ത്തി​ലു​ള്ള 346 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് പു​തി​യ ക്ലാ​സി​ക് 350-യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റെ​ൽ​ത്ത് ബ്ലാ​ക്ക്, ക്രോം ​ബ്ലാ​ക്ക് നി​റ​ങ്ങ​ളാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റെ​ൽ​ത്ത് ബ്ലാ​ക്ക്, ഗ​ൺ​മെ​റ്റ​ൽ ഗ്രേ ​നി​റ​ങ്ങ​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ലോ​യ് വീ​ലും ട്യൂ​ബ്‍​ലെ​സ് ട​യ​റും സ്റ്റാ​ൻ​ഡേ​ർ​ഡാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നു വ​ർ​ഷ​ത്തെ റോ​ഡ് സൈ​ഡ് അ​സി​സ്‍​റ്റ​ൻ​സും വാ​റ​ണ്ടി​യും ക​മ്പ​നി വാ​ഗ്ദാനം ചെ​യ്യു​ന്നു. 1. 66 ല​ക്ഷം രൂ​പയാണ് എ​ക്‌​സ് ഷോ​റൂം വി​ല