ബിഎസ് 6 വാഹനങ്ങളുമായി മാരുതി സുസുകി
Monday, September 30, 2019 2:41 PM IST
കൊച്ചി: മാരുതി സുസുകി ഇന്ത്യയുടെ ബിഎസ് 6 ശ്രേണിയിൽപ്പെട്ട വാഹനങ്ങൾക്ക് മികച്ച പ്രതികരണം. പെട്രോൾ വാഹനങ്ങളുടെ ഏകദേശം 70 ശതമാനം ബിഎസ് 6 വാഹനങ്ങൾ വിൽക്കപ്പെടുന്നതായി കന്പനി അറിയിച്ചു.
പരിസ്ഥിതിസൗഹൃദ വാഹനങ്ങൾ അവതരിപ്പിക്കുക എന്ന പ്രതിബദ്ധതയുമായി മാരുതി സുസുക്കി തങ്ങളുടെ ബിഎസ് 6 വിധേയമായ പെട്രോൾ കാർ ബലേനോ ഏപ്രിൽ 2019 ന് പുറത്തിറക്കി. തുടർന്ന് ബിഎസ് 6 വിധേയമായ വാഹനങ്ങളായ ആൾട്ടോ 800, വാഗണ്‍ ആർ (1.2 ലി.), സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ എന്നിവ ബിഎസ്6 നടപ്പാക്കുന്നതിന് ഗവ. നിശ്ചയിച്ച തീയതിക്ക് മുന്‍പായി പുറത്തിറക്കി. സമീപകാലത്ത് പുറത്തിറക്കിയ എക്സ്എൽ 6 മൾട്ടി-പർപ്പസ് വെഹിക്കിളും (എംപിവി) ബിഎസ് 6ന് വിധേയമാണ്. ഈ വാഹനങ്ങളെല്ലാം ഏറ്റവും വിൽപ്പനയുള്ള മോഡലുകളിൽ ഉൾപ്പെടുന്നതാണ്.
ബിഎസ് 6 വാഹനങ്ങൾ മലിനീകരണം കുറയ്ക്കുകയും പ്രകൃതി സൗഹൃദാന്തരീക്ഷം സംഭാവന ചെയ്യുകയും ചെയ്യുമെന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് എംഡി കെനിചി ആയുകാവ പറഞ്ഞു.